മത ന്യൂനപക്ഷങ്ങളെ വേട്ടയാടുന്നത്‌ കേന്ദ്ര സർക്കാർ അവസാനിപ്പിക്കണം: ഇ.ടി.മുഹമ്മദ്‌ ബഷീര്‍ എം.പി

ലണ്ടന്‍: മത ന്യൂനപക്ഷങ്ങളെ വേട്ടയാടുന്നത്‌ അവസാനിപ്പിക്കണമെന്നും, NRC CAA വിരുദ്ധ സമരങ്ങളിൽ പങ്കെടുത്തു എന്നത്‌ കൊണ്ട്‌ മാത്രം വിദ്യാർത്ഥികളുൾപ്പെടെയുള്ളവരെ UAPA പോലുള്ള കള്ളക്കേസുകൾ ചുമത്തി ജയിലിലടക്കുന്നതിൽ നിന്നും കേന്ദ്ര സർക്കാർ പിന്തിരിയണമെന്നും അല്ലാത്ത പക്ഷം ശക്‌തമായ ജനകീയ സമരം നേരിടേണ്ടി വരുമെന്നും ഇ. ടി. മുഹമ്മദ്‌ ബഷീർ MP പ്രസ്താവിച്ചു.

കേന്ദ്ര സർക്കാരിന്റെ ന്യൂനപക്ഷ വേട്ട തുറന്ന് കാണിക്കാനും, സർക്കാരിന്റെ ഫാസിസ്റ്റ്‌ മനോഭാവത്തിനെതിരെ സമൂഹത്തിൽ അവബോധമുണ്ടാക്കുന്നതിനുമായി ബ്രിട്ടൻ KMCC സംഘടിപ്പിച്ച ഓൺലൈൻ ശഹീൻ ബാഗ്‌ ഉൽഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ത്യയിലെ ന്യൂനപക്ഷങ്ങൾ നേരിടുന്ന ആനുകാലിക രാഷ്ട്രീയ പശ്നങ്ങളും അവ നിയമപരമായി എങ്ങനെ നേരിടാമെന്നും വിശദീകരിച്‌ കൊണ്ട്‌ സുപ്രീം കോടതി അഭിഭാഷകൻ അഡ്വ: ഹാരിസ്‌ ബീരാൻ മുഖ്യ പ്രഭാഷണം നടത്തി.

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മത ന്യൂനപക്ഷങ്ങളനുഭവിക്കുന്ന ഇന്നത്തെ ദുരവസ്ഥക്ക്‌ മാറ്റമുണ്ടാകണമെങ്കിൽ അവരെ സാമൂഹ്യമായും വിദ്യാഭ്യാസപരമായും ഉയർത്തിക്കൊണ്ട്‌ വരണമെന്നു തുടർന്ന് സംസാരിച്ച യൂത്ത്‌ ലീഗ്‌ അഖിലേന്ത്യാ ജനറൽ സെക്രട്ടറി സി. കെ സുബൈർ പ്രസ്താവിച്ചു ഇന്ത്യയിൽ നടക്കുന്ന ജനാതിപത്യ വിരുദ്ധ സർക്കാർ നിലപാടുകളെ തുറന്നു കാണിക്കാൻ വേണ്ടിയാണ് ‘ഓൺലൈൻ ഷഹീൻ ബാഗ്’ എന്ന ബോധവൽക്കരണ പരിപാടി ബ്രിട്ടൻ കെഎംസിസി സംഘെടുപ്പിക്കുന്നത്.

https://www.youtube.com/watch?v=IXoMJ2E0mFw

Next Post

പ്രവാസികള്‍ ശ്രദ്ധിക്കുക; പാസ്‍പോർട്ടുകൾ ലഭിക്കാൻ വൈകുമെന്ന് കോൺസുലേറ്റിന്‍റെ അറിയിപ്പ്​

Fri Jun 19 , 2020
റിയാദ്​: പുതിയ പാസ്‍പോര്‍ട്ട് എടുക്കുന്നതിനും നിലവിലുള്ളത് പുതുക്കി കിട്ടുന്നതിനും കാലതാമസമുണ്ടാകുമെന്ന് ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റ്​ അറിയിച്ചു. പുതിയ പാസ്‍പോര്‍ട്ട് എടുക്കുന്നതിനും നിലവിലുള്ളത് പുതുക്കുന്നതിനുമായി ലഭിക്കുന്ന അപേക്ഷകളിന്മേൽ തീരുമാനമെടുക്കാൻ പൊലീസ്​ വെരിഫിക്കേഷൻ കൂടി വേണ്ടതുള്ളതു കൊണ്ടാണ് കാലാതാമസമെന്നും കോണ്‍സുലേറ്റ് വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. പുതിയ നിര്‍ദേശമനുസരിച്ച് ഓരോ അപേക്ഷകളിന്മേലും അപേക്ഷകന്റെ നാട്ടിലെ മേൽവിലാസ പ്രകാരമുള്ള അതത്​ പ്രദേശത്തെ പൊലീസിൽ നിന്നുള്ള വെരിഫിക്കേഷൻ നിർബന്ധമാക്കിയിരിക്കുകയാണ്​. ഈ റിപ്പോർട്ടിനായി നാട്ടിലേക്ക് അപേക്ഷകൾ അയച്ചതിന്​ ശേഷം ഏതാനും […]

You May Like

Breaking News

error: Content is protected !!