സ്ഥ​ലം ഇ​ട​പാ​ടി​നെ ചൊല്ലി തര്‍ക്കത്തിനിടെ കടയുടമയെ കുത്തി ​കൊന്ന കേസില്‍ പ്രതിക്ക്​ ജീവപര്യന്തം തടവ്​

കൊ​ച്ചി: തോ​പ്പും​പ​ടി​യി​ലെ കി​ങ്​ ഷൂ ​മാ​ര്‍​ട്ട്​ ഉ​ട​മ പു​ല്ലേ​പ്പ​ടി അ​ര​ങ്ങ​ത്ത് ക്രോ​സ് റോ​ഡി​ല്‍ സാ​റാ മ​ന്‍​സി​ലി​ല്‍ ഷം​സു​ദ്ദീ​നെ (59) കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ പ്ര​തി​ക്ക്​ ജീ​വ​പ​ര്യ​ന്തം ത​ട​വ്. നെ​ട്ടൂ​ര്‍ ആ​ഞ്ഞി​ലി​വെ​ളി​യി​ല്‍ വീ​ട്ടി​ല്‍ ജോ​ഷി എ​ന്ന ക​രി​പ്പാ​യി ജോ​ഷി​യെ​യാ​ണ്​ (49) എ​റ​ണാ​കു​ളം അ​ഡീ​ഷ​ന​ല്‍ സെ​ഷ​ന്‍​സ്​ കോ​ട​തി ശി​ക്ഷി​ച്ച​ത്.

ജീ​വ​പ​ര്യ​ന്തം ത​ട​വി​നു​പു​റ​മെ ര​ണ്ടു​ല​ക്ഷം രൂ​പ പി​ഴ അ​ട​ക്കാ​നും നി​ര്‍​ദേ​ശ​മു​ണ്ട്. പി​ഴ​സം​ഖ്യ ഒ​ടു​ക്കു​ക​യാ​ണെ​ങ്കി​ല്‍ അ​തി​ല്‍ ഒ​രു ല​ക്ഷം രൂ​പ കൊ​ല്ല​പ്പെ​ട്ട ഷം​സു​ദ്ദീ​​െന്‍റ ബ​ന്ധു​ക്ക​ള്‍​ക്ക്​ ന​ല്‍​ക​ണം.

പി​ഴ ഒ​ടു​ക്കി​യി​ല്ലെ​ങ്കി​ല്‍ ആ​റു​മാ​സം കൂ​ടി അ​ധി​ക ത​ട​വ്​ അ​നു​ഭ​വി​ക്കാ​നും ഉ​ത്ത​ര​വു​ണ്ട്.

സ്ഥ​ലം ഇ​ട​പാ​ടി​ല്‍ ആ​വ​ശ്യ​പ്പെ​ട്ട ക​മീ​ഷ​ന്‍ ന​ല്‍​കാ​ത്ത​താ​ണ്​ കൊ​ല​ക്ക്​ കാ​ര​ണ​മാ​യ​ത്. 2013 ജ​നു​വ​രി ഏ​ഴി​ന്​ രാ​ത്രി 9.10 ഓ​ടെ നെ​ട്ടൂ​ര്‍ ഐ.​എ​ന്‍.​ടി.​യു.​സി ജ​ങ്​​ഷ​നി​ല്‍​വെ​ച്ച്‌​ വാ​ക്കേ​റ്റ​മു​ണ്ടാ​വു​ക​യും ഷം​സു​ദ്ദീ​​െന്‍റ വ​യ​റ്റി​ലും നെ​ഞ്ചി​ലും കു​ത്തി കൊ​ല​പ്പെ​ടു​ത്തി​യെ​ന്നു​മാ​ണ്​ കേ​സ്.

ത​​െന്‍റ സം​ര​ക്ഷ​ണ​യി​ലാ​ണ്​ കു​ടും​ബം ക​ഴി​യു​ന്ന​തെ​ന്നും ക​രു​ണ കാ​ണി​ക്ക​ണ​മെ​ന്നും ശി​ക്ഷാ​വി​ധി​ക്ക്​ മു​മ്ബ്​ പ്ര​തി കോ​ട​തി​യോ​ട്​ പ​റ​ഞ്ഞു. ഒ​രു കു​ടും​ബ​മു​ള്ള ആ​ളെ ത​ന്നെ​യാ​ണ്​ ഭ​യാ​ന​ക​മാ​യ കൃ​ത്യ​ത്തോ​ടെ പ്ര​തി ഇ​ല്ലാ​താ​ക്കി​യ​തെ​ന്ന നി​രീ​ക്ഷ​ണ​ത്തോ​ടെ​യാ​ണ്​ ശി​ക്ഷ വി​ധി​ച്ച​ത്.

ദൃ​ക്സാ​ക്ഷി​ക​ളി​ല്ലാ​ത്ത കേ​സി​​െന്‍റ വി​സ്താ​ര​ത്തി​ല്‍ സാ​ക്ഷി​ക​ള്‍ പ​ല​രും കൂ​റു​മാ​റി​യെ​ങ്കി​ലും സാ​ഹ​ച​ര്യ​ത്തെ​ളി​വു​ക​ളും ശാ​സ്ത്രീ​യ തെ​ളി​വു​ക​ളും ക​ണ​ക്കി​ലെ​ടു​ത്താ​ണ്​ 28 സാ​ക്ഷി​ക​ളെ വി​സ്ത​രി​ച്ച അ​ഡീ. സെ​ഷ​ന്‍​സ് ജ​ഡ്ജി കെ.​ബി​ജു​മേ​നോ​ന്‍ ശി​ക്ഷ വി​ധി​ച്ച​ത്.

പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി എ.​മു​ഹ​മ്മ​ദ്, ടി.​ആ​ര്‍.​എ​സ്. കു​മാ​ര്‍ എ​ന്നി​വ​ര്‍ ഹാ​ജ​രാ​യി. ഡി​വൈ.​എ​സ്.​പി ജി. ​വേ​ണു, എ​സ്.​ഐ​മാ​രാ​യ പ്ര​ദീ​പ് കു​മാ​ര്‍, വി​നോ​ദ് എ​ന്നി​വ​രാ​ണ് കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ച​ത്.

Next Post

വൈദികന്റെ അടുത്ത കിടക്കയിലുണ്ടായിരുന്ന ആളുടെ മരണത്തിലും സംശയം

Fri Jun 5 , 2020
തിരുവനന്തപുരം: തിരുവനന്തപുരത്ത് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ച വൈദികന്‍ കെ.ജി. വര്‍ഗ്ഗീസിന് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ വൈദികന്റെ അടുത്ത കിടക്കയില്‍ ചികിത്സയിലായിരിക്കെ ചൊവ്വാഴ്ച മരിച്ച മറ്റൊരാളുടെ മരണത്തിലും സംശയം. മെയ് 30ന് മരിച്ച ഇയാള്‍ക്കും കോവിഡ് ഉണ്ടായിരുന്നോ എന്ന സംശയമാണ് ഇപ്പോള്‍ ബലപ്പെടുന്നത്. കഴിഞ്ഞ മാസം 20 മുതല്‍ 10 ദിവസം വൈദികന്‍ പേരൂര്‍ക്കട ജില്ലാ ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും പേരൂര്‍ക്കട ജില്ലാ ആശുപത്രിയിലുമായി ഒന്നര […]

You May Like

Breaking News