തോക്ക് ചൂണ്ടി പൈലറ്റിനെ കൊള്ളയടിച്ചു; കവര്‍ച്ചക്ക് ശേഷം കുത്തിപരിക്കേല്‍പിച്ചു

ഡല്‍ഹിയില്‍ സ്പൈസ് ജെറ്റ് പൈലറ്റിനെ ഒരു സംഘം ആളുകള്‍ തോക്ക് ചൂണ്ടി കൊള്ളയടിച്ചു. ഇന്നലെ രാത്രി ഐഐടിക്ക് സമീപം ഫ്ലൈ ഓവറിലാണ് സംഭവം. 10 അംഗ സംഘത്തില്‍ ഒരാള്‍ പോവും മുന്‍പ് പൈലറ്റിനെ കത്തി കൊണ്ട് കുത്തി പരിക്കേല്‍പിക്കുകയും ചെയ്തു. സ്പൈസ് ജെറ്റ് ഫ്ലൈറ്റ് ക്യാപ്റ്റനായ യുവരാജ് തിവാതിയ ആണ് രാത്രി ഒരു മണിയോടെ ആക്രമിക്കപ്പെട്ടത്.

ഫരീദാബാദിലെ വീട്ടില്‍ നിന്ന് വിമാനത്താവളത്തിലേക്ക് പോവുകയായിരുന്നു പൈലറ്റ്. അഞ്ച് ബൈക്കുകളിലായി എത്തിയ 10 പേര്‍ ഐഐടിക്ക് സമീപം കാര്‍ തടഞ്ഞു. കാര്‍ വളഞ്ഞ ഇവര്‍ ഗ്ലാസ് തകര്‍ത്തു. പിസ്റ്റള്‍ ഉപയോഗിച്ച്‌ പൈലറ്റിന്റെ തലയില്‍ അടിച്ചു. 34,000 രൂപ ഉള്‍പ്പെടെ കാറിലുണ്ടായിരുന്നവ കവര്‍ന്നു. മടങ്ങും മുന്‍പ് അവരില്‍ ഒരാള്‍ കത്തി കൊണ്ട് പൈലറ്റിനെ കുത്തിപരിക്കേല്‍പിച്ചു.

പൈലറ്റ് തന്നെയാണ് പൊലീസിനെ വിളിച്ചത്. തെക്കന്‍ ദില്ലിയില്‍ സമാനമായ രീതില്‍ നേരത്തെയും കാറുകള്‍ ആക്രമിക്കപ്പെട്ടിട്ടുണ്ട്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അവശ്യ സര്‍വീസില്‍ ഉള്‍പ്പെട്ടവര്‍ രാത്രി യാത്ര ചെയ്യുമ്ബോള്‍ ആക്രമിക്കപ്പെടുന്നത് വലിയ ആശങ്കക്ക് ഇടയാക്കിയിട്ടുണ്ട്.

Next Post

കോവിഡ് സ്ഥിരീകരിച്ചവരില്‍ സിനിമ ഷൂട്ടിങ്ങിനായി ജോര്‍ദ്ദാനില്‍ പോയി തിരിച്ചെത്തിയ ആളും; നടന്‍ പൃഥ്വിരാജ് അടക്കമുള്ള സിനിമാപ്രവര്‍ത്തകരില്‍ ആശങ്ക

Fri Jun 5 , 2020
മലപ്പുറം: ഇന്ന് മലപ്പുറം ജില്ലയില്‍ കോവിഡ് 19 സ്ഥിരീകരിച്ചവരില്‍ ഒരാള്‍ നടന്‍ പൃഥ്വിരാജിനൊപ്പം ജോര്‍ദാനില്‍ നിന്ന് എത്തിയ ആള്‍. കൊച്ചി വഴി മെയ്‌ 22ന് പ്രത്യേക വിമാനത്തില്‍ എത്തിയ പാണ്ടിക്കാട് വെട്ടിക്കാട്ടിരി സ്വദേശിയായ 58 കാരനാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ബ്ലസി സംവിധാനം ചെയ്യുന്ന ആടുജീവിതത്തിന്റെ ഷൂട്ടിങ്ങിനായി സംഘത്തോടൊപ്പം ഭാഷാ പരിഭാഷകനായി പോയ ആള്‍ക്കാണ് വൈറസ് ബാധയുണ്ടായിരിക്കുന്നത്. കേരളത്തില്‍ എത്തിയ ശേഷം എട്ടു ദിവസം എടപ്പാളിലെ കോവിഡ് കെയര്‍ സെന്ററില്‍ നീരീക്ഷണത്തിലായ […]

You May Like

Breaking News

error: Content is protected !!