‘പ്രതിസന്ധികൾ മറികടന്നു എങ്ങനെ ജീവിത വിജയം നേടാം’ – MMCWA വെബിനാർ ജൂൺ 20ന് ശനിയാഴ്ച

മാനസികമായ കരുത്ത് ഏതൊരു വ്യക്തിയുടേയും ജീവിത വിജയത്തിന്റെ അടിസ്ഥാനമാണ്. തൊഴിലിലേയും ബിസിനസ്സിലേയും വിജയം നമ്മുടെ മാനസിക നിലയുമായി വളരെ അധികം ബന്ധപ്പെട്ടിരിക്കുന്നു. മനസ്സിനെ അലട്ടുന്ന ആധികളിൽ നിന്നും മുക്തി നേടാൻ ആവശ്യമായ നിർദ്ദേശങ്ങൾ ലഭിക്കാനും മുന്നിലുള്ള അവസരങ്ങളെ കണ്ടെത്തി ജീവിത വിജയം നേടാനും സഹായിക്കുന്ന ഒരു പ്രോഗ്രാം, മലയാളീ മുസ്ലിം കൾച്ചറൽ ആൻഡ് വെൽഫേർ അസോസിയേഷൻ യുകെയും (MMCWA) പവർ അപ്പ് വേൾഡ് കമ്മ്യൂണിറ്റിയും (PWC) സംയുക്തമായി സംഘടപ്പിക്കുന്ന മോട്ടിവേഷൻ/ട്രൈനിംഗ് സെമിനാർ പ്രശസ്ത ബിസിനസ് കൺസൾട്ടന്റും മോട്ടിവേഷണൽ ട്രെയ്നറുമായ എം എ റഷീദ് (CMD, Power Up World Community) നയിക്കുന്നു

ജൂൺ 20 നു വൈകിട്ട് അഞ്ചു മണി മുതൽ ഏഴു മണി വരെ സൂം മീറ്റിംഗ് വഴിയാണ് പരിപാടി. പങ്കെടുക്കുന്നവർക്ക് നേരിട്ടു ചോദ്യങ്ങൾ ചോദിക്കാവുന്ന രീതിയിൽ ചോദ്യോത്തര വേളയും ഉണ്ടായിരിക്കുന്നതാണ്.

പ്രോഗ്രാമിൽ പങ്കെടുകുന്നതിന് ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക :

https://us02web.zoom.us/j/81790542152

Next Post

അന്തര്‍ സംസ്ഥാന മോഷ്ടാവ് പയ്യോളി തിക്കോടിയില്‍ പിടിയില്‍, മോഷണത്തിനു കയറിയ വീടിന്‍റെ മുകളില്‍ നിന്നും ചാടിവീണത് വീട്ടുടമയുടെ മുന്നില്‍!

Wed Jun 17 , 2020
വിവിധ ജില്ലകളിലും തമിഴ്‌നാട്ടിലുമായി ഒട്ടേറെ മോഷണക്കേസുകളില്‍ പ്രതിയായ അന്തര്‍ സംസ്ഥാന മോഷ്ടാവ് പയ്യോളി തിക്കോടിയില്‍ പിടിയിലായി. പാലക്കാട് നെല്ലായ എഴുവന്തല ചക്കിങ്ങത്തൊടിയില്‍ നൗഷാദ് (42) ആണു പിടിയിലായത്. കഴിഞ്ഞ ദിവസം രാത്രി വിദേശത്തുള്ള തിക്കോടി തട്ടാന്റെവിട ലത്തീഫിന്റെ വീട്ടില്‍ മോഷണത്തിനു ശ്രമിക്കുന്നതിനിടെയാണ് ഇയാള്‍ പിടിയിലായത്. പത്തര മണിക്കായിരുന്നു മോഷണശ്രമം. ഈ പ്രദേശത്ത് കഴിഞ്ഞ ഒരു മാസമായി കള്ളന്റെ ശല്യം രൂക്ഷമായതോടെ നാട്ടുകാര്‍ ‘അലര്‍ട്ട് ‘ എന്ന പേരില്‍ വാട്‌സാപ് കൂട്ടായ്മ […]

You May Like

Breaking News