ദുബൈയില്‍ മലയാളി ഫാഷന്‍ കൊറിയോഗ്രാഫര്‍ ദുരിതത്തില്‍; ചികില്‍സക്ക് വഴിയില്ലാതെ രക്തമൊലിക്കുന്ന അവസ്ഥയിലാണ്

ഹൃദ്രോഗ ശസ്ത്രക്രിയക്ക് വിധേയനായ മലയാളി ഫാഷന്‍ കൊറിയോഗ്രാഫര്‍ തുടര്‍ ചികില്‍സക്ക് വഴിയില്ലാതെ ദുബൈയില്‍ ദുരിതത്തില്‍ കഴിയുന്നു. സന്ദര്‍ശക വിസയിലുള്ള ഇദ്ദേഹം രോഗാവസ്ഥ ചൂണ്ടിക്കാട്ടി പലവട്ടം എംബസിയെ സമീപിച്ചെങ്കിലും നാട്ടിലേക്ക് മടങ്ങാന്‍ അവസരം ലഭിച്ചിട്ടില്ല. മൂക്കില്‍ നിന്നും ചെവിയില്‍ നിന്നും രക്തമൊലിക്കുന്ന അവസ്ഥയിലാണ് നാട്ടിലേക്ക് പോകാന്‍ ഇദ്ദേഹം സഹായം തേടുന്നത്.

നിരവധി രാജ്യങ്ങളില്‍ ഫാഷന്‍ രംഗത്ത് അറിയപ്പെടുന്ന കൊറിയോഗ്രഫറാണ് മഞ്ചേരി സ്വദേശിയായ മുഹമ്മദ് റഫ്ഹത്ത്. ജോലിയുടെ ഭാഗമായി ഒരുവര്‍ഷം മുമ്ബാണ് സന്ദര്‍ശകവിസയില്‍ ദുബൈയിലെത്തിയത്. ഇതിനിടെ ഹൃദയാഘാതത്തെ തുടര്‍ന്ന് ദുബൈ റാശിദ് ആശുപത്രിയില്‍ ആഞ്ജിയോപ്ലാസ്റ്റിക് വിധേയനായി.

കോവിഡ്കാലത്ത് ഫാഷന്‍ ഷോകള്‍ നിലച്ചതോടെ ജോലി ഇല്ലാതായി. ഇന്‍ഷൂറന്‍സ് ഇല്ലാത്തതിനാല്‍ തുടര്‍ ചികിസക്കും വഴിയില്ല. നാട്ടില്‍പോകാന്‍ എംബസിയില്‍ രജിസ്റ്റര്‍ ചെയ്ത് കാത്തിരിക്കാന്‍ തുടങ്ങിയിട്ട് കുറേയായി. ബര്‍ദുബൈയില്‍ സാമൂഹിക പ്രവര്‍ത്തകരുടെ തണലിലാണ് താമസവും ഭക്ഷണവും. ദിവസം വലിയ അളവില്‍ രക്തം നഷ്ടപ്പെടുന്നതിനാല്‍ കടുത്ത ആശങ്കയിലാണ് റഫ്ഹത്ത് ദുബൈയില്‍ ദിവസങ്ങള്‍ തള്ളിനീക്കുന്നത്.

Next Post

ഉടമസ്ഥര്‍ സ്ഥലത്തില്ലാത്ത നേരത്ത് വീട്ടിലെ ജീവനക്കാരുടെ സഹായത്തോടെ പണവും സ്വര്‍ണവും കവര്‍ച്ച നടത്തിയ സംഘത്തെ ഒരു മണിക്കൂറിനകം പിടികൂടി ഫുജൈറ പൊലീസ്

Wed Jun 17 , 2020
ഫുജൈറ: ഉടമസ്ഥര്‍ സ്ഥലത്തില്ലാത്ത നേരത്ത് വീട്ടിലെ ജീവനക്കാരുടെ സഹായത്തോടെ പണവും സ്വര്‍ണവും കവര്‍ച്ച നടത്തിയ സംഘത്തെ ഒരു മണിക്കൂറിനകം പിടികൂടി ഫുജൈറ പൊലീസ്. വെള‌ളിയാഴ്ച ഉച്ചയ്ക്ക് ശേഷമാണ് തന്റെ വീട്ടില്‍ കവര്‍ച്ച നടന്നെന്ന ഫുജൈറ സ്വദേശിയുടെ പരാതി പൊലീസിന് ലഭിച്ചത്. ഫുജൈറ സെന്‍ട്രല്‍ ഓപ്പറേഷന്‍സ് റൂമിലേക്ക് വിളിച്ചറിയിച്ച പരാതിയെ തുടര്‍ന്ന് പെട്ടെന്ന് തന്നെ അന്വേഷണ സംഘത്തെ രൂപീകരിച്ച്‌ അന്വേഷണം ആരംഭിച്ചു. അഞ്ച് ലക്ഷം ദിര്‍ഹം (ഏകദേശം ഒരുകോടി രൂപയോളം) വിലവരുന്ന […]

You May Like

Breaking News