കൊറോണ: ബ്രിട്ടീഷ് മുസ്‌ലിംകള്‍ക്കിടയില്‍ മരണനിരക്ക് വളരെ ഉയര്‍ന്ന തോതില്‍; കാരണം ദുരൂഹം !

ലണ്ടന്‍: യുകെയില്‍ മരണ നിരക്ക് ഏറ്റവും കൂടുതലുള്ള മത വിഭാഗം മുസ്ലിംകള്‍ ആണെന്ന് റിപ്പോര്‍ട്ട്. ഓഫീസ് ഓഫ് നാഷണല്‍ സ്റ്റാറ്റസ്റ്റിക്സ് ആണ് കൊറോണ ബാധ മൂലം വിവിധ വംശീയ-മത-ദേശീയ വിഭാഗങ്ങള്‍ക്കിടയില്‍ സംഭവിച്ച മരണ നിരക്ക് പുറത്തു വിട്ടത്. ഓരോ ലക്ഷം ജനസംഖ്യയിലും 199 മുസ്ലിം പുരുഷന്മാരാണ് യുകെയില്‍ കൊറോണ ബാധ മൂലം മരിച്ചത്. 98 ആണ് മുസ്‌ലിം സ്ത്രീകള്‍ക്കിടയിലെ മരണ സംഖ്യ. ഏകദേശം മുപ്പത് ലക്ഷമാണ് യുകെയിലെ മൊത്തം മുസ്‌ലിം ജനസംഖ്യ.

മുസ്ലിംകള്‍ക്ക് ശേഷം യഹൂദ മത വിഭാഗമാണ്‌ ഏറ്റവും മരണ നിരക്ക് കൂടിയ രണ്ടാമത്തെ മത വിഭാഗം. ഓരോ ലക്ഷത്തിലും 188 യഹൂദ പുരുഷന്മാരാണ് കൊറോണ ബാധ മൂലം ബ്രിട്ടനില്‍ മരിച്ചത്. കഴിഞ്ഞ സെന്‍സസില്‍ ‘മതമില്ലാത്തവര്‍’ എന്ന് സ്വയം വിശേഷിപ്പിച്ച ജനവിഭാഗങ്ങല്‍ക്കിടയിലാണ് കൊറോണ ബാധ മൂലം ഏറ്റവും കുറഞ്ഞ മരണ സംഖ്യ രേഖപ്പെടുത്തിയത്. ഏകദേശം മൂന്ന് ലക്ഷമാണ് ബ്രിട്ടനിലെ മൊത്തം യഹൂദ ജനസംഖ്യ.

ONS ഓഫീസര്‍ നിക്ക് സ് ട്ട്രായ്പ്പിന്‍റെ അഭിപ്രായത്തില്‍, ഭൂമിശാസ്ത്ര- സാമൂഹ്യ-സാമ്പത്തിക- ജനസംഖ്യ ഘടകങ്ങള്‍ ചില മത വിഭാഗങ്ങല്‍ക്കിടയിലെ ഉയര്‍ന്ന മരണ നിരക്കിനു കാരണമാണ്. എന്നാല്‍ സാമൂഹ്യമായും സാമ്പത്തികമായും വിദ്യഭ്യാസപരമായും വളരെ ഉയര്‍ന്നു നില്‍ക്കുന്ന യഹൂദ സമുദായവും, ഈ മേഖലകളില്‍ താരതമ്യേന പിന്നോക്കം നില്‍ക്കുന്ന മുസ്‌ലിം സമുദായവും തമ്മില്‍ എങ്ങനെയാണ് ഒരേ തരത്തിലുള്ള മരണ നിരക്ക് പങ്കിടുന്നതെന്ന് ഒരു ദുരൂഹതയായി അവശേഷിക്കുന്നു.

ബ്രിട്ടനിലെ ആഫ്രിക്കന്‍-ഏഷ്യന്‍ വംശജര്‍ക്കിടയില്‍ കൊറോണ ബാധ മൂലമുള്ള മരണ നിരക്ക് പൊതുവേ കൂടുതല്‍ ആണ്. ഒരു ഇംഗ്ലീഷ് വംശജനെക്കാള്‍ മൂന്നിരട്ടിയാണ് ഒരു ഏഷ്യന്‍- ആഫ്രിക്കന്‍ വംശജന്‍ കൊറോണ ബാധ മൂലം മരണപ്പെടാനുള്ള സാധ്യത. ആഫ്രിക്കന്‍ വംശജരില്‍ ഓരോ ലക്ഷം ജനസംഖ്യയിലും 256 പേര്‍ കൊറോണ ബാധ മൂലം ബ്രിട്ടനില്‍ മരിച്ചു. എന്നാല്‍ ഇതേ ജനസംഖ്യയില്‍ 87 പേരാണ് ഇംഗ്ലീഷ് വംശജര്‍ക്കിടയില്‍ മരിച്ചത്. ആഫ്രിക്കന്‍ വംശജരുടെ മരണ നിരക്കിനു ഏകദേശം തുല്യമാണ് ഇന്ത്യക്കാര്‍ അടക്കമുള്ള ഏഷ്യന്‍ വംശജരുടെ മരണ നിരക്ക്.

Next Post

യുകെയിലെ റെഡ്ഡിംഗില്‍ തീവ്രവാദി ആക്രമണം; മൂന്ന് പേര്‍ മരിച്ചെന്ന് റിപ്പോര്‍ട്ട് !

Sun Jun 21 , 2020
റെഡ്ഡിംഗ് : ‌ യുകെയിലെ റെഡ്ഡിംഗില്‍ തീവ്രവാദി ആക്രമണത്തില്‍ മൂന്ന് പേര്‍ മരിച്ചെന്ന് റിപ്പോര്‍ട്ട്. പടിഞ്ഞാറന്‍ ഇംഗ്ലണ്ടിലെ റെഡ്ഡിംഗിലെ ഒരു പാര്‍ക്കില്‍ ആണ് അക്രമി 4 പേരെ കത്തി കൊണ്ട് ആക്രമിച്ചത്. കുത്തേറ്റ മൂന്ന് പേര്‍ ആശുപത്രിയില്‍ വച്ച് മരിച്ചു. പരിക്കേറ്റ മറ്റുള്ളവരെ എയര്‍ ആംബുലന്‍സ് വഴി അടുത്തുള്ള റോയല്‍ ബെര്‍ക്ക്ഷെയര്‍ ഹോസ്പിറ്റലില്‍ എത്തിച്ചിട്ടുണ്ട്. റെഡ്ഡിംഗിലെ ഫോര്‍ബരി ഗാര്‍ഡനില്‍ ആണ് ആക്രമണം നടന്നത്. ശനിയാഴ്ച് വൈകുന്നേരം 7 മണിയോടെയാണ് സംഭവം. […]

Breaking News

error: Content is protected !!