മനേക ഗാന്ധിക്കെതിരെ കടുത്ത ഭാഷയില്‍ പ്രതികരിച്ച് നടി പാര്‍വതി!

സൈലന്റ് വാലിയില്‍ ആന ചെരിഞ്ഞ സംഭവത്തില്‍ മലപ്പുറത്തെയും മുസ്ലീങ്ങളെയും പഴിച്ച്‌ മുന്‍ കേന്ദ്രമന്ത്രി മനേക ഗാന്ധി. മലപ്പുറം ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് പേരുകേട്ടതാണെന്ന് പറഞ്ഞ് കേരളത്തില്‍ വ്യാപകമായി ആനകള്‍ക്കും മറ്റ് മൃഗങ്ങള്‍ക്കുമെതിരെ അതിക്രമങ്ങള്‍ നടക്കുന്നുവെന്ന് മനേക ഗാന്ധി പറഞ്ഞു. കൂടല്‍മാണിക്യം അടക്കമുള്ള ക്ഷേത്രങ്ങളില്‍ ആനകളെ പീഡിപ്പിച്ച സംഭവം നേരത്തെ താന്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.

സംഭവത്തില്‍ മനേകയ്ക്ക് എതിരെ രൂക്ഷ പ്രതികരണം ഉയരുന്നുണ്ട്. നടി പാര്‍വതിയും പ്രതികരണവുമായി രംഗത്തെത്തി. വിഷയത്തില്‍ ഒരു ജില്ലയെ ലക്ഷ്യം വെച്ച്‌ പുതിയ വിദ്വേഷമുണ്ടാക്കാന്‍ ഉപയോഗിക്കുകയാണ്.

നിങ്ങളെ കുറിച്ചോര്‍ത്ത് ലജ്ജ തോന്നുന്നു എന്ന് പാര്‍വതി ട്വീറ്റ് ചെയ്തു. മൃഗങ്ങള്‍ക്ക് എതിരായ അക്രമങ്ങള്‍ അവസാനിപ്പിക്കേണ്ടതാണെന്നും പാര്‍വതി വ്യക്തമാക്കി.

എന്നാല്‍ ആന ചെരിഞ്ഞത് മലപ്പുറം ജില്ലയിലല്ലെന്നും മറിച്ച്‌ പാലക്കാട് ജില്ലയിലാണെന്നും നിരവധി പേര്‍ ഈ ട്വീറ്റിനു താഴെ ചൂണ്ടിക്കാട്ടിയിട്ടും മനേക ഇത് മാറ്റിയില്ല. മാത്രമല്ല ടി.വി ചാനലുകള്‍ക്ക് നല്‍കിയ അഭിമുഖങ്ങളില്‍ ആരോപണം കടിപ്പിക്കുകയും ചെയ്തു. രാജ്യത്ത് തന്നെ ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് പേരുകേട്ട സ്ഥലലമാണെന്നും അവിടെ ആനകളെ മാത്രമല്ല, റോഡില്‍ വിഷം വിതറി നൂറുകണക്കിന് പക്ഷികളെയും നായ്ക്കളെയും കൊല്ലുന്നുണ്ടെന്നും അവര്‍ ആരോപിച്ചു. കേരളത്തിലെ സര്‍ക്കാരിന് മലപ്പുറത്ത് നടക്കുന്ന കാര്യങ്ങളില്‍ ഒന്നും ചെയ്യുന്നില്ലെന്നും അവര്‍ക്ക് പേടിയാണെന്നും മനേക ഗാന്ധി ആരോപിച്ചു.

മലപ്പുറത്തെ സ്ഥിതിഗതികള്‍ പേടിപ്പിക്കുന്നതാണ്. അവിടുത്തെ അധികൃതരും ഇതിന് കൂട്ടു നില്‍ക്കുന്നു. 600 ആനകള്‍ ഒരു വര്‍ഷം കേരളത്തില്‍ ചെരിയുന്നുണ്ട്. ക്ഷേത്രങ്ങളില്‍ ആനകളെ എഴുന്നെള്ളിപ്പിന് കൊണ്ടു പോയും പീഡിപ്പിക്കുന്നുണ്ട്. ഇന്‍ഷ്വറന്‍സിനും മറ്റുമായി ആനയുടമകള്‍ തന്നെ ഇവയെ കൊല്ലുന്നു. തൃശൂര്‍ കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ഒരു ആനയെ ഈയിടെ ക്രൂരമായി പീഡിപ്പിച്ചു. താന്‍ ഇത് ചൂണ്ടിക്കാണിച്ചു. പക്ഷേ നടപടിയുണ്ടായില്ല. ആ ആന വൈകാതെ ചെരിയുമെന്നും മനേക പറയുന്നു. മലപ്പുറത്തിന്റെ കുറ്റകൃത്യ നിരക്ക് വളരെ കൂടുതലാണെന്നും കുട്ടികളെ അനാഥാലയത്തില്‍ വില്‍ക്കുന്നു. അവിടെ ആളുകള്‍ കൊല്ലപ്പെടുന്നു. നിരന്തരമായി അവിടെ കുറ്റകൃത്യങ്ങള്‍ നടക്കുന്നുണ്ടെന്നും മേനകാ ഗാന്ധി ആരോപിക്കുന്നു. ആരും ഒന്നും ചെയ്യുന്നില്ല. സാമുദായിക കലാപങ്ങളില്‍ മലപ്പുറമാണ് മുന്നിലെന്നും മനേക പറയുന്നു.

Next Post

പുതിയ കേന്ദ്ര നിയമ ഭേദഗതി; അവശ്യ സാധനങ്ങള്‍ പലതും പട്ടികയ്ക്ക് പുറത്ത്!

Fri Jun 5 , 2020
ദില്ലി: ഭക്ഷ്യധാന്യങ്ങളും സവാളയും പയര്‍വര്‍ഗ്ഗങ്ങളും അടക്കമുള്ളവ അവശ്യസാധന നിയമത്തിന്‍റെ പരിധിയില്‍ നിന്ന് ഒഴിവാക്കാന്‍ കേന്ദ്ര മന്ത്രിസഭാ യോഗം തീരുമാനിച്ചു. വിദേശികള്‍ക്ക് ഇന്ത്യയിലേക്ക് വരാനുള്ള യാത്രാവിലക്ക് ഭാഗികമായി നീക്കാനും കേന്ദ്ര മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. ഭക്ഷധാന്യങ്ങള്‍, പയര്‍വര്‍ഗ്ഗങ്ങള്‍, ഭക്ഷ്യ എണ്ണ, സവാള, ഉരുളകിഴങ്ങ് എന്നീ ഉല്പന്നങ്ങളെ അവശ്യസാധനങ്ങളുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കിയാണ് നിയമഭേദഗതി കൊണ്ടുവരുന്നത്. ഇതോടെ അവശ്യസാധനങ്ങള്‍ക്കുള്ള നിയന്ത്രണങ്ങള്‍ ഈ ഉല്പന്നങ്ങള്‍ക്ക് ബാധകമാകില്ല. ഇവ ശേഖരിച്ചുവെക്കാനും ആര്‍ക്കുവേണമെങ്കിലും വില്‍ക്കാനും കയറ്റുമതി ചെയ്യാനും […]

You May Like

Breaking News