വംശീയത: മനുഷ്യന്‍ പ്രാകൃതയുഗത്തിലേക്ക് തിരിഞ്ഞു നടക്കുന്നു !

✍️സൽമ ജസീർ –

മനുഷ്യരാശിക്ക് എന്താണ് സംഭവിച്ചത്. മനുഷ്യൻ ആരായി തീരണമെന്നചോദ്യത്തിന് ഇരുപതാം നൂറ്റാണ്ട് പിന്നിടുമ്പോഴും കൈ മലർത്തുക തന്നെയാണോ ലോകം.
അധരങ്ങൾക്കപ്പുറം ഹൃദയം കൊണ്ട് പുഞ്ചിരിക്കാൻ പഠിച്ചവന്ന് എവിടെയാണ് പിഴച്ചത്. കരുണയെന്ന വികാരത്തിന് എപ്പോഴാണ് കറ പുരണ്ടത്.
ലോകരാഷ്ട്രങ്ങളിൽ തല യെടുപ്പോടെ നിന്ന അമേരിക്കയെന്ന രാജ്യത്തു പോലീസു കാരന്റെ വർണ്ണ വെറിക്കിരയായ ജോർജ് ഫ്ലോയിഡ് എന്ന 46 കാരന്റെ കൊലപാതകം മനുഷ്യത്വം മരവിച്ചു പോയ സമൂഹത്തിന്റെ നേർ ചിത്രമാണ്.

കറുത്ത വർഗക്കാർക്ക് എതിരെ അവിടെ നിരന്തരം അരങ്ങേറുന്ന അതിക്രമങ്ങളുടെ ഏറ്റവും ഒടുവിലത്തെ രക്ത സാക്ഷി മാത്രമാണ് ഫ്ലോയിഡ്.താങ്കളുടെ കാൽ മുട്ട് എന്റെ കഴുത്തിലാണ്, എനിക്ക് ശ്വാസം മുട്ടുന്നു ആഫ്രോ അമേരിക്കൻ വംശജന്റെ അവസാനരോദനം അമേരിക്കൻ തെരുവ് കളിൽ മുഴങ്ങുകയാണ്.
ഒന്ന് പിടയാൻ പോലും അവസരം നൽകാതെ മരണത്തിലേക്ക് തള്ളി വിട്ട ആ പാവം മനുഷ്യൻ എന്ത് തെറ്റാണ് ചെയ്തത്. നോക്കി നിന്നവരടക്കം ഫ്ലോയിഡിന്റെ ജീവന് വേണ്ടി കെഞ്ചിയിട്ടും വെള്ളകാരനായ ആ പോലീസു കാരൻ ദയവ് കാട്ടിയില്ല. പോലീസ് ഓഫീസർ എന്ന അധികാരത്തിനപ്പുറം വെളുത്ത വർഗ ക്കാരൻ എന്ന അഹങ്കാരത്തിന്റെ പേരിൽ മാത്രമാണ് നിരപരാധി ആയ ഒരു മനുഷ്യന്റെ ജീവൻ അയാൾ തെരുവിൽ പിച്ചി ചീന്തിയത്. വംശീയത യുടെ അധികാര കേന്ദ്രങ്ങൾക്ക് ഇതൊരു പയങ്കത മാത്രമായി തോന്നും.

എന്നാൽ അവിടെ പൊഴിഞ്ഞു വീണത് ഒരു ജീവനാണ്. രണ്ടു പെൺ മക്കളുടെ പിതാവാണ്.എത്ര അധികാര കസേരകൾ തകർത്തെറിഞ്ഞാലും എത്ര വൈറ്റ് ഹൗസ് കൾ കത്തിച്ചു ചാമ്പലാക്കിയാലും ആ ജീവന് പകരമാവുകയില്ല.
മിനുസോട്ടാ സംസ്ഥാനത്തെ മിനിയ പോളീസ് നഗരത്തിലെ ഒരു റസ്റ്റോറന്റിൽ സുരക്ഷാ ജീവനക്കാരനായിരുന്നു ഫ്ലോയ്ഡ്.നഗരമധ്യത്തിലൂടെ വിലങ്ങണിയിച്ചു നടത്തിയ ഫ്ലോയിഡിനെ പോലീസുകാർ നിലത്തു വീയ്ത്തി ഒരാൾ കാൽ മുട്ട് ശക്തി യായി അമർത്തുകയും ചെയ്തു. മനസാക്ഷി യെ മരവിപ്പിക്കുന്ന വർണ്ണ വെറിയുടെ പ്രത്യക്ഷ ഫലമായ നിഷ്ക്രൂരമായ ഈ പാപത്തിന്റെ കർമ്മ ഫലം ഏതു നദിയിൽ ഒഴുക്കിയാലാണ് തെളിയുക.

നീതി യുടെ വാതിലുകൾ കൊട്ടിയടക്കപ്പെടുന്ന ഈ ലോകത്ത് കൊറോണ യല്ല അതിനപ്പുറം എത്ര പ്രകൃതിക്ഷോപങ്ങൾ വന്നാലും വലിയ അത്ഭുതമൊന്നുമില്ല.വംശീയതയുടെ വസ്ത്രമണിഞ്ഞ അധികാര രൂപങ്ങളെ ഏതു ഭൂഗർഭമുറിയിൽ ഒളിപ്പിച്ചു വെച്ചാലും ചെയ്യുന്ന ഭ്രാന്തൻ രീതി കളുടെ ഫലം തേടിയെത്തുക തന്നെ ചെയ്യും. കാലം തിരിച്ചടിക്കുക തന്നെ ചെയ്യും.
കറുത്ത വർഗക്കാർ രണ്ടാം കിട പൗരൻമാരായി മാത്രം കണക്കാക്കപ്പെടുന്ന അമേരിക്കൻ വംശീയത യുടെ അധികാര കേന്ദ്രങ്ങൾ ലോകത്തങ്ങോള മിങ്ങോളo സൃഷ്ടിച്ചു കൊണ്ടിരിക്കുന്ന വംശ വെറിയുടെയും വർഗീയതയുടെയും ചെറിയൊരു വിരൽ തുമ്പ് മാത്രം.
വർണ്ണ വെറിയിൽ ആളികത്തികൊണ്ടിരിക്കുന്ന അമേരിക്ക, ലോകം മുഴുവൻ ഇതിനെതിരെ പ്രതികരണങ്ങൾ പടച്ചു വിടുമ്പോയും സ്വന്തം രാജ്യത്തെ മതിൽ കെട്ടുകൾ പൊട്ടിച്ചെറിയാൻ കൂടി ശ്രമിക്കണം. ഹിറ്റ്ലറായ് പരിണമിക്കുന്ന അധികാര കുതന്ദ്രങ്ങൾ വേരോടെ പിയിതെറിയുക തന്നെ വേണം.
നല്ലൊരു മനുഷ്യനാവുക തന്നെ വേണം. നല്ലൊരു നാളേക്കായി നമുക്ക് പ്രയത്‌നിക്കാം. ഒപ്പം മനുഷ്യത്വം കെട്ടിവെക്കുന്ന ഇരുമ്പയികൾ തകർത്തെറിയുകയും ചെയ്യാം… !

      

Next Post

ബ്രട്ടനിലെ മലയാളി മനസിന്‍റെ ആകുലതകള്‍ വിളിച്ചോതി ഒരു ഷോര്‍ട്ട് ഫിലിം || 2020ലെ ഏകാന്തത || Malayalam Short Film

Tue Jun 16 , 2020
ബ്രിട്ടനില്‍ താമസിക്കുന്ന ഒരു മലയാളിയുടെ ആകുലതകള്‍ വിളിച്ചോതി ഒരു ഷോര്‍ട്ട് ഫിലിം. സ്കോട്ട്ലാന്‍ഡില്‍ താമസിക്കുന്ന കോഴിക്കോട് സ്വദേശി ഫൈസല്‍ അഹ്മദ് ആണ് ഷോര്‍ട്ട് ഫിലിം സംവിധാനം ചെയ്തത്. കൊറോണാനന്തര പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ ജീവിക്കുന്ന ഒരു മനുഷ്യന്‍റെ ആകുലതകള്‍ ഒരു ചെറിയ ഫ്രെയിമില്‍ വരച്ചു കാട്ടുന്ന മനോഹരമായ ഷോര്‍ട്ട് ഫിലിം ആണ് ‘2020 ലെ ഏകാന്തത’.

Breaking News