സൗദിയില്‍ കോവിഡ് ബാധിച്ച്‌ മലയാളി മരിച്ചു

റിയാദ്​: സൗദിയില്‍ കോവിഡ് ബാധിച്ച്‌ മലയാളി മരിച്ചു.ആലപ്പുഴ മുതുകുളം സ്വദേശി മഞ്ഞണിതറയില്‍ അപ്പുകുട്ടന്‍ ശര്‍മദന്‍ (56) ആണ്​ മരിച്ചത്​. 26 വര്‍ഷമായി അല്‍സഹ്‌റാന്‍ കമ്ബനിയില്‍ ഡോക്യുമെന്റ് കണ്‍ട്രോളര്‍ ആയിരുന്നു.

പ്രമേഹ രോഗ ചികിത്സക്കായി സ്വകാര്യ ആശുപത്രിയില്‍ കഴിയവേ കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. ഒരാഴ്ചയായി തീവ്രപരിചരണ വിഭാഗത്തിലായിരുന്ന ഇദ്ദേഹം തിങ്കളാഴ്ച പുലര്‍ച്ചെയാണ് മരണമടഞ്ഞത്. നിയമനടപടികള്‍ പൂര്‍ത്തിയാക്കാന്‍ സഹപ്രവര്‍ത്തകനും പി.എം.എഫ് ജീവകാരുണ്യ പ്രവര്‍ത്തകനുമായ രാജു പാലക്കാട് കമ്ബനി അധികൃതര്‍ക്കൊപ്പം രംഗത്തുണ്ട്​.

Next Post

പെലെ Vs മറഡോണ

Wed Jun 10 , 2020

Breaking News

error: Content is protected !!