കൊവിഡ് ബാധിച്ച്‌ സൗദിയില്‍ ഡോക്ടറുടെ മരണം; നഷ്ടപ്പെട്ടത് മികച്ച സര്‍ജനെ

റിയാദ്: കൊവിഡ് ബാധിച്ച്‌ സൗദിയില്‍ ആദ്യമായി ഡോക്ടര്‍ മരിച്ചു. പാകിസ്താന്‍ പൗരനായ നയിം ചൗദരിയാണ് വൈറസ് ബാധയെ തുടര്‍ന്ന് മക്കയില്‍ മരിച്ചത്. ഡോക്ടര്‍ക്ക് അധികൃതര്‍ ആദരം അര്‍പ്പിച്ചു. മക്കയിലെ ഹിര ജനറല്‍ ആശുപത്രിയില്‍ ജനറല്‍ സര്‍ജറി ഡിപാര്‍ട്മെന്റില്‍ ജോലിയിലായിരുന്നു അദ്ദേഹത്തിന്റെ ജോലി. രണ്ടു ദിവസം മുമ്ബാണ് ഇദ്ദേഹം മരിച്ചത്.

സൗദിയില്‍ കൊവിഡ് ബാധിച്ച്‌ മരിച്ച ആദ്യഡോക്ടര്‍ കൂടിയാണ് നയിം ചൗദരി. ഡോക്ടറുടെ മരണത്തില്‍ മക്ക ജനറല്‍ വല്‍ ഹംസ മുതെയ്ര് അനുശോചനമര്‍പ്പിച്ചു. നഗരത്തിലെ മികച്ച സര്‍ജനെയാണ് നഷ്ടപ്പെട്ടതെന്ന് ഇവര്‍ പറയുന്നു. ആശുപത്രിയില്‍ വെച്ചാണ് ചൗദരിക്ക് കൊവിഡ് 19 ബാധയേറ്റത്. ശേഷം ചികിത്സയിലായിരുന്നു. ഇദ്ദേഹത്തിന്റെ ഭാര്യയും മൂന്ന് മക്കളും മക്കയിലാണുള്ളത്.

Next Post

കോവിഡ് 19: ഇന്ന് കേരളം

Sat Jun 6 , 2020

Breaking News

error: Content is protected !!