മ​ല​യാ​ളി യു​വാ​വി​നെ മരിച്ച നിലയില്‍ കണ്ടെത്തി

ദമാം: സഊദിയില്‍ മ​ല​യാ​ളി യു​വാ​വി​നെ താ​മ​സ​സ്ഥ​ല​ത്ത്​ മ​രി​ച്ച​നി​ല​യി​ല്‍ ​ക​ണ്ടെ​ത്തി. ​തി​രു​വ​ന​ന്ത​പു​രം വ​ര്‍​ക്ക​ല അ​യി​രൂ​ര്‍ സ്വ​ദേ​ശി ന​ന്ദു ഭ​വ​നി​ല്‍ ശിവപ്രസാ​ദി​നെ​ (30) യാണ് കിഴക്കന്‍ സഊദിയിലെ ദമാമില്‍ താ​മ​സ സ്ഥ​ല​ത്ത്​ മരി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. ഹൃ​ദ​യാ​ഘാ​ത​മാ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​വ​രം.

രാ​വി​ലെ ജോ​ലി​ക്കെ​ത്താ​ഞ്ഞ​തി​നെ തു​ട​ര്‍​ന്ന് സു​ഹൃ​ത്തു​ക്ക​ള്‍ റൂ​മി​ലെ​ത്തി വാ​തി​ല്‍ തു​റ​ന്ന​പ്പോ​ഴാ​ണ് മ​ര​ണം അ​റി​യു​ന്ന​ത്. മൃ​ത​ദേ​ഹം ദമാം മെ​ഡി​ക്ക​ല്‍ കോം​പ്ല​ക്സ് മോ​ര്‍​ച്ച​റി​യി​ല്‍ സൂ​ക്ഷി​ച്ചി​രി​ക്ക​യാ​ണ്.

Next Post

ഗള്‍ഫില്‍ കോവിഡ് മരണം 1461 ആയി

Wed Jun 10 , 2020
ഗള്‍ഫില്‍ കോവിഡ് ബാധിച്ച്‌ ഇന്നലെ 55 പേര്‍ മരിച്ചു. ഇതോടെ ഗള്‍ഫിലെ കോവിഡ് ബാധിച്ചുള്ള മരണം 1461 ആയി. ഏഴായിരത്തിലേറെയാണ് പുതിയ കേസുകള്‍. മരണസംഖ്യയും രോഗികളുടെ എണ്ണവും കുതിക്കുന്ന ഘട്ടത്തിലും എവിടെയും സമൂഹവ്യാപനം ഉണ്ടായില്ലെന്ന വിലയിരുത്തലില്‍ ഗള്‍ഫ് രാജ്യങ്ങള്‍. അബൂദബിയില്‍ ഏര്‍പ്പെടുത്തിയ പ്രവേശന വിലക്ക് ഒരാഴ്ച കൂടി നീട്ടാന്‍ തീരുമാനമായി.പിന്നിട്ട ഇരുപത്തിനാല് മണിക്കൂറിനിടയില്‍ സൗദി അറേബ്യയില്‍ മരണം 34. ഒമാനില്‍ ആറും കുവൈത്ത്, യു.എ.ഇ എന്നിവിടങ്ങളില്‍ അഞ്ചും ഖത്തറില്‍ മൂന്നും […]

You May Like

Breaking News

error: Content is protected !!