‘ജാഗ്രത കാട്ടിയില്ല, മാനസികമായി തളര്‍ത്തി’; അഞ്ജു പി. ഷാജിയുടെ മരണത്തില്‍ കോളേജിനെതിരെ റിപ്പോര്‍ട്ട്

മീനച്ചിലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ബി.കോം വിദ്യാര്‍ത്ഥി അഞ്ജു പി. ഷാജിയുടെ മരണത്തില്‍ കോളേജിന്റെ ഭാഗത്തു നിന്ന് ജാഗ്രതക്കുറവുണ്ടായെന്നും മാനസികമായി തളര്‍ത്തിയെന്നും റിപ്പോര്‍ട്ട്. കോപ്പിയടി കണ്ടെത്തിയെന്ന് പറയുന്നെങ്കിലും ഇക്കാര്യത്തില്‍ വീശദീകരണം എഴുതി വാങ്ങാനുള്ള നടപടി കോളേജിന്റെ ഭാഗത്തു നിന്നുണ്ടായില്ല. ഒരു മണിക്കൂര്‍ ക്ലാസ് മുറിയില്‍ ഇരുത്തി മാനസികമായി തളര്‍ത്തിയെന്നും അഞ്ജുവിന്റെ മരണത്തെക്കുറിച്ച്‌ അന്വേഷിക്കാന്‍ എംജി സര്‍വകലാശാല നിയോഗിച്ച മൂന്നംഗ സിന്‍ഡിക്കേറ്റ് സമിതിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ റിപ്പോര്‍ട്ട് ഇന്ന് വൈസ് ചാന്‍സിലര്‍ക്ക് നല്‍കും.

ഡോ. എം.എസ് മുരളിയുടെ നേതൃത്വത്തിലുള്ള സമിതിയി അജി എസ്. പണിക്കര്‍, പ്രൊഫ. വി.എസ് പ്രവീണ്‍ കുമാര്‍ എന്നിവരും അംഗങ്ങളാണ്. ഇവര്‍ തയാറാക്കിയ റിപ്പോര്‍ട്ടിലാണ് അഞ്ജു മാനസികമായി സംഘര്‍ഷം നേരിട്ടിരുന്നു എന്ന കാര്യം പറയുന്നത്. കുറ്റം കണ്ടെത്തിക്കഴിഞ്ഞാല്‍ പരീക്ഷാ ഹാളില്‍ ഇരുത്താന്‍ പാടില്ല എന്നാണ് സര്‍വകലാശാല നിയമം. എന്നാല്‍ അത് പാലിക്കപ്പെട്ടിട്ടില്ല എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

അഞ്ജു പരീക്ഷയെഴുതിയ ചേര്‍പ്പുങ്കല്‍ ബിവിഎം ഹോളിക്രോസ് കോളേജില്‍ എത്തി സമിതി തെളിവെടുപ്പ് നടത്തിയിരുന്നു. പ്രിന്‍സിപ്പാള്‍, പരീക്ഷാ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന അധ്യാപകന്‍, ഹാളിലുണ്ടായിരുന്ന മറ്റൊരു ടീച്ചര്‍ എന്നിവരില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചു. നേരത്തെ തങ്ങളുടെ ഭാഗത്തു നിന്ന് തെറ്റുകള്‍ ഉണ്ടായിട്ടില്ലെന്ന് അവകാശപ്പെട്ട് പരീക്ഷാ ഹാളിലെ സിസി ടിവി ദൃശ്യങ്ങള്‍ കോളേജ് അധികൃതര്‍ പുറത്തുവിട്ടിരുന്നു. അഞ്ജു പരീക്ഷാഹാളില്‍ എത്തിയതു മുതല്‍ ഉള്ള സംഭവങ്ങളും പരീക്ഷാ ഹാളില്‍ നിന്ന് ഇറങ്ങിപ്പോവുന്നതു വരെയുള്ള ദൃശ്യങ്ങളും സമിതി പരിശോധിച്ചു. അഞ്ജുവിന്റെ അടുത്തിരുന്ന് പരീക്ഷയെഴുതിയ വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ ശേഖരിക്കുകയും ഇവരോട് സര്‍വകലാശാലയില്‍ ഹാജരാകാനും നിര്‍ദേശിച്ചിട്ടുണ്ട്.

അഞ്ജുവിന്റെ ഹാള്‍ടിക്കറ്റിന്റെ പിന്‍വശത്ത് ബികോം പരീക്ഷയുടെ കോപ്പി എഴുതിയത് അധ്യാപകന്‍ കണ്ടെത്തിയെന്നും തുടര്‍ന്ന് പരീക്ഷാ ഹാളിലെത്തിയ പ്രിന്‍സിപ്പാള്‍ ഇനി പരീക്ഷ എഴുതേണ്ടെന്നും ഒരു മണിക്കൂര്‍ കഴിയുമ്ബോള്‍ തന്നെ വന്നു കാണാനും നിര്‍ദേശിച്ചിരുന്നുവെന്ന് കോളേജ് അധികൃതര്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു. എന്നാല്‍ 2.30-ന് പരീക്ഷാ ഹാളില്‍ നിന്നിറങ്ങിയ അഞ്ജു പ്രിന്‍സിപ്പാളിനെ കാണാതെ പോവുകയാണ് ഉണ്ടായതെന്നും പ്രിന്‍സിപ്പാളിനെ കാണാനാണ് പോയതെന്നാണ് തങ്ങള്‍ കരുതിയത് എന്നുമായിരുന്നു കോളേജ് അധികൃതരുടെ വിശദീകരണം. മകളെ കാണാനില്ലെന്ന വിവരം താന്‍ വിളിച്ചു പറഞ്ഞപ്പോള്‍ തന്നോടല്ല ചോദിക്കേണ്ടത്, വല്ല ചെറുക്കന്മാരുടേയും കൂടെ പോയിട്ടുണ്ടാവും എന്നാണ് പ്രിന്‍സിപ്പാളായ പുരോഹിതന്‍ പറഞ്ഞതെന്ന് അഞ്ജുവിന്റെ അച്ഛന്‍ കഴിഞ്ഞദിവസം ആരോപിച്ചിരുന്നു.

Next Post

പിടിവിട്ട് അഞ്ചു സംസ്ഥാനങ്ങള്‍ ; വൈറസ് ബാധിതരുടെ എണ്ണം രണ്ടുലക്ഷത്തിലേക്ക്

Thu Jun 11 , 2020
ന്യൂഡല്‍ഹി : കോവിഡ് വ്യാപനത്തില്‍ പിടിവിട്ട് രാജ്യത്തെ അഞ്ചു സംസ്ഥാനങ്ങള്‍. രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം മൂന്നുലക്ഷത്തിലേക്ക് അടുക്കുകയാണ്. ഇതില്‍ ബഹുഭൂരിപക്ഷവും മഹാരാഷ്ട്രയും ഡല്‍ഹിയും ഗുജറാത്തും അടക്കം അഞ്ചുസംസ്ഥാനങ്ങളിലാണ്. കോവിഡ് ഏറ്റവുമധികം രൂക്ഷമായിട്ടുള്ളത് മഹാരാഷ്ട്രയിലാണ്. ഇവിടെ രോഗബാധിതരുടെ എണ്ണം 94,000 കടന്നു. ഇതുവരെ 94,041 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. മഹാരാഷ്ട്രയില്‍ കോവിഡ് ബാധിച്ച്‌ 3438 പേരാണ് മരിച്ചത്. രോഗബാധിതരുടെ എണ്ണത്തില്‍ വൈറസിന്റെ ഉത്ഭവരാജ്യമായ ചൈനയെ മഹാരാഷ്ട്ര നേരത്തെ മറികടന്നിരുന്നു. […]

Breaking News

error: Content is protected !!