ബ്രേക്കിംഗ്: കേരളത്തിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തി വെക്കാന്‍ കേന്ദ്രം; പുലി വാല് പിടിച്ച് കേരള സര്‍ക്കാര്‍!

കേരളത്തിലെ വിവിധ എയര്‍പോര്‍ട്ടുകളിലേക്ക് യാത്ര ചെയ്യുന്ന എല്ലാ യാത്രക്കാര്‍ക്കും കൊറോണ നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് വേണമെന്ന കേരള സര്‍ക്കാരിന്റെ കര്‍ശന നിലപാട് പുലിവാലാകുന്നു. കേന്ദ്ര സര്‍ക്കാരിന്റെ ഇവാക്വെഷന്‍ പാക്കേജ് ആയ ‘വന്ദേഭാരത്’‌ അടക്കമുള്ള എല്ലാ വിമാന സര്‍വീസുകള്‍ക്കും കൊറോണ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണമെന്നാണ് കേരള സര്‍ക്കാരിന്റെ പുതിയ തീരുമാനം.

എന്നാല്‍ ഈ നടപടിക്കെതിരെ കേന്ദ്ര വിദേശകാര്യ മന്ത്രാലയം ശക്തമായി രംഗത്ത്‌ വന്നിരിക്കുകയാണിപ്പോള്‍. നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ദേശം എടുത്തു മാറ്റിയില്ലെങ്കില്‍ കേരളത്തിലേക്കുള്ള എല്ലാ വന്ദേഭാരത്‌ സര്‍വീസുകളും നിര്‍ത്തിവെക്കുമെന്ന് കേന്ദ്രം മുന്നറിയിപ്പ് നല്‍കി. വന്ദേഭാരത് പദ്ധതി‌ അട്ടിമറിക്കാനുള്ള നീക്കമാണ് കേരളം നടത്തുന്നതെന്ന് വിദേശകാര്യ മന്ത്രാലയം ആരോപിച്ചു.

നേരത്തെ ചാര്‍ട്ടര്‍ വിമാനങ്ങള്‍ക്ക് മാത്രമാണ് ഈ നിബന്ധന ഉണ്ടായിരുന്നത്. വളരെയധികം വിമര്‍ശനങ്ങള്‍ വിളിച്ച് വരുത്തിയ ഈ നടപടിക്കെതിരെ നേരത്തെ പ്രവാസി സംഘടനകള്‍ ശക്തമായി രംഗത്ത്‌ വന്നിരുന്നു.

Next Post

ദുബൈയില്‍ മലയാളി ഫാഷന്‍ കൊറിയോഗ്രാഫര്‍ ദുരിതത്തില്‍; ചികില്‍സക്ക് വഴിയില്ലാതെ രക്തമൊലിക്കുന്ന അവസ്ഥയിലാണ്

Wed Jun 17 , 2020
ഹൃദ്രോഗ ശസ്ത്രക്രിയക്ക് വിധേയനായ മലയാളി ഫാഷന്‍ കൊറിയോഗ്രാഫര്‍ തുടര്‍ ചികില്‍സക്ക് വഴിയില്ലാതെ ദുബൈയില്‍ ദുരിതത്തില്‍ കഴിയുന്നു. സന്ദര്‍ശക വിസയിലുള്ള ഇദ്ദേഹം രോഗാവസ്ഥ ചൂണ്ടിക്കാട്ടി പലവട്ടം എംബസിയെ സമീപിച്ചെങ്കിലും നാട്ടിലേക്ക് മടങ്ങാന്‍ അവസരം ലഭിച്ചിട്ടില്ല. മൂക്കില്‍ നിന്നും ചെവിയില്‍ നിന്നും രക്തമൊലിക്കുന്ന അവസ്ഥയിലാണ് നാട്ടിലേക്ക് പോകാന്‍ ഇദ്ദേഹം സഹായം തേടുന്നത്. നിരവധി രാജ്യങ്ങളില്‍ ഫാഷന്‍ രംഗത്ത് അറിയപ്പെടുന്ന കൊറിയോഗ്രഫറാണ് മഞ്ചേരി സ്വദേശിയായ മുഹമ്മദ് റഫ്ഹത്ത്. ജോലിയുടെ ഭാഗമായി ഒരുവര്‍ഷം മുമ്ബാണ് സന്ദര്‍ശകവിസയില്‍ […]

You May Like

Breaking News