ഇന്ത്യയില്‍ നിന്ന് 57 പേരടങ്ങിയ മെഡിക്കല്‍ സംഘം യുഎഇയിലെത്തി

ദുബായ്: കൊവിഡിനെതിരായ യുഎഇയുടെ പോരാട്ടത്തിന് ശക്തി പകരാന്‍ ഇന്ത്യയില്‍ നിന്ന് 57 അംഗ മെഡിക്കല്‍ സംഘം ദുബായിലെത്തി. ദുബായ് ഹെല്‍ത്ത് അതോരിറ്റി, ദുബായ് ആംബുലന്‍സ്, ആസ്റ്റര്‍ ഹെല്‍ത്ത് കെയര്‍ എന്നിവിടങ്ങളിലേക്കുള്ള മൂന്ന് മെഡിക്കല്‍ സംഘങ്ങളാണ് കൊച്ചിയില്‍ നിന്ന് ദുബായിലേക്ക് പോയതെന്ന് ദില്ലിയിലെ യുഎഇ എംബസി ട്വീറ്റ് ചെയ്തു.

അവധിക്കായി നാട്ടിലെത്തിയ ശേഷം തിരികെ മടങ്ങാനാവാതെ കുടുങ്ങിപ്പോയ 21 ആസ്റ്റര്‍ മെഡികെയര്‍ ജീവനക്കാരും സംഘത്തിലുണ്ടായിരുന്നു. ഇവര്‍ നേരത്തെ ദുബായിലെത്തിയ 88 അംഗ മെഡിക്കല്‍ സംഘത്തോടൊപ്പം ചേരുമെന്ന് ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയര്‍ ഡെപ്യൂട്ടി മാനേജിങ് ഡയറക്ടര്‍ അലിഷ മൂപ്പന്‍ പറഞ്ഞു.

Next Post

തൊഴിലാളികള്‍ക്ക് ഉച്ചവിശ്രമം നാളെ മുതല്‍

Mon Jun 15 , 2020
ദുബൈ | കടുത്ത ചൂടില്‍ തൊഴിലാളികളുടെ ആരോഗ്യ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി യു എ ഇ മാനവ വിഭവശേഷി-സ്വദേശീവത്കരണ മന്ത്രാലയം പ്രഖ്യാപിച്ച ഉച്ചവിശ്രമ നിയമം നാളെ മുതല്‍ പ്രാബല്യത്തില്‍. നാളെ മുതല്‍ സെപ്തംബര്‍ 15 വരെയുള്ള കാലയളവില്‍ തുറസായ സ്ഥലങ്ങളില്‍ ജോലിചെയ്യുന്ന തൊഴിലാളികള്‍ക്ക് ഉച്ചക്ക് 12.30 മുതല്‍ മൂന്ന് വരെ നിയമാനുകൂല്യം ലഭിക്കും. അതേസമയം ജലവിതരണ ശൃംഖലകള്‍, ഇന്ധന പൈപ്പുകള്‍, മലിനജല ഓടകള്‍ തുടങ്ങിയവയുടെ തകരാര്‍, റോഡ് ടാറിംഗ് തുടങ്ങിയ അടിയന്തര […]

You May Like

Breaking News

error: Content is protected !!