ചെന്നൈ വീണ്ടും സമ്പൂര്‍ണ ലോക്ക്ഡൗണ്‍ നടപ്പാക്കണമെന്ന നിര്‍ദേശം; ഉന്നതതല യോഗം വിളിച്ച്‌ മുഖ്യമന്ത്രി

ചെന്നൈ: രോഗവ്യാപനം കൂടുന്ന സാഹചര്യത്തില്‍ ചെന്നൈയില്‍ കൂടുതല്‍ നിയന്ത്രണം കൊണ്ടുവരും. സമ്ബൂര്‍ണ ലോക്ക്ഡൗണ്‍ നടപ്പാക്കണമെന്ന നിര്‍ദേശം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി ഉന്നതതല യോഗം വിളിച്ചു. ചെന്നൈയില്‍ നിന്ന് തമിഴ്നാട്ടിലെ മറ്റ് ജില്ലകളിലേക്ക് ഇ- പാസ് നല്‍കുന്നത് നിര്‍ത്തിവെച്ചു. കൂടുതല്‍ ഇളവ് നല്‍കിയതോടെ കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ് ചെന്നൈയിലുണ്ടാകുന്നത്. മരണനിരക്കും വര്‍ധിച്ചു. ഈ സാഹചര്യത്തിലാണ് വീണ്ടും സമ്ബൂര്‍ണ ലോക്ക് നടപ്പാക്കണമെന്ന ആവശ്യം ശക്തമായത്. ഏകോപന ചുമതലയുള്ള മന്ത്രിമാരും ഡോകടര്‍മാരുടെ വിദഗ്ധ സമിതിയും ഇക്കാര്യം ആവശ്യപ്പെട്ടു. കുറഞ്ഞത് 14 ദിവസത്തേക്ക് അടച്ചിടണമെന്നാണ് നിര്‍ദേശം.

ജനം കടകളിലേക്ക് എത്തുന്നില്ലെന്നും രോഗവ്യാപനം തടഞ്ഞാല്‍ മാത്രമേ സാമ്ബത്തിക രംഗം ഉണരൂവെന്നും വ്യാപാര സംഘടനകളും സര്‍ക്കാരിനെ അറിയിച്ചു. അടിയന്തര ചികിത്സാ ആവശ്യത്തിന് മാത്രമേ ചെന്നൈയില്‍ നിന്ന് മറ്റ് ജില്ലകളിലേക്ക് ഇപ്പോള്‍ പാസ് നല്‍കുന്നുള്ളു. എന്നാല്‍ കേരളത്തിലേക്ക് ഉള്‍പ്പടെ ഇതരസംസ്ഥാനങ്ങളിലേക്കുള്ള പാസിന് തടസം നേരിട്ടിട്ടില്ല. കൊവിഡ് ബാധിതര്‍ കൂടുതലുള്ള മേഖലകളില്‍ മാത്രം സമ്ബൂര്‍ണ ലോക്ക് ഡൗണ്‍ നടപ്പാക്കുന്നതും സര്‍ക്കാര്‍ പരിഗണിക്കുകയാണ്.

അതിനിടെ ചെന്നൈയില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൊവിഡ് സ്ഥിരീകരിക്കുന്നത് കൂടുതല്‍ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. ഇന്ന് രാജീവ് ഗാന്ധി ആശുപത്രിയിലെ നാല് ഡോക്ടര്‍മാര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ കൊവിഡ് സ്ഥിരീകരിച്ച ഡോക്ടര്‍മാരുടെ എണ്ണം 15 ആയി ഉയര്‍ന്നു.

Next Post

വിന്‍സ്റ്റന്‍ ചര്‍ച്ചിലിന്‍റെ പ്രതിമ മ്യുസിയത്തിലേക്ക് മാറ്റണമെന്ന് ബ്രിട്ടീഷ് സര്‍ക്കാരിനോട് ബന്ധുക്കള്‍ !

Sun Jun 14 , 2020
ലണ്ടന്‍: ലണ്ടനിലെ പാര്‍ലമെന്‍റ് സ്ക്വയറില്‍ സ്ഥാപിച്ചിരിക്കുന്ന വിന്‍സ്റ്റന്‍ ചര്‍ച്ചിലിന്‍റെ പ്രതിമ എത്രയും പെട്ടെന്ന് മ്യുസിയത്തിലേക്ക് മാറ്റണമെന്ന് ബ്രിട്ടീഷ് സര്‍ക്കാരിനോട് ചര്‍ച്ചിലിന്റെ ബന്ധുക്കള്‍. ചര്‍ച്ചിലിന്‍റെ ചെറു മകള്‍ എമ്മ സോംസ് ആണ് ഇക്കാര്യം ആദ്യം ആവശ്യപ്പെട്ടത്. BLM പ്രക്ഷോഭവും തുടര്‍ന്ന് നടന്ന വലതു പക്ഷ തീവ്രവാദികളുടെ പ്രകടനങ്ങളും ലണ്ടനിലെ പാര്‍ലമെന്‍റ് സ്ക്വയറിലുള്ള ചര്‍ച്ചിലിന്റെ ‌പ്രതിമയെ ചുറ്റിപ്പറ്റി ആയിരന്നു നടന്നത്. ചര്‍ച്ചിലിന് അടിമക്കച്ചവടവുമായി ബന്ധമുണ്ട് എന്നാണ് BLM പ്രക്ഷോഭകരുടെ വാദം.ഇതിനു പുറമെ പ്രതിമക്കു […]

Breaking News