ഇനി സര്‍ക്കാര്‍ ജോലിക്കും ആധാര്‍ നിര്‍ബന്ധം, പി എസ് സി രജിസ്ട്രേഷനിലും ആധാര്‍ നിർബന്ധം

സംസ്ഥാനത്ത് സര്‍ക്കാര്‍ ജോലിക്ക് ആധാര്‍ നിര്‍ബന്ധമാക്കി ഉത്തരവ്. നിയമനപരിശോധന സുരക്ഷിതമാക്കാനും തൊഴില്‍തട്ടിപ്പ് തടയാനും സര്‍ക്കാര്‍ജോലിക്ക് ആധാര്‍ നിര്‍ബന്ധമാക്കണമെന്ന് പിഎസ് സി കത്ത് നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് ഉദ്യോഗസ്ഥ-ഭരണപരിഷ്‌കാര വകുപ്പ് ആധാര്‍ നിര്‍ബന്ധമാക്കി ഉത്തരവിറക്കിയതെന്ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു. ജോലിയില്‍ പ്രവേശിക്കുന്നവര്‍ ഒരുമാസത്തിനകം അവരുടെ പിഎസ് സി ഒറ്റത്തവണ രജിസ്‌ട്രേഷന്‍ പ്രൊഫൈലില്‍ ആധാര്‍ ബന്ധിപ്പിക്കണം. നിയമനാധികാരികള്‍ ഇത് ഉറപ്പുവരുത്തണമെന്നും പറയുന്നു.

ജോലിയില്‍ പ്രവേശിച്ച്‌ ഇതിനകം നിയമനപരിശോധന (സര്‍വീസ് വെരിഫിക്കേഷന്‍) പൂര്‍ത്തിയാക്കാത്തവരും പിഎസ് സിയിലെ അവരുടെ പ്രൊഫൈലില്‍ ആധാര്‍ ബന്ധിപ്പിക്കണം.

ആറ് മാസം മുമ്ബ് തന്നെ പിഎസ് സി ആധാര്‍ ബന്ധപ്പെടുത്തി പരിശോധനകള്‍ ആരംഭിച്ചിരുന്നു. ആള്‍മാറാട്ടത്തിലൂടെ ഉണ്ടാകുന്ന തൊഴില്‍ തട്ടിപ്പുകള്‍ തടയാനായി ഒറ്റത്തവണ പരിശോധന, നിയമനപരിശോധന, ഓണ്‍ലൈന്‍ പരീക്ഷകള്‍, അഭിമുഖം എന്നിവയാണ് ആധാറുമായി ബന്ധപ്പെടുത്തി ബയോമെട്രിക് തിരിച്ചറിയല്‍ നടപ്പിലാക്കിയത്. ജോലി ലഭിച്ചുവെന്നും സര്‍വീസില്‍ ജോയിന്‍ ചെയ്യണമെന്നുമുളള നിയമന ഉത്തരവ് നേരിട്ട് കൈമാറുമ്ബോഴും ആധാറുമായി ബന്ധിപ്പിച്ചാണ് വിരലടയാളം ഉള്‍പ്പെടെ തിരിച്ചറിയല്‍ പിഎസ് സി നടത്തിയിരുന്നത്. കൊവിഡ് സാഹചര്യത്തിലാണ് ഇത് തത്കാലത്തേക്ക് നിര്‍ത്തിവെച്ചത്.

സര്‍ക്കാര്‍ജോലിയില്‍ സ്ഥിരപ്പെടാന്‍ പിഎസ്സിയുടെ നിയമനപരിശോധന 2010 മുതലാണ് ഏര്‍പ്പെടുത്തിയത്. സേവനപുസ്തകത്തിലെ ഫോട്ടോ, പേര്, വിലാസം, വിരലടയാളം, തിരിച്ചറിയല്‍ അടയാളങ്ങള്‍ എന്നിവ നിയമനാധികാരി സാക്ഷ്യപ്പെടുത്തി പിഎസ്സിക്ക് കൈമാറും. ഇവ ജീവനക്കാരന്റെ ബയോമെട്രിക് വിവരങ്ങളുമായി ഒത്തുനോക്കിയാണ് നിയമനപരിശോധന. അതിനുശേഷമേ ജീവനക്കാരനെ ജോലിയില്‍ സ്ഥിരപ്പെടുത്തൂ.ഒരുവര്‍ഷംമുമ്ബേ ആധാറിനെ തിരിച്ചറിയല്‍രേഖയാക്കി പിഎസ് സി അംഗീകരിച്ചിരുന്നു. പ്രൊഫൈലില്‍ ആധാര്‍ നമ്ബര്‍ ബന്ധപ്പെടുത്തുന്ന രീതിയും ആരംഭിച്ചു.

Next Post

ഈ വര്‍ഷത്തെ ഹജ്ജ് സീസണ്‍ കൂടുതല്‍ പഠനങ്ങള്‍ക്ക് ശേഷം മാത്രം

Sun Jun 14 , 2020
മക്ക | ഈ വര്‍ഷത്തെ വിശുദ്ധ ഹജ്ജ് കര്‍മ്മങ്ങള്‍ക്ക് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ , ഹജ്ജ് തീര്‍ഥാടനവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഉടന്‍ തീരുമാനം വരുമെന്ന് സഊദി ഹജ്ജ് മന്ത്രാലയം അറിയിച്ചു. കൊവിഡ് മഹാമാരി ലോകവ്യാപകമായി പടര്‍ന്നു പിടിച്ച സാഹചര്യത്തില്‍ മാസങ്ങളായി ആരോഗ്യ സുരക്ഷയുടെ ഭാഗമായി സഊദിയില്‍ ലോക് ഡൗണ്‍ നിലവില്‍ വരികയും ഇരു ഹറമുകളിലേക്കും പ്രവേശനം നിഷേധിക്കുകയും ചെയ്തിരുന്നു . മക്ക ഒഴികെയുള്ള പ്രദേശങ്ങളില്‍ പള്ളികള്‍ താത്കാലികമായി തുറന്നെങ്കിലും […]

Breaking News

error: Content is protected !!