കൃഷിക്ക് നിലം ഉഴുതപ്പോള്‍ കിട്ടിയ നിധിയില്‍ അമ്പരന്ന് കര്‍ഷകന്‍

ഹൈദരാബാദ്: കൃഷിക്കായി നിലം ഉഴുതപ്പോള്‍ കര്‍ഷകന് ലഭിച്ചത് രണ്ട് കുടം നിധി. തെലങ്കാനയിലെ സുല്‍ത്താന്‍പൂര്‍ ഗ്രാമത്തിലാണ് സംഭവം. മുഹമ്മദ് സിദ്ദിഖി എന്ന കര്‍ഷകന്റെ ഭൂമിയില്‍ നിന്നാണ് രണ്ടു കുടങ്ങളിലായി സ്വര്‍ണം, വെളളി ആഭരണങ്ങള്‍ ലഭിച്ചത്.

രണ്ടു വര്‍ഷം മുന്‍പാണ് മുഹമ്മദ് സിദ്ദിഖി കൃഷിക്കായി ഈ ഭൂമി വാങ്ങിയത്. മഴക്കാലം അടുത്തതോടെ നിലം ഉഴുതുമറിച്ച്‌ കൃഷിക്കായി ഒരുക്കാന്‍ ഇദ്ദേഹം തീരുമാനിക്കുകയായിരുന്നു. പണികള്‍ പുരോ​ഗമിക്കുന്നതിനിടെ ബുധനാഴ്ചയാണ് നിധി ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍ തന്നെ മുഹമ്മദ് സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു. സ്ഥലത്തെത്തിയ റവന്യൂ ഉദ്യോഗസ്ഥര്‍ നിധി ഏറ്റെടുത്തു.

ഉള്‍പ്പെടെയുളള കാര്യങ്ങള്‍ പരിശോധിക്കാനുളള തീരുമാനത്തിലാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍. സ്ഥലത്തിന് ചരിത്രപരമായ യാതൊരു ബന്ധവുമില്ലെന്നാണ് പ്രാഥമിക വിവരം. എങ്കിലും പുരാവസ്തു വകുപ്പിനെ കാര്യങ്ങള്‍ അറിയിക്കുമെന്നും റവന്യൂ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

രണ്ടു കുടങ്ങളിലായി 25 സ്വര്‍ണം, വെളളി ആഭരണങ്ങളാണ് ലഭിച്ചത്. ഇതില്‍ ഏറെയും പാദസരമായിരുന്നുവെന്നും ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

Next Post

ദമ്പതികളെ ക്രൂരമായി ആക്രമിച്ച്‌ വീട്ടമ്മയെ കൊലപ്പെടുത്തിയ കേസില്‍ പ്രതി പിടിയില്‍

Fri Jun 5 , 2020
കോട്ടയം: താഴത്തങ്ങാടി പാറപ്പാടത്ത് ദമ്ബതികളെ ക്രൂരമായി ആക്രമിച്ച്‌ വീട്ടമ്മയെ കൊലപ്പെടുത്തിയ കേസില്‍ പ്രതി പിടിയില്‍. ആക്രമിക്കപ്പെട്ട കുടുംബവുമായി അടുത്ത പരിചയമുള്ള കുമരകം ചെങ്ങളം സ്വദേശിയാണ്​ പിടിയിലായത്​. വീട്ടില്‍നിന്ന്​ കാണാതായ കാര്‍ കേന്ദ്രീകരിച്ച്‌​ നടന്ന അന്വേഷണത്തിനൊടുവിലാണ്​ പിടിയിലായത്​. കാറും പൊലീസ്​ കണ്ടെത്തി. ആലപ്പുഴ മുഹമ്മയിലെ പെട്രോള്‍ പമ്ബില്‍ ഈ കാര്‍ ഇന്ധനം നിറക്കുന്നതി​​​​െന്‍റ സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലീസിന്​ ലഭിച്ചിരുന്നു. തുടര്‍ന്ന്​ നടത്തിയ അന്വേഷണത്തിലാണ്​ സമീപ പ്രദേശത്തുനിന്ന്​ പ്രതിയെ കസ്​റ്റഡിയില്‍ എടുത്തതെന്നാണ്​ സൂചന. […]

Breaking News