ദമ്പതികളെ ക്രൂരമായി ആക്രമിച്ച്‌ വീട്ടമ്മയെ കൊലപ്പെടുത്തിയ കേസില്‍ പ്രതി പിടിയില്‍

കോട്ടയം: താഴത്തങ്ങാടി പാറപ്പാടത്ത് ദമ്ബതികളെ ക്രൂരമായി ആക്രമിച്ച്‌ വീട്ടമ്മയെ കൊലപ്പെടുത്തിയ കേസില്‍ പ്രതി പിടിയില്‍. ആക്രമിക്കപ്പെട്ട കുടുംബവുമായി അടുത്ത പരിചയമുള്ള കുമരകം ചെങ്ങളം സ്വദേശിയാണ്​ പിടിയിലായത്​. വീട്ടില്‍നിന്ന്​ കാണാതായ കാര്‍ കേന്ദ്രീകരിച്ച്‌​ നടന്ന അന്വേഷണത്തിനൊടുവിലാണ്​ പിടിയിലായത്​. കാറും പൊലീസ്​ കണ്ടെത്തി.

ആലപ്പുഴ മുഹമ്മയിലെ പെട്രോള്‍ പമ്ബില്‍ ഈ കാര്‍ ഇന്ധനം നിറക്കുന്നതി​​​​െന്‍റ സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലീസിന്​ ലഭിച്ചിരുന്നു. തുടര്‍ന്ന്​ നടത്തിയ അന്വേഷണത്തിലാണ്​ സമീപ പ്രദേശത്തുനിന്ന്​ പ്രതിയെ കസ്​റ്റഡിയില്‍ എടുത്തതെന്നാണ്​ സൂചന. സാമ്ബത്തിക ഇടപാടുകളാണ്​ കൊലപാതകത്തില്‍ കലാശിച്ചതെന്നാണ്​ വിവരം. കുടുംബവുമായി ബന്ധമുള്ള എട്ടുപേരെ അന്വേഷണസംഘം നേരത്തേ ചോദ്യം ചെയ്​തിരുന്നു.

തിങ്കളാഴ്ചയാണ് താഴത്തങ്ങാടി പാറപ്പാടം ഷാനി മന്‍സിലില്‍ മുഹമ്മദ് സാലിയുടെ (65) ഭാര്യ ഷീബ​ (60) കൊല്ലപ്പെട്ടത്​. ഗുരുതര പരിക്കേറ്റ സാലി കോട്ടയം മെഡിക്കല്‍ കോളജ്​ ആശുപത്രിയില്‍ ചികിത്സയിലാണ്​. ഇവരുടെ കാറുമായാണ്​​ അക്രമി കടന്നത്​. സി.സി.ടി.വി ദൃശ്യങ്ങളില്‍നിന്ന്​ എറണാകുളംവരെ​ കാര്‍​ എത്തിയതി​​െന്‍റ തെളിവുകള്‍ ലഭിച്ചിരുന്നു​. ഇതോടെ അന്വേഷണം സമീപ ജില്ലകളിലേക്കും വ്യാപിപ്പിച്ചിരുന്നു. അതിര്‍ത്തി ചെക്​പോസ്​റ്റുകളിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ പ്രത്യേക സംഘത്തെയും നിയോഗിച്ചിരുന്നു​.

ദമ്ബതികളിലൊരാളു​ടെ ഫോണും പൊലീസിന്​ ലഭിച്ചിട്ടുണ്ട്​. ഇതിലേക്കുവന്ന കാളുകള്‍ പരിശോധിച്ചെങ്കിലും സൂചനകളൊന്നും ലഭിച്ചിരുന്നില്ല. എല്ലാ വശങ്ങളും അന്വേഷിച്ചുവരുകയാണെന്ന്​ കോട്ടയം ജില്ല പൊലീസ്​ മേധാവി ജി.ജയദേവ്​ പറഞ്ഞു.

ദമ്ബതികളുടെ സാമ്ബത്തിക ഇടപാടുകളില്‍​ ശ്രദ്ധ കേന്ദ്രീകരിച്ച അന്വേഷണസംഘം ഇത്തരത്തില്‍ ഇവരുമായി ബന്ധപ്പെട്ടവരുടെ വിവരങ്ങള്‍ ശേഖരിച്ചുവരുകയായിരുന്നു. വിവിധ രേഖകളും​ പരിശോധിക്കുന്നുണ്ട്​.

വീടി​​െന്‍റ മുന്‍വാതിലിലൂടെയാണ് പ്രതി ഉള്ളില്‍ കടന്നതെന്നതിനാല്‍ ബന്ധമുള്ള​ ആളാണ്​ അക്രമത്തിന്​ പിന്നിലെന്ന്​ പൊലീസ്​ നേരത്തേ നിഗമനത്തില്‍ എത്തിയിരുന്നു. അടുക്കള വാതില്‍ ഉള്ളില്‍നിന്ന്​ പൂട്ടിയിരിക്കുകയായിരുന്നു. മോഷണം ലക്ഷ്യമിട്ടാണ് എത്തിയിരുന്നതെങ്കില്‍ വീട്ടുടമകളെ ആക്രമിച്ച്‌​ വീഴ്ത്തിയശേഷം എത്രയും വേഗം രക്ഷപ്പെടാനാകും ശ്രമിക്കുകയെന്നാണ്​ പൊലീസ്​ വിലയിരുത്തിയത്

Next Post

സ്ഥ​ലം ഇ​ട​പാ​ടി​നെ ചൊല്ലി തര്‍ക്കത്തിനിടെ കടയുടമയെ കുത്തി ​കൊന്ന കേസില്‍ പ്രതിക്ക്​ ജീവപര്യന്തം തടവ്​

Fri Jun 5 , 2020
കൊ​ച്ചി: തോ​പ്പും​പ​ടി​യി​ലെ കി​ങ്​ ഷൂ ​മാ​ര്‍​ട്ട്​ ഉ​ട​മ പു​ല്ലേ​പ്പ​ടി അ​ര​ങ്ങ​ത്ത് ക്രോ​സ് റോ​ഡി​ല്‍ സാ​റാ മ​ന്‍​സി​ലി​ല്‍ ഷം​സു​ദ്ദീ​നെ (59) കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ പ്ര​തി​ക്ക്​ ജീ​വ​പ​ര്യ​ന്തം ത​ട​വ്. നെ​ട്ടൂ​ര്‍ ആ​ഞ്ഞി​ലി​വെ​ളി​യി​ല്‍ വീ​ട്ടി​ല്‍ ജോ​ഷി എ​ന്ന ക​രി​പ്പാ​യി ജോ​ഷി​യെ​യാ​ണ്​ (49) എ​റ​ണാ​കു​ളം അ​ഡീ​ഷ​ന​ല്‍ സെ​ഷ​ന്‍​സ്​ കോ​ട​തി ശി​ക്ഷി​ച്ച​ത്. ജീ​വ​പ​ര്യ​ന്തം ത​ട​വി​നു​പു​റ​മെ ര​ണ്ടു​ല​ക്ഷം രൂ​പ പി​ഴ അ​ട​ക്കാ​നും നി​ര്‍​ദേ​ശ​മു​ണ്ട്. പി​ഴ​സം​ഖ്യ ഒ​ടു​ക്കു​ക​യാ​ണെ​ങ്കി​ല്‍ അ​തി​ല്‍ ഒ​രു ല​ക്ഷം രൂ​പ കൊ​ല്ല​പ്പെ​ട്ട ഷം​സു​ദ്ദീ​​െന്‍റ ബ​ന്ധു​ക്ക​ള്‍​ക്ക്​ ന​ല്‍​ക​ണം. പി​ഴ […]

Breaking News