പലായനം – കവിത

-സല്‍മ ജസീര്‍-

ഭയമേറി വിറയാർന്ന് പിടയുന്ന പ്രാണനും
പൈദാഹമേറ്റം നിറഞ്ഞുള്ള മേനിയും
പകരമായില്ലാത്ത നോവിന്റെ ഭാണ്ഡവും
നെഞ്ചോട് ചേർത്തെങ്ങോ പായുന്ന പാവകൾ

അമ്മതൻ മാറിൽ മയങ്ങും കിടാങ്ങളിൽ
ക്ഷണമിൽ സ്തനങ്ങൾ ചുരത്തി പാഷാണം
പതറിത്തെറിച്ചാ ഇരുട്ടിന്റെ ചോട്ടിൽ
പതിയാതിരിക്കാൻ മതിൽ കെട്ടു ചാടിയോർ

കരളുള്ള മർത്യന്നു കാണാൻ കഴിയാത്ത
കൈവിരൽ തുമ്പിൽ നിറഞ്ഞുള്ള മൃത്യുകൾ
കൊടുതികൾ പേടിച്ചു വാവിട്ടലർന്നവർ
കനിവിന്റെ നീർ തേടി കാതങ്ങൾ താണ്ടിയോർ

നിൽക്കാൻ മറന്നവരുമോടി ത്തകർത്തു
നിറമുള്ള പൂക്കളും നിണമാൽ നിറഞ്ഞു
നിളയും നിരങ്ങളും നീളേ നടന്നു
നിഷയും വെളിച്ചവും ഇല്ലാതലഞ്ഞു

ചെയ്തുപോയപരാത മെന്തെന്നറിവാതെ
അഭയാർത്ഥിയായ് പാരിലഭയം തിരഞ്ഞോർ
ഓർക്കണം തങ്ങളുമൊരമ്മ പെറ്റുള്ളോർ
കാലം സാക്ഷിയായ് ഊര് വിട്ടോടിയോർ !

Next Post

കോവിഡ് രോഗി കടന്നു കളഞ്ഞ വിവരം പുറത്തു വിടുന്നത് ആറു ദിവസത്തിന് ശേഷം

Thu Jun 11 , 2020
പാലക്കാട്: പാലക്കാട് കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ച രോഗി രക്ഷപ്പെട്ടു. മധുര സ്വദേശിയായ ലോറി ഡ്രൈവറാണ് കടന്നു കളഞ്ഞത്. ഈ മാസം അഞ്ചാം തീയതി മുതലാണ് ഇയാളെ കാണാതായതെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. വൈറസ് ബാധയേറ്റ ആള്‍ രക്ഷപ്പെട്ട് ആറു ദിവസത്തിന് ശേഷമാണ് വിവരം പുറം ലോകം അറിഞ്ഞത്. ഇയാള്‍ അവസാനമായി വിശാഖപട്ടണത്ത് ഉണ്ടായിരുന്നതായി സൈബര്‍ സെല്ലും പൊലീസും നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. കഴിഞ്ഞ മാസം 31നാണ് വയറുവേദനയെ തുടര്‍ന്ന് […]

Breaking News

error: Content is protected !!