ബ്രിട്ടനില്‍ തിങ്കളാഴ്ച ഹൈസ്ട്രീറ്റുകള്‍ യുദ്ധക്കളമായി; വരും ദിവസങ്ങളിലും വന്‍ തിരക്കിനു സാധ്യത !

ലണ്ടന്‍: ഏതാണ്ട് മൂന്ന് മാസം നീണ്ടു നിന്ന ലോക്ക് ഡൌണിന് ശേഷം പ്രൈമാര്‍ക്ക്, സാറ, മാര്‍ക്സ്& സ്പെന്‍സര്‍ തുടങ്ങിയ ഷോപ്പുകള്‍ തിങ്കളാഴ്ച വീണ്ടും തുറന്നു. ലണ്ടന്‍ അടക്കമുള്ള വന്‍ നഗരങ്ങള്‍ തുടങ്ങി ചെറിയ പട്ടണങ്ങളില്‍ വരെ വന്‍ തിരക്കാണ് ഇത്തരം ഷോപ്പുകളിലും ടൌണ്‍ സെന്ററുകളിളും അനുഭവപ്പെട്ടത്. ഈ തിരക്ക് ഏതാനും ദിവസങ്ങള്‍ കൂടി തുടരുമെന്നാണ് പ്രതീക്ഷ.

മൂന്നു മാസം നഷ്ട്ടപ്പെട്ട ബിസിനസ് തിരിച്ചു പിടിക്കാന്‍ മിക്കവാറും എല്ലാ ഷോപ്പുകളും വന്‍ ഡിസ്കൌണ്ടുകള്‍ ആണ് ഓഫര്‍ ചെയ്യുന്നത്. വസ്ത്രങ്ങള്‍ അടക്കമുള്ള അവശ്യ സാധനങ്ങള്‍ വാങ്ങാനും മറ്റുമായി ജനങ്ങള്‍ വലിയ കൂട്ടമായാണ് ഷോപ്പിങ്ങിനെത്തുന്നത്. മാര്‍കറ്റ്‌ റിസര്‍ച് കമ്പനിയായ ‘സ്പ്രിംഗ്ഫോര്‍ഡി’ന്റെ കണക്ക് പ്രകാരം ഏകദേശം 42 ശതമാനം ബിസിനസ് ആണ് ഒറ്റ ദിവസം കൊണ്ട് കൂടിയത്. ഓരോ ഷോപ്പിനു മുന്നിലും വന്‍ ക്യു കാണാമായിരുന്നു. ഉപഭോക്താക്കളെ നിയന്ത്രിക്കാന്‍ പല ഷോപ്പുകളിലും ജീവനക്കാര്‍ പാടുപെടുന്ന കാഴ്ച്ച കാണാമായിരുന്നു.

ഷോപ്പുകളില്‍ വ്യക്തമായ സോഷ്യല്‍ ഡിസ്റ്റന്‍സിംഗ് പാലിക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും, ഇത് എവിടെയും കാണാന്‍ സാധ്യമായിരുന്നില്ല. M&S, PRIMARK, CLARA, SPORTS DIRECT, TK MAX, NIKE, FOOT LOCKER തുടങ്ങി ബ്രിട്ടനിലെ മിക്കവാറും എല്ലാ റീട്ടൈല്‍ ഷോപ്പുകളും തിങ്കളാഴ്ച തുറന്നു. സൂപ്പര്‍ മാര്‍ക്കറ്റുകള്‍, ഫാര്‍മസികള്‍, ബാങ്കുകള്‍ തുടങ്ങിയ അത്യാവശ്യ ഷോപ്പുകളും സ്ഥാപനങ്ങളും ലോക്ക് ഡൌണ്‍ സമയത്തും തുറന്നു പ്രവര്‍ത്തിച്ചിരുന്നു.

Next Post

50 ഡിഗ്രിയിലേക്ക് ചൂട് ; രാജ്യത്ത് പലയിടങ്ങളിലും ചൂട് വര്‍ധിക്കുമെന്ന് സൌദി കാലാവസ്ഥ വിദഗ്ധന്‍

Tue Jun 16 , 2020
ദമ്മാം: സൗദിയിലെങ്ങും ചൂട് വര്‍ധിക്കുന്നു. നാളെ മുതല്‍ രാജ്യത്ത് പലയിടങ്ങളിലും ചൂട് വര്‍ധിക്കുമെന്ന് പ്രമുഖ കാലാവസ്ഥ വിദഗ്ധന്‍ അബ്ദുല്‍ അസീസ് അല്‍ ഹുസൈനി പറഞ്ഞു. കിഴക്കന്‍ പ്രവിശ്യയില്‍ പലയിടങ്ങളിലും താപനില 50 ഡിഗ്രിയോടടുക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. തുറസായ സ്ഥലങ്ങളില്‍ ചൂട് കൂടുതലുള്ള സമയങ്ങളില്‍ തൊഴിലാളികളെക്കൊണ്ട് ജോലിചെയ്യിപ്പിക്കുന്നതിനുള്ള നിരോധനം ഇന്നു മുതല്‍ പ്രാബല്യത്തില്‍ വന്നു. സപ്തംബര്‍ 15 വരെയാണ് നിരോധനം. നിയമം ലംഘിച്ച്‌ ജോലിചെയ്യിപ്പിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരേ നടപടി സ്വീകരിക്കുമെന്ന് മാനവ […]

Breaking News

error: Content is protected !!