മാസ്കില്ല, അമേരിക്കന്‍ മോഡല്‍ പോലിസ് മുറ ഇന്ത്യയിലും !

കറുത്ത വര്‍ഗ്ഗക്കാരനായ ജോര്‍ജ്ജ് ഫ്‌ളോയിഡിനെ കഴുത്തില്‍ മുട്ടു ഞെരിച്ച്‌ കൊന്നതിനെ തുടര്‍ന്ന് അമേരിക്കയില്‍ തുടരുകയാണ്. വംശീയതക്കെതിരായ പ്രതിഷേധം ലോകമാകെ പടരുന്നതിനിടെയാണ് സമാനമായ പൊലീസ് മുറ ഇന്ത്യയിലും പ്രയോഗിച്ചിരിക്കുന്നത്. മാസ്‌ക് ധരിച്ചില്ലെന്ന് പറഞ്ഞാണ് യുവാവിനെ രാജസ്ഥാനിലെ ജോധ്പൂര്‍ പൊലീസ് കഴുത്തില്‍ മുട്ടമര്‍ത്തി ശ്വാസം മുട്ടിച്ചത്.

ബല്‍ദേവ് നഗര്‍ സ്വദേശിയായ മുകേഷ് കുമാര്‍ പ്രജാപതാണ് പൊലീസിന്റെ ക്രൂര പീഢനത്തിനിരയായത്. പൊതുസ്ഥലത്ത് മാസ്‌ക് ധരിച്ചില്ലെന്ന കാരണത്താല്‍ ജോധ്പൂര്‍ പൊലീസ് യുവാവിന് പിഴ ചുമത്തി. ഇതില്‍ മുകേഷ് കുമാര്‍ പ്രതിഷേധിച്ചതോടെയാണ് പൊലീസ് ക്രൂരമായി മര്‍ദിച്ചത്.
മുകേഷ് കുമാറിനെ പൊലീസുകാരന്‍ ഇടിക്കുന്നതും കാല്‍ മുട്ട് കഴുത്തില്‍ വെച്ച്‌ ഞെരിക്കുന്നതും വീഡിയോയിലുണ്ട്.

രണ്ട് പോലീസുകാര്‍ ചേര്‍ന്നാണ് യുവാവിനെ മര്‍ദിക്കുന്നത്. സിവില്‍ ഡ്രസിലുള്ള ഒരാള്‍കൂടി പൊലീസുകാരെ സഹായിക്കുന്നുണ്ട്. മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായതോടെ പൊലീസുകാര്‍ക്കെതിരെ നടപടി വേണമെന്ന ആവശ്യം ഉയരുന്നുണ്ട്.

Next Post

യുകെയില്‍ 90 ശതമാനം പേരും കൊറോണ ഇമ്മ്യുനിറ്റി ഇല്ലാത്തവര്‍; രണ്ടാം ഘട്ട കൊറോണ വ്യാപനം വന്‍ നാശം വിതച്ചേക്കുമെന്ന് ഗവേഷകര്‍ !

Sat Jun 6 , 2020
ലണ്ടന്‍: ശക്തമായ സോഷ്യല്‍ ഡിസ്റ്റന്‍സിങ്ങിലൂടെ ഇപ്പോള്‍ കൊറോണ ബാധ തടഞ്ഞില്ലെങ്കില്‍ അടുത്ത വിന്‍റ്ററില്‍ കൊറോണ ബ്രിട്ടനില്‍ വന്‍ നാശം വിതക്കുമെന്ന് ഗവേഷകരുടെ മുന്നറിയിപ്പ്. ഡോ.രൂപര്റ്റ് ബീലിന്റെ നേതൃത്വത്തിലുള്ള ലണ്ടനിലെ പ്രശസ്തമായ സെല്‍ ബയോളജി ലബോറട്ടറിയായ ഫ്രാന്‍സ്സിസ് ക്രിക്ക് ഇന്‍സ്റ്റിറ്റ്റ്റൂട്ടിലെ ശാസ്ത്രഞ്ജരാണ് ഞെട്ടിക്കുന്ന ഈ വിവരം പുറത്തു കൊണ്ട് വന്നത്. ഇവരുടെ ഗവേഷണ പ്രകാരം ബ്രിട്ടനില്‍ നടപ്പാക്കിയ ലോക്ക് ഡൌണ്‍ വളരെ ഫലപ്രദമായിരുന്നു, ലോക്ക് ഡൌണ്‍ വലിയ തോതിലുള്ള വൈറസ് ബാധയെ […]

Breaking News

error: Content is protected !!