സൗദിയില്‍ ഒരു മലയാളി കൂടി കോവിഡ് ബാധിച്ച്‌ മരിച്ചു

സൗദി അറേബ്യയിലെ ജിദ്ദയില്‍ ഒരു മലയാളി കൂടി കോവിഡ് ബാധിച്ചു മരിച്ചു. എറണാകുളം പാനായിക്കുളം മേത്താനം സ്വദേശി അബ്ദുല്‍ റഹ്മാനാണ് മരിച്ചത്. 58 വയസ്സായിരുന്നു.

ജിദ്ദയിലെ ഒബ്ഹൂറിലുള്ള കിംഗ് അബ്ദുല്ല മെഡിക്കല്‍ സിറ്റിയില്‍ വെച്ചായിരുന്നു അന്ത്യം. നാല് ദിവസം മുന്‍പ് ന്യൂമോണിയ ബാധിച്ച്‌ ആരോഗ്യനില ഗുരുതരമാവുകയായിരുന്നു.

മഹജറിലുള്ള ടിഷ്യൂ പേപ്പര്‍ കമ്ബനിയിലെ ജീവനക്കാരനായിരുന്നു. ഇതോടെ കോവിഡ് ബാധിച്ച്‌ സൗദിയില്‍ മരിച്ച മലയാളികളുടെ എണ്ണം 60 ആയി.

Next Post

ടി.പി ചന്ദ്രശേഖരന്‍ കേസിലെ പ്രതി പി.കെ കുഞ്ഞനന്തന്‍ അന്തരിച്ചു

Fri Jun 12 , 2020
ടി.പി ചന്ദ്രശേഖരന്‍ കേസിലെ പ്രതി പി.കെ കുഞ്ഞനന്തന്‍ (72) അന്തരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. സി.പി.എം പാനൂര്‍ ഏരിയാ കമ്മറ്റി അംഗമാണ്. ടി.പി വധക്കേസിലെ പതിമൂന്നാം പ്രതിയാണ് പി.കെ കുഞ്ഞനന്തന്‍. 2014 മെയ് 4നാണ് ടി.പി കൊല്ലപ്പെട്ടത്. ടി.പിയെ വധിക്കാന്‍ ഗൂഡാലോചന നടത്തിയെന്നതായിരുന്നു കുഞ്ഞനന്തനെതിരായ കുറ്റം. 2014 ജനുവരിയില്‍ പ്രത്യേക വിചാരണ കോടതി കുഞ്ഞനന്തന് ജീവ പര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. ഏറെ കാലമായി […]

Breaking News