സഫാരി ‘വിന്‍ ഹാഫ് എ മില്യണ്‍ ദിര്‍ഹംസ്’ സമ്മാന പദ്ധതി; മൂന്ന് നറുക്കെടുപ്പുകളിലെ വിജയികളെ തെരഞ്ഞെടുത്തു

ഷാര്‍ജ: യുഎഇയിലെ ഏറ്റവും വലിയ ഹൈപ്പര്‍ മാര്‍ക്കറ്റായ സഫാരിയുടെ ‘വിന്‍ ഹാഫ് എ മില്യണ്‍ ദിര്‍ഹംസ് പൊമോഷന്റെ ആദ്യത്തെയും രണ്ടാമത്തെയും മൂന്നാമത്തെയും നറുക്കെടുപ്പുകള്‍ ഷാര്‍ജ മുവൈലയിലെ സഫാരി മാളില്‍ വെച്ച്‌ ബുധനാഴ്ച നടന്നു.

ഏപ്രില്‍ 15ന് നടക്കേണ്ടിയിരുന്ന ഒന്നാമത്തെ നറുക്കെടുപ്പും മെയ് 27ന് നടക്കേണ്ടിയിരുന്ന രണ്ടാമത്തെ നറുക്കെടുപ്പും കൊവിഡിന്റെ പശ്ചാത്തലത്തില്‍ ഷാര്‍ജ ഇക്കണോമിക് ഡിപ്പാര്‍ട്മെന്റിന്റെ നിര്‍ദേശ പ്രകാരം മാറ്റിവെയ്ക്കുകയായിരുന്നു. ജൂണ്‍ 17ന് നടക്കേണ്ടിയിരുന്ന മൂന്നാമത്തെ നറുക്കെടുപ്പിനൊപ്പം മാറ്റിവെച്ച രണ്ട് നറുക്കെടുപ്പുകളും കൂടി ഒന്നിച്ച്‌ നടത്തുകയായിരുന്നു.

ഷാര്‍ജ ഇക്കണോമിക് ഡിപ്പാര്‍ട്മെന്റ് പ്രതിനിധി ഖാലിദ് അല്‍ അലി, സഫാരി മാനേജ്മെന്റ് പ്രതിനിധികള്‍ തുടങ്ങിയവര്‍ സന്നിഹിതരായ നറുക്കെടുപ്പിലാണ് വിജയികളെ തെരഞ്ഞെടുത്തത്.

ഒന്നാമത്തെ നറുക്കെടുപ്പിലെ വിജയികള്‍
ഒന്നാംസമ്മാനം – അല്‍ഫിയാ ഷഫീക് (കൂപ്പണ്‍ നമ്ബര്‍ 0876443)
രണ്ടാംസമ്മാനം – നഹ്സാന്‍ റഹ്മാന്‍ (കൂപ്പണ്‍ നമ്ബര്‍ 0072348)
മൂന്നാംസമ്മാനം – മുഹമ്മദ് ലുത്ഫ് ബിന്‍ തയ്സീര്‍ (കൂപ്പണ്‍ നമ്ബര്‍ 0193127)

രണ്ടാമത്തെ നറുക്കെടുപ്പിലെ വിജയികള്‍
ഒന്നാംസമ്മാനം – താരിഖ് ഫറാഗ് മുഹമ്മദ് (കൂപ്പണ്‍ നമ്ബര്‍ 1651897)
രണ്ടാംസമ്മാനം – വൈക്കാട്ടില്‍ ശങ്കരന്‍ സന്തോഷ് (കൂപ്പണ്‍നമ്ബര്‍ 0993132)
മൂന്നാംസമ്മാനം – അഖിലേഷ് ശ്രീധരന്‍ പുതിയപുരയില്‍ (കൂപ്പണ്‍നമ്ബര്‍ 0736536)

മൂന്നാമത്തെ നറുക്കെടുപ്പിലെ വിജയികള്‍
ഒന്നാംസമ്മാനം – പര്‍വേസ് യാക്കൂബ് (കൂപ്പണ്‍ നമ്ബര്‍ 0542787)
രണ്ടാംസമ്മാനം – അനിത ചന്ദ്രന്‍ (കൂപ്പണ്‍ നമ്ബര്‍ 0072666)
മൂന്നാംസമ്മാനം – ഷക്കീല ഷാനവാസ് (കൂപ്പണ്‍ നമ്ബര്‍ 1505218)

ഓരോ നറുക്കെടുപ്പിലും ഒന്നാം സമ്മാനം ലഭിച്ചവര്‍ക്ക് 50,000 ദിര്‍ഹം വീതവും രണ്ടും മൂന്നും സമ്മാനം ലഭിച്ചവര്‍ക്ക് യഥാക്രമം 30,000 ദിര്‍ഹം, 20,000 ദിര്‍ഹം വീതവുമാണ് സമ്മാനമായി ലഭിക്കുക.

സഫാരി ഹൈപ്പര്‍ മാര്‍ക്കറ്റില്‍ നിന്ന് 50 ദിര്‍ഹമിന് പര്‍ച്ചേസ് ചെയ്യുമ്ബോള്‍ ലഭിക്കുന്ന കൂപ്പണ്‍ മുഖേനയുള്ള നറുക്കെടുപ്പിലൂടെയാണ് ഭാഗ്യശാലികളെ കണ്ടെത്തുന്നത്. നാലാമത്തെ നറുക്കെടുപ്പ് ജൂലൈ 17നും അഞ്ചാമത്തേയും അവസാനത്തെയും നറുക്കെടുപ്പ് ഓഗസ്റ്റ് 12നും നടക്കും. മാര്‍ച്ച്‌ അഞ്ച് മുതല്‍ ഓഗസ്റ്റ് 12 വരെ നീളുന്ന മെഗാ പ്രമോഷന്‍ കാലയളവിലായി 15 ഭാഗ്യശാലികള്‍ക്ക് ആകെ അഞ്ച് ലക്ഷം ദിര്‍ഹമാണ് സമ്മാനമായി നല്‍കുക.

Next Post

ഓക്സ്ഫോര്‍ഡ് യുണിവേഴ്സിറ്റി ബിരുദത്തിന്‍റെ നിറവില്‍ മലാല !

Sat Jun 20 , 2020
ഓക്സ്ഫോര്‍ഡ് : വിദ്യാഭ്യാസ പ്രവര്‍ത്തകയും സമാധാന നൊബേല്‍ സമ്മാന ജേതാവുമായ മലാല യൂസഫ് സായ് ഓക്‌സ്‌ഫോഡ് സര്‍വകലാശാലയില്‍ നിന്നും ബിരുദം പൂര്‍ത്തിയാക്കി. മലാല തന്നെയാണ് വിവരം സോഷ്യല്‍മീഡിയയിലൂടെ അറിയിച്ചിരിക്കുന്നത്. പാകിസ്താനില്‍ വെച്ച് താലിബാന്‍ ഭീകരരുടെ ആക്രമണത്തിനിരയായ മലാല യൂസഫ് സായുടെ കുടുംബം പിന്നീട് മാഞ്ചസ്റ്ററിലേക്ക് അഭയാര്‍ഥികളായി കുടിയേറുകയായിരുന്നു. ഫിലോസഫിലും പൊളിറ്റിക്‌സിലും ഇക്കണോമിക്‌സിലുമാണ് മലാല ബിരുദം നേടിയിരിക്കുന്നത്. ഭാവിയെന്തെന്ന് അറിയില്ലെന്നും ഇപ്പോള്‍ നെറ്റ്ഫ്‌ളിക്‌സും വായനയും ഉറക്കവുമായി പോകുന്നുന്നുവെന്നും മലാല പറഞ്ഞു. 2009ല്‍ […]

Breaking News

error: Content is protected !!