തവണകളായി ജുമുഅ നമസ്‌കാരം പാടില്ല; പോലിസ് മേധാവിയുടെ നിര്‍ദേശം പാലിക്കുമെന്ന് സുന്നി യുവജനവേദി

മലപ്പുറം: കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ വെള്ളിയാഴ്ചകളില്‍ പള്ളികളില്‍ നടക്കുന്ന പ്രാര്‍ത്ഥനകളില്‍ പരമാവധി 100 പേരെ മാത്രം ഉള്‍ക്കൊള്ളിച്ച്‌ ഒരു പ്രാര്‍ത്ഥന മാത്രമായി നടത്തണമെന്ന പോലിസ് മേധാവിയുടെ നിര്‍ദേശം എല്ലാ മഹല്ല് ജമാഅത്തുകളും മാനിക്കുമെന്ന് സുന്നി യുവജനവേദി സംസ്ഥാന സെക്രട്ടറി മരുത അബ്ദുല്‍ ലത്തീഫ് മൗലവി അറിയിച്ചു.
ഒരേ പള്ളിയില്‍ ഒന്നിലധികം വീണ്ടും പ്രാര്‍ത്ഥനകള്‍ നടത്തുന്നത് ശിക്ഷാര്‍ഹമാണെന്നും പോലിസ് മേധാവി അറിയിച്ചിരുന്നു. കേരള സംസ്ഥാന ജംഇയ്യത്തുല്‍ ഉലമയുടെ നിയന്ത്രണത്തിലുള്ള പള്ളികളില്‍ കഴിഞ്ഞ വെള്ളിയാഴ്ച്ച തവണകളായാണ് ജുമഅ നമസ്‌കാരം നടന്നത്.

ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ നീക്കിയതിന് ശേഷം കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് പള്ളികള്‍ വിശ്വാസികള്‍ക്കായി തുറന്ന് കൊടുത്തത്. കര്‍ശന നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ടാണ് ജുമുഅ നമസ്‌കാരം ഉള്‍പ്പടെ പള്ളികളില്‍ നടക്കുന്നത്. കൃത്യമായ അകലം പാലിച്ചും സാനിറ്റൈസര്‍ ഉപയോഗിച്ച്‌ ശുചീകരിച്ചും ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിച്ചുകൊണ്ടായിരുന്നു ജുമുഅ നമസ്‌കാരം നടന്നത്.

Next Post

പ്രമുഖ സംവിധായകന്‍ സച്ചിയുടെ മരണം ചികിത്സ പിഴവെന്നത് അഭ്യൂഹം മാത്രം !

Fri Jun 19 , 2020
ഇടുപ്പ് മാറ്റിവെക്കൽ ശസ്ത്രക്രിയക്കിടെയുണ്ടായ ഹൃദയാഘാതത്തെ തുടർന്ന് ഗുരുതരാവസ്ഥയിലായിരുന്ന സച്ചി രണ്ടു ദിവസത്തോളം വെന്റിലേറ്റർ സഹായത്തോടെയാണ് കഴിഞ്ഞത്. ചികിത്സാപ്പിഴവാണ് സച്ചിയുടെ മരണത്തിലേക്ക് നയിച്ചതെന്ന ആരോപണങ്ങൾക്ക് മറുപടി നൽകിയിരിക്കുകയാണ് ശസ്ത്രക്രിയക്ക് നേതൃത്വം നൽകിയ ഡോക്ടർ പ്രേംകുമാർ. ചികിത്സാപ്പിഴവ് സംഭവിച്ചിട്ടില്ലെന്നും ഇപ്പോൾ ഉയർന്നുവരുന്ന ആരോപണങ്ങൾ പൂർണമായും മാധ്യമ സൃഷ്ടിയാണെന്നും ഡോക്ടർ പ്രതികരിച്ചു. നിശ്ചിതസമയത്തിനുള്ളിൽ സച്ചിയുടെ ആദ്യ ഇടുപ്പ് മാറ്റിവെക്കൽ ശസ്ത്രക്രിയ പൂർത്തിയായെന്നും അതിൽ ഒരു ശതമാനം പോലും പാളിച്ചയുണ്ടായിരുന്നില്ലെന്നും ഡോക്ടർ മാധ്യമങ്ങളോട് പറഞ്ഞു. രണ്ടാമത്തെ […]

You May Like

Breaking News