മക്ക കെ.എം.സി.സി യുടെ നിരന്തര പരിശ്രമ ഫലമായി ഏറെ അനിശ്ചിതത്തിൽ നിന്ന ഫ്ലൈറ്റ് ഇന്ന് പുറപ്പെടും; വിവിധ കാരണങ്ങളാൽ കുടുങ്ങിക്കിടക്കുന്ന മുന്നൂറിലധികം വരുന്നവർക്ക് തുണയായികൊണ്ടാണ് ഫ്ലൈറ്റ് പുറപ്പെടുന്നത്.

മക്ക കെ.എം.സി.സി യുടെ നിരന്തര പരിശ്രമ ഫലമായി ഏറെ അനിശ്ചിതത്തിൽ നിന്ന ഫ്ലൈറ്റ് ഇന്ന് പുറപ്പെടും. കെ.എം.സി.സി മക്ക ഭാരവാഹികളായ കുഞ്ഞിമോൻ കാക്കിയ, മുജീബ് പൂക്കോട്ടൂർ എന്നവരടങ്ങുന്നവരുടെ അശ്രാന്തപരിശ്രമത്തിനൊടുവിൽ ഇന്ന് (ശനി) വിമാനം പുറപ്പെടും. മുതിർന്ന പൌരൻമാരും വിവിധ അസുഖങ്ങൾ ഉള്ളവരും ഫാമിലി വിസയിൽ വന്നതുമടക്കം വിവിധ കാരണങ്ങളാൽ കുടുങ്ങിക്കിടക്കുന്ന മുന്നൂറിലധികം വരുന്നവർക്ക് ആശ്വാസം പകർന്നുകൊണ്ടാണ് ഇന്ന് (ശനി) വെളുപ്പിന് ഫ്ലൈറ്റ് പറക്കാനിരിക്കുന്നത്. എം.പി കുഞ്ഞാലിക്കുട്ടി സാഹിബ് സർക്കാരിൽ നിന്നുള്ള തടസ്സങ്ങൾ എല്ലാം പരിഹരിച്ച് തന്നത് തുണയായി.

കോവിഡ് മുൻകരുതലുകൾ എല്ലാം എടുത്തുകൊണ്ടാണ് യാത്ര പുറപ്പെടുന്നത്. വിവിധ സ്ഥലങ്ങളിൽ കുടുങ്ങികിടക്കുന്നവരെ എയോർട്ടിൽ എത്തിക്കാനായി എല്ലാവിധ കോവിഡ് മുൻകരുതലുകളും എടുത്തുകൊണ്ട് മക്ക കെ.എം.സി.സി ബസ്സുകൾ സൌകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.

Next Post

കോവിഡ്​: ഖത്തറില്‍ ഇന്ന്​ ഏഴ്​ മരണം, ആകെ മരണം 93

Sat Jun 20 , 2020
ദോഹ: ഖത്തറില്‍ കോവിഡ്​ സ്​ഥിരീകരിച്ച്‌​ ചികില്‍സയിലായിരുന്ന ഏഴ്​ പേര്‍ കൂടി വെള്ളിയാഴ്​ച മരിച്ചു. ഇതോടെ ആകെ മരണം 93 ആയി. ഇതില്‍ ഏഴ്​പേര്‍ മലയാളികളാണ്​. ഇന്നലെ മാത്രം 1767 പേര്‍ രോഗമുക്​തരായിട്ടുണ്ട്​. 65,409 പേരാണ്​ ആകെ രോഗമുക്​തി നേടിയിരിക്കുന്നത്​. 1021 പേര്‍ക്കാണ്​ ഇന്നലെ ​പുതുതായി രോഗം സ്​ഥിരീകരിച്ചിരിക്കുന്നത്​. ആകെ 313501 പേര്‍ക്ക്​പരിശോധന നടത്തിയ​േപ്പാള്‍ 85,462 പേര്‍ക്കാണ്​ ആകെ വൈറസ്​ ബാധ സ്​ഥിരീകരിച്ചിരിക്കുന്നത്​. രോഗം ഭേദമായവരും മരിച്ചവരും ഉള്‍പ്പെടെയാണിത്​. നിലവിലുള്ളത്​ 19,960 […]

Breaking News

error: Content is protected !!