കെ.എം.സി.സിയുടെ മുപ്പത് വിമാനങ്ങള്‍ കേരളത്തിലേക്ക്

പ്രവാസികളുമായി കെ.എം.സി.സിയുടെ മുപ്പത് വിമാനങ്ങള്‍ കേരളത്തിലെത്തും. കെ.എം.സി.സിയുടെ ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍ക്ക് കേരളം അനുമതി നല്‍കിയിരുന്നു.

കണ്ണൂരിലാണ് വിമാനങ്ങള്‍ ഇറങ്ങുക. 43 വിമാനങ്ങള്‍ക്ക് അനുമതി നേടി എം.കെ മുനീര്‍ എം.എല്‍.എ സര്‍ക്കാരിന് കത്ത് നല്‍കിയിരുന്നു, ദുരിതമനുഭവിക്കുന്ന മുഴുവന്‍ പ്രവാസികളെയും നാട്ടില്‍ എത്തിക്കാന്‍ ശ്രമം തുടരുകയാണെന്നും മുനീര്‍ പറഞ്ഞു.

മാര്‍ച്ച്‌ ഒന്നിന് വിസ കാലാവധി കഴിഞ്ഞവര്‍ക്ക് ഓഗസ്റ്റ് 18 വരെ പിഴയില്ലാതെ രാജ്യം വിടാമെന്ന് യു.എ.ഇ അറിയിച്ചു. ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്റ് സിറ്റിഷണ്‍ ഷിപ്പ് ഡയരക്ടര്‍ ജനറല്‍ സയീദ് രകാന്‍ അല്‍ റഷിദി ആണ് ഇക്കാര്യം അറിയിച്ചത്.

കാലാവധി കഴിഞ്ഞവര്‍ക്കായി തുടങ്ങിയ പൊതു മാപ്പ് ഓഗ്സറ്റ് 18 വരെ നീണ്ടു നില്‍ക്കും. മാര്‍ച്ച്‌ ഒന്നിനുമുമ്ബ് കാലാവധി അവസാനിച്ച റെസിഡന്റ്, ടൂറിസ്റ്റ്, വിസക്കാര്‍ക്ക് ഈ ആനുകൂല്യം ലഭിക്കും. ഒപ്പം മടങ്ങാന്‍ ആഗ്രഹിക്കുന്ന നിയമ ലംഘകര്‍ക്ക് എല്ലാ പിഴകളിലും ഇളവ് നല്‍കുമെന്നും അധികൃതര്‍ അറിയിച്ചു.

കൊവിഡ് കാലത്ത് വിസയുടെ കാലാവധി അവസാനിച്ച താമസ വിസക്കാര്‍ക്ക് അവയുടെ കാലാവധി ഡിസംബര്‍ 31 വരെ ദീര്‍ഘിപ്പിച്ചു നല്‍കിയിട്ടുണ്ട്. മാര്‍ച്ച്‌ ഒന്നിനു ശേഷം കാലാവധി കഴിഞ്ഞ ടൂറിസ്റ്റ്, വിസിറ്റിംഗ് വിസക്കാര്‍ക്കും പിഴയില്ലാതെ ഡിസംബര്‍ 31 വരെ യു.എ.ഇയില്‍ തുടരാം

Next Post

പണം തിരിച്ചുവാങ്ങുന്നതില്‍ ഹജ്ജ്​ അപേക്ഷകര്‍ക്ക്​ ആശങ്ക

Wed Jun 10 , 2020
കോ​ഴി​ക്കോ​ട്​: അ​ട​ച്ച സം​ഖ്യ തി​രി​ച്ചു​കി​ട്ടാ​ന്‍ അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്കു​ന്ന​തി​ന്​ ഹ​ജ്ജി​ന്​ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​വ​ര്‍​ക്ക്​ ആ​ശ​ങ്ക. യാ​ത്ര റ​ദ്ദാ​ക്കു​ന്ന​താ​യി കാ​ണി​ച്ച്‌​ അ​പേ​ക്ഷ ന​ല്‍​കി​യാ​ല്‍ അ​ടു​ത്ത​വ​ര്‍​ഷ​ത്തെ ഹ​ജ്ജി​ന്​ മു​ന്‍​ഗ​ണ​ന ല​ഭി​ക്കു​ന്ന​തി​ന്​ ത​ട​സ്സ​മാ​വു​േ​മാ എ​ന്ന​താ​ണ്​ ഇ​വ​രെ ആ​ശ​ങ്ക​യി​ലാ​ക്കു​ന്ന​ത്. സൗ​ദി ഹ​ജ്ജ്​ മ​ന്ത്രാ​ല​യം ഈ ​വ​ര്‍​ഷ​ത്തെ ഹ​ജ്ജ്​ ന​ട​പ​ടി​ക​ള്‍ നി​ര്‍​ത്തി​വെ​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ യാ​ത്ര റ​ദ്ദാ​ക്കു​ന്ന അ​പേ​ക്ഷ​ക​ര്‍​ക്ക്​ അ​ട​ച്ച മു​ഴു​വ​ന്‍ തു​ക​യും തി​രി​ച്ചു​ന​ല്‍​കാ​ന്‍ കേ​ന്ദ്ര ഹ​ജ്ജ്​ ക​മ്മി​റ്റി തീ​രു​മാ​നി​ച്ചി​രു​ന്നു. യാ​ത്ര റ​ദ്ദാ​ക്കു​ന്ന​താ​യി കാ​ണി​ച്ച്‌​ അ​പേ​ക്ഷ ന​ല്‍​കു​ന്ന​വ​ര്‍​ക്കാ​ണ്​ പ​ണം തി​രി​ച്ചു​ന​ല്‍​കു​ക​യെ​ന്ന്​ ഹ​ജ്ജ്​ […]

Breaking News

error: Content is protected !!