കെഎംസിസിയുടെ രണ്ടാം ഘട്ട ചാര്‍ട്ടഡ് വിമാനങ്ങള്‍ 17 മുതല്‍ കേരളത്തിലേയ്ക്ക്; കൂടണയും വരെ പ്രവാസി സംഘടനകള്‍ കൂടെയുണ്ട്

കോവിഡ് 19 ഉരുവാക്കിയ പ്രതിസന്ധി കാരണം യുഎഇയില്‍ നിന്നു നാട്ടിലെത്താന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ക്കായുള്ള കെഎംസിസിയുടെ രണ്ടാം ഘട്ട ചാര്‍ട്ടഡ് വിമാനങ്ങള്‍ 17 മുതല്‍ കേരളത്തിലേയ്ക്ക് സര്‍വീസ് നടത്തുമെന്ന് ദേശീയ പ്രസിഡന്റ് ഡോ.പുത്തൂര്‍ റഹ് മാന്‍ അറിയിക്കുകയുണ്ടായി. ആകെ 70 വിമാനങ്ങള്‍ യാത്രക്കാരുമായി കേരളത്തിലേയ്ക്കു പറക്കുന്നതായിരിക്കും. ഇതിലൂടെ 10,000 പേര്‍ക്കു കൂടി നാട്ടില്‍ എത്തിച്ചേരാനാകും. അബുദാബി, ദുബായ്, ഷാര്‍ജ, അജ്മാന്‍, ഉമ്മുല്‍ ഖുവൈന്‍, റാസല്‍ ഖൈമ, ഫുജൈറ, അല്‍ ഐന്‍ എന്നീ എട്ടു കീഴ്ഘടകങ്ങളുമായി സഹകരിച്ചാണ് ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍ ഒരുക്കുന്നത് എന്നാണ് ലഭ്യമാകുന്ന വിവരം. ഇതിലൂടെ യുഎഇയുടെ എല്ലാ ഭാഗത്തു നിന്നും നാട്ടിലേക്കു യാത്രയാഗ്രഹിക്കുന്നവര്‍ക്കു ഈ സേവനം എളുപ്പത്തില്‍ ലഭ്യമാക്കാനാണ് പദ്ധതി ഒരുക്കിയിട്ടുള്ളത്.

ചാര്‍ട്ട് ചെയ്യുന്ന 70 വിമാനങ്ങള്‍ അനുസരിച്ച്‌ കോഴിക്കോട് വിമാനത്താവളത്തില്‍ 50ഉം കൊച്ചി, തിരുവന്തപുരം വിമാനത്താവളങ്ങളില്‍ 10 വീതവുമാണു സര്‍വീസുകള്‍ ഉള്‍പ്പെടുത്തിയിട്ടുകൊള്ളത്. ഫ്ലൈ ദുബായ്, എയര്‍അറേബ്യ, സ്പൈസ് ജെറ്റ്, ഗോ എയര്‍ വിമാനങ്ങള്‍ ദുബായ് അബുദാബി, ഷാര്‍ജ, റാസല്‍ഖൈമ എന്നീ രാജ്യാന്തര വിമാനത്താവളങ്ങളില്‍ നിന്നുമാണ് വിമാനങ്ങള്‍ പുറപ്പെടുക. അതോടൊപ്പം തന്നെ ആദ്യഘട്ടത്തില്‍ വിവിധ എമിറേറ്റുകളില്‍ നിന്നായി പുറപ്പെട്ട 16 വിമാങ്ങളിലായി 3000 പേര്‍ക്ക് ഇതിനോടകം നാട്ടിലെത്താനായി. യാത്രക്കാരില്‍ സാമ്ബത്തിക പ്രയാസങ്ങള്‍ ഇല്ലാത്തവരില്‍ നിന്നും നിശ്ചിത നിരക്ക് ഈടാക്കിയും 20 ശതമാനം സീറ്റുകള്‍ നിര്‍ധനരായവര്‍ക്കു സംവരണം ചെയ്തുമാണ് സംഘടന വിമാനങ്ങള്‍ ചാര്‍ട്ടര്‍ ചെയ്യുന്നതും.

കോവിഡ് പ്രതിസന്ധിയില്‍ തൊഴില്‍ നഷ്ടപ്പെട്ടവരും ജീവിതം വഴിമുട്ടിയവരും രോഗികളും ഗര്‍ഭിണികളുമായവരെയും അടിയന്തര സാഹചര്യങ്ങളില്‍ ഉള്ളവരെയും നാട്ടിലെത്തിക്കുന്നതിനാണ് കെഎംസി‌സി വിമാനങ്ങള്‍ ചാര്‍ട്ട് ചെയ്തു യാത്രാസൗകര്യം ഒരുക്കിയത്. കേന്ദ്ര ഗവണ്‍മെന്റിന്റെ വന്ദേഭാരത് മിഷന്‍ പദ്ധതിപ്രകാരമുള്ള വിമാനങ്ങളില്‍ നാട്ടിലെത്തിക്കാനാവുക വളരെ കുറച്ചാളുകളെ മാത്രമാണെന്ന യാഥാര്‍ഥ്യവും നാട്ടിലെത്താന്‍ കാത്തിരിക്കുന്നവരുടെ എണ്ണവും ദുരിതങ്ങളും തിരിച്ചറിഞ്ഞതുമാണു കെഎം‌സിസി വിമാനങ്ങള്‍ ചാര്‍ട്ടര്‍ ചെയ്തു യാത്രാസൗകര്യം ഒരുക്കാനായി മുന്നോട്ടു വന്നത്.

അതേസമയം കൂടുതല്‍ വിമാനങ്ങള്‍ വേണം യുഎഇയിലേക്ക് അനുവദിക്കുന്ന വന്ദേഭാരത് മിഷന്‍ വിമാനങ്ങളുടെ എണ്ണം വര്‍ധിപ്പിക്കണമെന്ന ആവശ്യവുമായി കെഎം‌സിസി വീണ്ടും കേന്ദ്ര ഗവണ്‍മെന്റിന്റെ വിവിധ വകുപ്പുകളില്‍ അപേക്ഷകള്‍ സമര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്. കൂടുതല്‍ വന്ദേഭാരത് മിഷന്‍ വിമാനങ്ങള്‍ അനുവദിച്ചു കിട്ടുന്നില്ലെങ്കില്‍ വിമാനങ്ങള്‍ ചാര്‍ട്ട് ചെയ്യുന്ന ദൗത്യം ജൂലൈ മാസത്തിലും തുടരാനാണു കെഎംസിസിയുടെ തീരുമാനം എന്നത്.

Next Post

ദുബായില്‍ കൊവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു

Thu Jun 18 , 2020
ദുബായ് : ദുബായില്‍ കൊവിഡ് നിയന്ത്രണങ്ങളില്‍ ഇന്നു മുതല്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. പ്രായമായവര്‍ക്കും 12 വയസില്‍ താഴെയുള്ള കുട്ടികള്‍ക്കും ഏര്‍പ്പെടുത്തിയിരുന്ന സഞ്ചാര നിയന്ത്രണമാണ് നീക്കിയത്. ഇന്നുമുതല്‍ എല്ലാ പ്രായത്തിലുള്ളവര്‍ക്കും പൊതുസ്ഥലങ്ങളിലും ഷോപ്പിങ് മാളുകളിലും വ്യാപാര സ്ഥാപനങ്ങളിലും പോകാം. എന്നാല്‍ മാസ്ക് ധരിക്കുന്നതും സാമൂഹിക അകലം പാലിക്കുന്നതും ഉള്‍പ്പെടെയുള്ള സുരക്ഷാ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം. അതേസമയം ദുബായ് ഒഴികെയുള്ള മറ്റ് എമിറേറ്റുകളില്‍ 12 വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ […]

Breaking News