സമസ്ത ലണ്ടൻ കൾച്ചറൽ സെന്റർ പ്രകൃതി ദിനാചരണം ഏറ്റെടുത്ത് കുടുംബങ്ങള്‍

ലണ്ടന്‍: ലോക പ്രകൃതി ദിനത്തില്‍ മെമ്പര്‍മ്മാരുടെ വീട്ടില്‍ തൈകള്‍ നട്ട് സമസ്ത ലണ്ടന്‍ കള്‍ച്ചറല്‍ സെന്റര്‍. നമുക്കും നടാം നമ്മുടെ വീട്ടിലൊരു തൈ എന്ന സന്ദേശം പകര്‍ന്നു നടത്തിയ തൈ നടല്‍ ക്യാംപൈനിന്റെ ഭാഗമായാണ് അറുപതോളം വീടുകളില്‍ സമസ്ത ലണ്ടന്‍ കള്‍ച്ചറല്‍ സെന്റര്‍ അംഗങ്ങള്‍ തൈകള്‍ നട്ടത്. ടൈം ഫോര്‍ നെയ്ച്ചര്‍ എന്ന മുദ്രാവാക്യമുയര്‍ത്തിപ്പിടിച്ചാണ് 2020ലെ കൊറോണ ദുരിത കാലത്തും ലോകമൊട്ടാകെ പ്രകൃതി ദിനമാചരിച്ചത്. ലോക്ഡൗണ്‍ കാലത്ത് കൃഷിയിലേക്കും പ്രകൃതിയിലേക്കും മടങ്ങിയ കേരളീയരുടെ പാതയില്‍ തന്നെ സഞ്ചരിച്ചിരിക്കുകയാണ് ബ്രിട്ടനില്‍ ഒരു പറ്റം കുടുംബങ്ങള്‍. പുതു തലമുറക്കടക്കം പ്രകൃതി സംരക്ഷണ സന്ദേശം പകര്‍ന്നു നല്‍കുക എന്ന ലക്ഷ്യത്തോട് കൂടി ചെറിയ കുട്ടികളെയടക്കം പങ്കെടുപ്പിച്ചാണ് മിക്ക വീടുകളിലും തൈ നടീല്‍ സംഘടിപ്പിച്ചത്. ദിവസങ്ങള്‍ നീണ്ടു നിന്ന ക്യാംപയ്‌നില്‍ മുഴുവന്‍ കുടുംബാംഗങ്ങളുടെയും സഹകരണത്തോടെ ഗാര്‍ഡന്‍ സജീകരിക്കാനും ചില വീട്ടുകാര്‍ മുന്നിട്ടിറങ്ങി. പ്രകൃതി ദിനത്തിലെ സന്തോഷ നിമിഷങ്ങളുടെ ചിത്രങ്ങള്‍ പകര്‍ത്തി മറ്റുള്ളവര്‍ക്ക് പകരാനും സമസ്ത കുടുംബങ്ങള്‍ മറന്നില്ല. സമസ്ത സെക്രട്ടറി അബ്ദുല്‍ കരീം, അംജദ് ഫൈസി തുടങ്ങിയവര്‍ പ്രകൃതിദിന സംരക്ഷണ ക്യാംപയിനിന് നേതൃത്വം നല്‍കി.

Next Post

'ഇത് ഞങ്ങളിങ്ങെടുക്കുവാ....' ട്രോളന്‍ നിര്‍ദേശിച്ച പേര് അടിച്ച് മാറ്റി കേരള പൊലീസ് !

Tue Jun 9 , 2020
തിരുവനന്തപുരം: പുതിയ ആപ്പിന് വ്യത്യസ്തമായ പേരിട്ട് കേരള പൊലീസ്. പേര് നിര്‍ദേശിക്കണമെന്ന പൊലീസിന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയുള്ള അഭ്യര്‍ത്ഥനയോടു നിരവധി പേര്‍ പ്രതികരിച്ചിരുന്നു. എന്നാല്‍ കൂട്ടത്തില്‍ പൊലീസിന്റെ നിര്‍ദേശത്തെ ട്രോളിക്കൊണ്ട് ‘ശ്രീനാഥ്’ എന്നൊരാളും പോസ്റ്റിട്ടിരുന്നു. ആപ്പിന് ‘പൊല്ലാപ്പ്’ എന്ന പേര് നല്‍കാം എന്നതായിരുന്നു ശ്രീനാഥിന്റെ നിര്‍ദേശം. ‘പൊലീസി’ന്റെ ‘പൊ’യും ആപ്പിന്റെ ‘ആപ്പും’ അതായിരുന്നു ഈ രസികന്റെ ലോജിക്ക്. ഒരുപക്ഷെ ശ്രീനാഥ് അറിഞ്ഞില്ല, തന്നെക്കാള്‍ വലിയ ട്രോളന്‍മാരാണ് പൊലീസുകാരെന്ന്. രസകരമായ ഈ പേര് […]

Breaking News