വന്ദേ ഭാരത് മിഷന്‍: ദോഹയില്‍നിന്ന്​ ഇന്ത്യയിലേക്കുള്ള പുതുക്കിയ വിമാനങ്ങളുടെ പട്ടിക ഇന്ത്യന്‍ എംബസി പുറത്തുവിട്ടു

ദോഹ: വന്ദേ ഭാരത് മിഷന് കീഴില്‍ ദോഹയില്‍നിന്ന്​ ഇന്ത്യയിലേക്കുള്ള വിമാനങ്ങളുടെ പുതുക്കിയ പട്ടിക ഇന്ത്യന്‍ എംബസി പുറത്തുവിട്ടു. പുതിയ പട്ടിക താഴെ: ജൂണ്‍ 16ന് (ഒരു വിമാനം) തിരുവനന്തപുരം, ജൂണ്‍ 18ന് മൂന്ന് വിമാനങ്ങള്‍-കോഴിക്കോട്, കൊച്ചി, ഭുവനേശ്വര്‍ (ഡല്‍ഹിയില്‍ സ്​റ്റോപ്), ജൂണ്‍ 19ന് മൂന്ന് വിമാനങ്ങള്‍ – അമൃത്​സര്‍/ശ്രീനഗര്‍ (പ്രതീക്ഷിക്കുന്നു), തിരുവനന്തപുരം, മംഗളൂര്‍, ജൂണ്‍ 20ന് മൂന്ന് വിമാനങ്ങള്‍ – കൊച്ചി, അഹ്​മദാബാദ്, കൊല്‍ക്കത്ത/ഭുവനേശ്വര്‍, ജൂണ്‍ 21ന് ഒരു വിമാനം-മധുര, ജൂണ്‍ 23ന് ഒരു വിമാനം- കോയമ്ബത്തൂര്‍, ജൂണ്‍ 24ന് കൊച്ചി, ജൂണ്‍ 26ന് തിരുവനന്തപുരം, ജൂണ്‍ 27ന് തിരുവനന്തപുരം, ജൂണ്‍ 29ന് കണ്ണൂര്‍, ജൂണ്‍ 30ന് കോഴിക്കോട്.

ഇതില്‍ 15 വിമാനങ്ങള്‍ എയര്‍ ഇന്ത്യ എക്സ്​പ്രസ്​ നടത്തും. മൂ​െന്നണ്ണം ഇന്‍ഡിഗോയും ഒന്ന് എയര്‍ ഇന്ത്യയുമായിരിക്കും നടത്തുക.

വന്ദേഭാരത് മിഷന് പുറമേ, കമ്ബനികളും വിവിധ കമ്യൂണിറ്റികളും ചാര്‍ട്ടര്‍ ചെയ്ത പ്രത്യേക വിമാനങ്ങളും ഇക്കാലയളവിലുണ്ടാകുമെന്ന് ഇന്ത്യന്‍ എംബസി വ്യക്തമാക്കി. വിമാനങ്ങളുടെ ദിവസവും സമയവും സംബന്ധിച്ച്‌ കമ്യൂണിറ്റി അസോസിയേഷനുകളുമായി ബന്ധപ്പെടണമെന്ന് ഇന്ത്യന്‍ എംബസി ഓര്‍മിപ്പിച്ചു.

Next Post

മലപ്പുറം ജില്ലക്കിന്ന് അമ്ബത്തൊന്നാം പിറന്നാള്‍

Tue Jun 16 , 2020
മലപ്പുറം ജില്ലക്കിന്ന് അമ്ബത്തൊന്നാം പിറന്നാള്‍ സംസ്ഥാനത്ത് ഏറ്റവും അധികം ജനസംഖ്യയുളള ജില്ലയാണ് മലപ്പുറം. ഏറ്റവുമധികം ജനപ്രതിനിധികളെ നിയമസഭയിലെത്തിക്കുന്നതും മലപ്പുറത്ത് നിന്നാണ് ഒട്ടേറെ ചര്‍ച്ചകള്‍ക്ക് ഒടുവില്‍ 1969 ജൂണ്‍ 16നാണ് മലപ്പുറം ജില്ല യാഥാര്‍ത്ഥ്യമായത്. കോഴിക്കോട്, പാലക്കാട് ജില്ലകളുടെ ഭാഗമായിരുന്ന പ്രദേശങ്ങള്‍ ചേര്‍ത്തായിരുന്നു ജില്ലയുടെ രൂപീകരണം. ഏറെ പിന്നോക്കം നിന്നിരുന്ന ഈ പ്രദേശങ്ങള്‍ ജില്ല രൂപീകരണ ശേഷമാണ് പുരോഗതി കൈവരിച്ചത്. സാക്ഷരതാ പ്രസ്ഥാനം, കുടുംബശ്രീ, അക്ഷയ തുടങ്ങിയ പദ്ധതികളിലൂടെ മലപ്പുറം രാജ്യത്തിന് […]

Breaking News