വന്ദേഭാരതിനും പൂട്ടിട്ട് കേരളം സര്‍ക്കാര്‍, ഒരു വഴിയും ഇല്ലാതെ പ്രവാസികള്‍ നെട്ടോട്ടത്തിൽ , ഇനി വന്ദേഭാരത് മിഷനിലൂടെ നാട്ടിലേക്ക് വരുന്നവര്‍ക്കും കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം

ചാര്‍ട്ടേഡ് വിമാനങ്ങളില്‍ നാട്ടിലേക്ക് വരുന്നവര്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്ബന്ധമാക്കിയതിനെതിരെ പ്രവാസലോകത്ത് പ്രിതിസന്ധി രൂക്ഷമാകുമ്ബോള്‍ മറ്റൊരു വ്യവസ്ഥയുമായി കേരളസര്‍ക്കാര്‍. ഇനി വന്ദേഭാരത് മിഷനിലൂടെ നാട്ടിലേക്ക് വരുന്നവര്‍ക്കും കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കാന്‍ സംസ്ഥാനസര്‍ക്കാര്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. സംസ്ഥാന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. ഇതേതുടര്‍ന്ന് വിദേശത്ത് നിന്ന് വരുന്ന എല്ലാ വിമാനങ്ങളില്‍ വരുന്നവര്‍ക്കും കൊവിഡ് പരിശോധന നിര്‍ബന്ധമാകുകയാണ്. ആയതിനാല്‍ തന്നെ വേഗത്തില്‍ കൊവിഡ് പരിശോധന നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ നടപടി സ്വീകരിക്കണം.

ഒരു വിമാനത്തില്‍ കൊവിഡുള്ളവരും ഇല്ലാത്തവരും ഒന്നിച്ച്‌ വരുമ്ബോഴുള്ള രോഗവ്യാപനസാധ്യത ഒഴിവാക്കാന്‍ ഇതാണ് ഏറ്റവും നല്ല മാര്‍ഗമെന്ന് വിലയിരുത്തലിനെ മുന്‍നിര്‍ത്തിയാണ് സംസ്ഥാനസര്‍ക്കാരിന്റെ നീക്കം. ഇതിനെതിരെ പ്രവാസലോകത്ത് നിന്ന് വലിയ പ്രതിഷേധമുയരാന്‍ സാധ്യത ഏറെയാണ് എന്നാണ് വിലയിരുത്തപ്പെടുന്നത്. എന്നാല്‍ നേരത്തേ ചാര്‍ട്ടേഡ് വിമാനങ്ങളില്‍ വരുന്നവര്‍ക്ക് മാത്രമേ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയിരുന്നുള്ളൂ.

ഇതേതുടര്‍ന്ന് പല പ്രധാനപ്രവാസിസംഘ‍ടനകളും ഇതിനെതിരെ രംഗത്തെത്തിയിരുന്നു. സാഹചര്യം രൂക്ഷമാകുമ്ബോഴും പല വിദേശരാജ്യങ്ങളിലും ഇപ്പോള്‍ ആര്‍ടിപിസിആര്‍ ടെസ്റ്റുകള്‍ നടക്കുന്നില്ല എന്നതാണ്. മാത്രമല്ല, ടെസ്റ്റുകള്‍ നടക്കുന്ന ഇടങ്ങളില്‍ ഓരോ ടെസ്റ്റിനും ഏതാണ്ട് എണ്ണായിരം രൂപ മുതല്‍ മുകളിലേക്കാണ് ചാര്‍ജ് പലരും ഈടാക്കുന്നത്. ജോലി നഷ്ടപ്പെട്ടും മറ്റും തിരികെ വരുന്ന സാധാരണക്കാരായ പ്രവാസിമലയാളികള്‍ക്ക് ഈ ചെലവ് താങ്ങാനാകുന്നതല്ലെന്നും, ഈ തീരുമാനം പിന്‍വലിക്കണമെന്നും ഒട്ടേറെ പ്രവാസിസംഘടനകള്‍ ആവശ്യപ്പെട്ടുകൊണ്ട് രംഗത്തേക്ക് എത്തുകയുണ്ടായി.

Next Post

പെരിയാറില്‍ കാണാതായ രണ്ട് വിദ്യാര്‍ഥികളുടെയും മൃതദേഹം കണ്ടെത്തി

Thu Jun 18 , 2020
കളിക്കുന്നതിനിടെ വെള്ളത്തില്‍പ്പോയ പന്തെടുക്കാന്‍ ശ്രമിക്കുമ്ബോള്‍ പെരിയാറില്‍ ഒഴുക്കില്‍പ്പെട്ട വിദ്യാര്‍ഥികളില്‍ രണ്ടാമത്തെയാളുടെ മൃതദേഹമാണ് ഇന്ന് കണ്ടെടുത്തത്. കോടനാട് ആലാട്ടുചിറ സ്വദേശി വൈശാഖിന്റെ (20) മൃതദേഹമാണ് രാവിലെ പത്തരയോടെ ലഭിച്ചത്. വൈശാഖിന്റെ സുഹൃത്ത് കോതമംഗലം കുത്തുകുഴി കളരിക്കല്‍ മാത്യുവിന്റെ മകന്‍ ബേസിലിന്റെ (20) മൃതദേഹം ചൊവ്വാഴ്ച രാത്രി ലഭിച്ചിരുന്നു. കോട്ടപ്പടി മാര്‍ ഏലിയാസ് കോളേജിലെ ബി.ബി.എ വിദ്യാര്‍ഥികളാണ് മരണമടഞ്ഞത്. ചൊവ്വാഴ്ച വൈകിട്ട് പത്തോളം വരുന്ന കൂട്ടുകാരുമൊത്ത് പെരിയാര്‍ തീരത്ത് കളിച്ചുകൊണ്ടിരിക്കെ വെള്ളത്തില്‍പ്പോയ പന്തെടുക്കാന്‍ […]

Breaking News