കൊവിഡ് 19: 24 മണിക്കൂറിനിടെ ഒരു ലക്ഷം പേര്‍ക്ക് രോഗബാധ; ലോകത്ത് വൈറസ് ബാധിതരുടെ എണ്ണം 65.61 ലക്ഷം കടന്നു; അമേരിക്കയില്‍ 19 ലക്ഷം!

വാഷിങ്ടണ്‍: ലോകത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് ഒരു ലക്ഷത്തിലേറേ പേര്‍ക്ക്. ഇതോടെ ആഗോളതലത്തില്‍ വൈറസ് ബാധിതരുടെ എണ്ണം 65,61,792 ആയി ഉയര്‍ന്നു. 24 മണിക്കൂറിനിടെ 4,925 പേരാണ് മരിച്ചത്. ഇതോടെ മരണസംഖ്യ 3,86,779 ആയി ഉയര്‍ന്നു.

കൊവിഡ് 19 വൈറസ് ബാധ ഏറ്റവും രൂക്ഷമായി ബാധിച്ച അമേരിക്കയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 20,322 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ അമേരിക്കയിലെ വൈറസ് ബാധിതരുടെ എണ്ണം 19 ലക്ഷം കടന്നു. കഴിഞ്ഞ ദിവസം 1081 പേരാണ് വൈറസ് ബാധമൂലം അമേരിക്കയില്‍ മരിച്ചത്. ഇതോടെ മരണസംഖ്യ 1.10 ലക്ഷത്തിലേക്ക് അടുക്കുന്നു.

അതേസമയം ബ്രസീലില്‍ വൈറസ് ബാധിതരുടെ എണ്ണം 5.84 ലക്ഷം പിന്നിട്ടു. പുതുതായി 27,312 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 1,269 പേരാണ് കഴിഞ്ഞ ദിവസം മരിച്ചത്. ഇതോടെ മരണസംഖ്യ 32,568 ആയി ഉയര്‍ന്നു.

Next Post

യു.കെ: ബിസിനസ് സെക്ക്രട്ടറി അലോക് ശര്‍മക്ക് കൊറോണ ബാധയെന്ന്; പ്രധാന മന്ത്രി വീണ്ടും ഐസോലേഷന്‍ ചെയ്യേണ്ടി വന്നേക്കാം !

Fri Jun 5 , 2020
ലണ്ടന്‍ : ബിസിനസ് സെക്രട്ടറി അലോക് ശര്‍മക്ക് കൊറോണ ബാധയെന്ന് സംശയം. കൊറോണ വൈറസ് ബാധ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ച അദ്ധേഹത്തെ കൊറോണ ടെസ്റ്റിന് വിധേയമാക്കി. ടെസ്റ്റ് റിസള്‍ട്ട് ഇത് വരെ അറിവായിട്ടില്ല. എന്നാല്‍ കൊറോണ ലക്ഷണങ്ങള്‍ ഉള്ള സമയത്ത് അലോക് പ്രധാനമന്ത്രിയെയും ചാന്‍സലര്‍ ഋഷി സുനാകിനെയും ബുധനാഴ്ച സന്ദര്‍ശിച്ചിരുന്നു. എന്നാല്‍ ‘സോഷ്യല്‍ ഡിസ്റ്റന്‍സിംഗ്’ പാലിച്ചിരുന്നുവെന്നാണ് പ്രധാന മന്ത്രിയുടെ ഭാഷ്യം. അതെ സമയം, അലോക് ശര്‍മയുടെ റിസള്‍ട്ട് പോസിറ്റീവ് ആണെങ്കില്‍ പ്രധാന […]

Breaking News