കോവിഡ്​: മലയാളി സിനിമ നിര്‍മാതാവ് യു.എ.ഇയില്‍ മരിച്ചു

റാസല്‍ഖൈമ: മലയാള സിനിമ നിര്‍മാതാവ് റാസല്‍ഖൈമയില്‍ കോവിഡ് ബാധിച്ചു മരിച്ചു. ആലുവ ശങ്കരന്‍കുഴി വീട്ടില്‍ ഹസന്‍ അലി (ഹസന്‍ മിയാ-50)യാണ്​ മരിച്ചത്. ബിസിനസ് ആവശ്യത്തിനായി സന്ദര്‍ശക വിസയില്‍ യു.എ.ഇയില്‍ എത്തിയതായിരുന്നു.

റാസല്‍ഖൈമ സൈഫ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ്​ മരണം. മൃതദേഹം ദുബൈയില്‍ തന്നെ സംസ്കരിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

ശങ്കരന്‍കുഴി പരേതനായ അലിയുടെയും ജമീലയുടെയും മകനാണ്. സുലൈഖയാണ് ഭാര്യ. ഡോ. ആമിന, ഡോ. ഹലീമ, മുഹമ്മദ് അലി എന്നിവര്‍ മക്കളാണ്. മരുമക്കള്‍: മുഹാസിഫ് (മസ്കത്), ഫര്‍ഹാന്‍ (ഖത്തര്‍).

ആലുവയിലെ പ്രമുഖ വസ്ത്ര വ്യാപാരികളായ എസ്.എ. ബഷീര്‍, എസ്.എ. ശുക്കൂര്‍, എസ്.എ.രാജന്‍ (റിപ്പോര്‍ട്ടര്‍, മംഗളം ആലുവ) എന്നിവര്‍ സഹോദരങ്ങളാണ്.

‘ഹലോ ദുബായ്ക്കാരന്‍’ എന്ന സിനിമ നിര്‍മ്മിക്കുകയും ഈ ചിത്രത്തില്‍ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്.

Next Post

ഒ​രേ​സ​മ​യം 10,000 രോ​ഗി​ക​ള്‍​ക്ക്​ ചി​കി​ത്സയൊരുക്കി ഫീ​ല്‍​ഡ്​ ആ​ശു​പ​ത്രി ത​യാ​ര്‍

Tue Jun 9 , 2020
ദു​ബൈ: ​ഒ​രേ​സ​മ​യം 10,000 കോ​വി​ഡ്​ രോ​ഗി​ക​ള്‍​ക്ക്​ ചി​കി​ത്സ സൗ​ക​ര്യ​മൊ​രു​ക്കു​ന്ന അ​ബൂ​ദ​ബി​യി​ലെ ഫീ​ല്‍​ഡ്​ ആ​ശു​പ​ത്രി റെ​ക്കോ​ഡ്​ വേ​ഗ​ത്തി​ല്‍ സ​ജ്ജ​മാ​യി. ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ള്‍ ഒ​രു​ക്കി​യി​രി​ക്കു​ന്ന ആ​ശു​പ​ത്രി​യി​ല്‍ 2784 മു​റി​ക​ളാ​ണു​ള്ള​ത്. അ​ബൂ​ദ​ബി​യി​ലെ അ​ല്‍ റ​സീ​ന്‍ ഹെ​ല്‍​ത്ത്​ കോം​പ്ല​ക്​​സി​ല്‍ മാ​സ​ങ്ങ​ള്‍​കൊ​ണ്ടാ​ണ്​ ആ​ശു​പ​ത്രി സു​സ​ജ്ജ​മാ​യ​ത്. ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍, സു​ര​ക്ഷ ഉ​ദ്യോ​ഗ​സ്​​ഥ​ര്‍, മ​റ്റ്​ ജീ​വ​ന​ക്കാ​ര്‍ എ​ന്നി​വ​ര്‍​ക്ക്​ പു​റ​മെ 9984 രോ​ഗി​ക​ള്‍​ക്ക്​ ഇ​വി​ടെ ത​ങ്ങാ​ന്‍ സൗ​ക​ര്യ​മൊ​രു​ക്കി​യി​ട്ടു​ണ്ട്. ​െഎ​സൊ​ലേ​ഷ​നി​ല്‍ ക​ഴി​യു​ന്ന എ​ല്ലാ രോ​ഗി​ക​ള്‍​ക്കും ദി​വ​സ​വും മൂ​ന്നു​നേ​രം ഭ​ക്ഷ​ണം ല​ഭ്യ​മാ​ക്കു​മെ​ന്ന്​ ഫെ​ഡ​റ​ല്‍ നാ​ഷ​ന​ല്‍ […]

Breaking News