അജ്ഞാതര്‍ ഓക്സിജന്‍ സിലിണ്ടറിന്‍റെ മോട്ടോര്‍ ഓഫാക്കി; ഒരു കർഷകന്‍റെ അധ്വാനമായ 2500 മീനുകള്‍ കൂട്ടത്തോടെ ചത്തു

ആലപ്പുഴ മാരാരിക്കുളത്ത് മത്സ്യകൃഷിയിടത്തിലെ ഓക്സിജന്‍ സിലിണ്ടര്‍ പ്രവര്‍ത്തിപ്പിക്കുന്ന മോട്ടോര്‍, അജ്ഞാതര്‍ ഓഫാക്കിയതിനെ തുടര്‍ന്ന് 2500 മത്സ്യങ്ങള്‍ ചത്തു. പുതുക്കുളങ്ങര വെളി സ്വദേശി ചന്ദ്രബാബുവിന്‍റെ മത്സ്യങ്ങളാണ് ചത്തത്. രണ്ട് ലക്ഷം രൂപയുടെ നഷ്ടമുണ്ടായി. അടുത്ത മാസം വിളവെടുക്കാനിരിക്കെയാണ് അജ്ഞാതര്‍ മോട്ടോര്‍ ഓഫാക്കി മത്സ്യങ്ങളെ ഒന്നടങ്കം ശ്വാസം മുട്ടിച്ചു കൊന്നത്. സംഭവത്തില്‍ മാരാരിക്കുളം പോലീസ് കേസെടുത്തു.

ഒരു കര്‍ഷകന്‍റെ അധ്വാനം. എന്നാല്‍ ഒന്നുപോലും ബാക്കിയില്ലാതെ ചത്തുപൊങ്ങി കിടക്കുന്നു. ആരോ ചെയ്തു കൂട്ടിയ ക്രൂരതയുടെ അടക്കാനാകാത്ത വികാരവുമായാണ് ചന്ദ്രബാബു ഞങ്ങള്‍ക്ക് മുന്നില്‍ നിന്നത്. മൂന്ന് മാസം മുമ്ബ് ഭാര്യയുടെ സ്വര്‍ണ്ണം പണയം വച്ചാണ് ബയോ ഫ്ലോക്ക് മത്സ്യ കൃഷി തുടങ്ങിയത്.

വലിയ ടാങ്കില്‍ വെള്ളത്തിന്‍റെ ഓക്സിജന്‍ , മോട്ടോര്‍ ഉയോഗിച്ച്‌ നിയന്ത്രിച്ച്‌ നടത്തുന്ന മത്സ്യകൃഷിയാണിത്.

Next Post

അല്‍ഇഹ്സാന്‍-യുകെ: ശൈഖുന എ.പി. അബുബക്കര്‍ മുസ്ലിയാര്‍ പങ്കെടുക്കുന്ന ആത്മീയ സദസ്സ് ജൂണ്‍ 14ന് ഞായറാഴ്ച 6 മണിക്ക്; നിങ്ങള്‍ക്കും പങ്കെടുക്കാം

Sat Jun 13 , 2020
ലണ്ടന്‍: ശൈഖുന എ.പി. അബുബക്കര്‍ മുസ്ലിയാര്‍ പങ്കെടുക്കുന്ന ഓണ്‍ലൈന്‍ ആത്മീയ സദസ്സ് ജൂണ്‍ 14ന് ഞായറാഴ്ച 6 മണിക്ക് നടക്കും. അല്‍ഇഹ്സാന്‍-യുകെയാണ് വെബിനാര്‍ സംഘടിപ്പിക്കുന്നത്. പരിപാടി അല്‍ ഇഹ്സാന്‍ യു ട്യുബ് ചാനലില്‍ ലൈവ് ആയി ലഭിക്കും.

Breaking News