പുതിയ കേന്ദ്ര നിയമ ഭേദഗതി; അവശ്യ സാധനങ്ങള്‍ പലതും പട്ടികയ്ക്ക് പുറത്ത്!

ദില്ലി: ഭക്ഷ്യധാന്യങ്ങളും സവാളയും പയര്‍വര്‍ഗ്ഗങ്ങളും അടക്കമുള്ളവ അവശ്യസാധന നിയമത്തിന്‍റെ പരിധിയില്‍ നിന്ന് ഒഴിവാക്കാന്‍ കേന്ദ്ര മന്ത്രിസഭാ യോഗം തീരുമാനിച്ചു. വിദേശികള്‍ക്ക് ഇന്ത്യയിലേക്ക് വരാനുള്ള യാത്രാവിലക്ക് ഭാഗികമായി നീക്കാനും കേന്ദ്ര മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി.

ഭക്ഷധാന്യങ്ങള്‍, പയര്‍വര്‍ഗ്ഗങ്ങള്‍, ഭക്ഷ്യ എണ്ണ, സവാള, ഉരുളകിഴങ്ങ് എന്നീ ഉല്പന്നങ്ങളെ അവശ്യസാധനങ്ങളുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കിയാണ് നിയമഭേദഗതി കൊണ്ടുവരുന്നത്. ഇതോടെ അവശ്യസാധനങ്ങള്‍ക്കുള്ള നിയന്ത്രണങ്ങള്‍ ഈ ഉല്പന്നങ്ങള്‍ക്ക് ബാധകമാകില്ല. ഇവ ശേഖരിച്ചുവെക്കാനും ആര്‍ക്കുവേണമെങ്കിലും വില്‍ക്കാനും കയറ്റുമതി ചെയ്യാനും കര്‍ഷകന് സ്വാതന്ത്ര്യം ഉണ്ടാകും.

കാര്‍ഷിക മേഖലയില്‍ സ്വകാര്യ-വിദേശ നിക്ഷേപങ്ങളും കരാര്‍ കൃഷിയും പ്രോത്സാഹിപ്പിക്കുക കൂടിയാണ് തീരുമാനത്തിന്‍റെ ലക്ഷ്യം. കാര്‍ഷിക ഉല്പന്നങ്ങളുടെ വില്പന ഉദാരമാക്കുന്നതിനുള്ള ഓര്‍ഡിനന്‍സ് കൊണ്ടുവരാനും മന്ത്രിസഭ തീരുമാനിച്ചു. കാര്‍ഷിക മേഖലക്കായി നേരത്തെ പ്രഖ്യാപിച്ച പദ്ധതികളുടെ തുടര്‍ച്ചയായാണ് തീരുമാനങ്ങള്‍.

നിക്ഷേപങ്ങള്‍ ശക്തിപ്പെടുത്താന്‍ കാബിനറ്റ് സെക്രട്ടറി അദ്ധ്യക്ഷനായി സെക്രട്ടറിതല സമിതിക്കും രൂപം നല്‍കി. കൊല്‍ക്ക പോര്‍ടിന് ശ്യാമ പ്രസാദ് മുഖര്‍ജി പോര്‍ട് എന്ന് പേര് നല്‍കാനും മന്ത്രിസഭ തീരുമാനിച്ചു. പ്രത്യേക ആവശ്യങ്ങള്‍ക്കായി ഇന്ത്യയിലേക്ക് വരാന്‍ ആഗ്രഹിക്കുന്ന വിദേശികള്‍ക്ക് വിസ ഇളവുകള്‍ നല്‍കാനും കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. വാണിജ്യ-ആരോഗ്യ രംഗങ്ങളിലെ ആവശ്യങ്ങള്‍ക്ക് ഉള്‍പ്പടെ ഇന്ത്യയിലേക്ക് വരാന്‍ ആഗ്രഹിക്കുന്നവര്‍ക്കാണ് യാത്രാ ഇളവ് നല്‍കുക.

Next Post

കൊവിഡ് 19: 24 മണിക്കൂറിനിടെ ഒരു ലക്ഷം പേര്‍ക്ക് രോഗബാധ; ലോകത്ത് വൈറസ് ബാധിതരുടെ എണ്ണം 65.61 ലക്ഷം കടന്നു; അമേരിക്കയില്‍ 19 ലക്ഷം!

Fri Jun 5 , 2020
വാഷിങ്ടണ്‍: ലോകത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് ഒരു ലക്ഷത്തിലേറേ പേര്‍ക്ക്. ഇതോടെ ആഗോളതലത്തില്‍ വൈറസ് ബാധിതരുടെ എണ്ണം 65,61,792 ആയി ഉയര്‍ന്നു. 24 മണിക്കൂറിനിടെ 4,925 പേരാണ് മരിച്ചത്. ഇതോടെ മരണസംഖ്യ 3,86,779 ആയി ഉയര്‍ന്നു. കൊവിഡ് 19 വൈറസ് ബാധ ഏറ്റവും രൂക്ഷമായി ബാധിച്ച അമേരിക്കയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 20,322 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ അമേരിക്കയിലെ വൈറസ് ബാധിതരുടെ എണ്ണം 19 […]

Breaking News