400 മീറ്റര്‍ നീളമുള്ള പൈപ്പിനുള്ളില്‍ അകപ്പെട്ട് ആറ് തൊഴിലാളികള്‍ മരിച്ചു

ദമ്മാം: റിയാദില്‍ പൈപ്പിനുള്ളില്‍ കുടുങ്ങി ആറ് തൊഴിലാളികള്‍ മരിച്ചു. റിയാദില്‍ അസീസിയ്യയിലാണ് സംഭവം. 400 മീറ്റര്‍ നീളവും ഒന്നരമീറ്റര്‍ വിസ്തീര്‍ണവുമുള്ള ജലവിതരണത്തിനുള്ള പൈപ്പിലാണ് തൊഴിലാളികള്‍ കുടുങ്ങിപ്പോയത്.

സിവില്‍ ഡിഫന്‍സെത്തി പൈപ്പ് മുറിച്ചുമാറ്റിയാണ് മൃത ദേഹങ്ങള്‍ പുറത്തെടുത്തത്. 360 മീറ്റര്‍ അകലെനിന്നുമാണ് മൃതദേഹങ്ങള്‍ കണ്ടെടുത്തത്. മരണപ്പെട്ടത് ഏതുനാട്ടുകാരാണെന്ന് അറിയിച്ചിട്ടില്ല.

Next Post

ഒന്‍പത് വര്‍ഷത്തിന് ശേഷം സൗദി ജയിലിലെത്തി പിതാവിനെ കണ്ട് മടങ്ങിയ ആ ബാലന്‍ വിടപറഞ്ഞു; ഖുര്‍ആന്‍ മനഃപാഠമാക്കണമെന്ന ആഗ്രഹം ബാക്കിയാക്കി സക്കീര്‍ ഹുസൈന്‍ ഈ ലോകത്ത് നിന്നും യാത്രയായി

Thu Jun 11 , 2020
ജിസാന്‍: സൗദി ജയിലിലെത്തി പിതാവിനെ കണ്ടു മടങ്ങിയ ആ ബാലന്‍ ലോകത്തോട് വിടപറഞ്ഞു. ഒന്‍പത് വര്‍ഷങ്ങള്‍ക്ക് ശേഷം പിതാവിനെ ജയിലിലെത്തി കണ്ടെങ്കിലും ഖുര്‍ആന്‍ മുഴുവനും മനപാഠമാക്കണമെന്നുള്ള മോഹം ബാക്കിയാക്കിയാണ് സക്കീര്‍ ഹുസൈന്‍ എന്ന തമിഴ്‌നാട്ടുകാരനായ ബാലന്‍ യാത്രയായത്. സൗദിയിലെ ജിസാനില്‍ ജയിലില്‍ കഴിഞ്ഞിരുന്ന പിതാവിനെ നേരില്‍ കാണാന്‍ 9 വര്‍ഷത്തിന് ശേഷം സൗദിയിലെത്തുകയും ഉംറ തീര്‍ത്ഥാടനം നിര്‍വഹിക്കുകയും ചെയ്തു മടങ്ങിയ സക്കീര്‍ ഹുസൈന്‍ കൊടുവാലി (14)യാണ് മരണത്തിന് കീഴടങ്ങിയത്. ഉദാരമതികളുടെ […]

Breaking News