വയനാട്ടില്‍ വന്യമൃഗങ്ങളുടെ നരനായാട്ട്

കല്‍പ്പറ്റ: കടുവകള്‍ കൊന്നുതിന്നുമെന്ന ഭയത്തില്‍

ആദിവാസികള്‍. പരസ്പരം ശല്യപ്പെടുത്താതെയുളള കാട് ജീവിതത്തിലാണ് വിള്ളല്‍ വീണത്. വനാതിര്‍ത്തിയില്‍ കഴിയുന്ന ആദിവാസികളും കര്‍ഷകരും ഇതോടെ ഭീതിയിലാണ്.

കഴിഞ്ഞ ദിവസം ചെതലയം റേഞ്ചിലെ ബസവന്‍കൊല്ലി കാട്ടുനായ്ക്ക കോളനിയിലെ കതവക്കുന്നില്‍ ശിവകുമാറിനെ (24) കടുവ കൊന്ന് തിന്നു.കറിവെക്കാന്‍ മുളങ്കൂമ്ബ് എടുത്തുവരാമെന്ന് പറഞ്ഞ് വനത്തില്‍ കയറിയ ശിവകുമാറിന്റെ തലമാത്രമാണ് പിറ്റേദിവസം കണ്ടെത്താന്‍ കഴിഞ്ഞത്. ബാക്കി ശരീര ഭാഗങ്ങളെല്ലാം കടുവ തിന്ന് തീര്‍ത്തിരുന്നു.പുല്‍പ്പളളി നഗരത്തില്‍ ഒാട്ടോ റിക്ഷയോടിച്ച്‌ കുടുംബം പുലര്‍ത്തിയ യുവാവിനാണ് ഈ ദുര്യോഗം നേരിട്ടത്. നരഭോജി കടുവയെ നിരീക്ഷിക്കാന്‍ വനത്തില്‍ ഇരുപതോളം കാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്.

ചെതലയം റേഞ്ച് ഒാഫീസര്‍ ടി.ശശികുമാറിന്റെ നേതൃത്വത്തില്‍ നാല് സംഘങ്ങളായി തിരിഞ്ഞ് 24 മണിക്കൂറും നിരീക്ഷണം തുടരുകയാണ്.ചെതലയം വനത്തില്‍ ഡിപ്പോക്ക് സമീപം കെണി സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. ശിവകുമാറിന്റെ കുടുംബത്തിന് സംസ്ഥാന സര്‍ക്കാര്‍ ആദ്യഗഡുവായി അഞ്ച് ലക്ഷം രൂപ നഷ്ട പരിഹാരം നല്‍കിയിട്ടുണ്ട്.ബന്ധുക്കള്‍ക്ക് ജോലിയും കൂടുതല്‍ നഷ്ടപരിഹാരത്തുകയും ആവശ്യപ്പെട്ട് പ്രദേശവാസികള്‍ പ്രക്ഷോഭം നടത്തി.

Next Post

പിഞ്ചുകുഞ്ഞിനെ തലയ്‌ക്കടിച്ച്‌ വലിച്ചെറിഞ്ഞു; പിതാവ്‌ അറസ്‌റ്റില്‍

Mon Jun 22 , 2020
അങ്കമാലി: 54 ദിവസം പ്രായമുള്ള പെണ്‍കുഞ്ഞിനെ തലയ്‌ക്കടിച്ചും വലിച്ചെറിഞ്ഞും കൊല്ലാന്‍ ശ്രമിച്ച പിതാവ്‌ അറസ്‌റ്റില്‍. അങ്കമാലി ജോസ്‌പുരം ഭാഗത്ത്‌ വാടകയ്‌ക്കു താമസിക്കുന്ന ചാത്തനാട്ട്‌ വീട്ടില്‍ ഷൈജു തോമസ്‌(40) ആണ്‌ അറസ്‌റ്റിലായത്‌. തലയ്‌ക്കു ഗുരുതര പരുക്കേറ്റ കുട്ടി ആശുപത്രിയില്‍ ചികിത്സയില്‍.വ്യാഴാഴ്‌ച പുലര്‍ച്ചെ നാലിനായിരുന്നു സംഭവം. കിടപ്പുമുറിയില്‍ ഭാര്യയുടെ കൈയില്‍നിന്ന്‌ ഷൈജു കുഞ്ഞിനെ ബലപ്രയോഗത്തിലൂടെ കൈക്കലാക്കി തലയ്‌ക്കടിക്കുകയും കട്ടിലിലേക്കു വലിച്ചെറിയുകയുമായിരുന്നു. കുട്ടി തന്റേതല്ലെന്ന സംശയവും പെണ്‍കുഞ്ഞായതിലുള്ള നിരാശയുമാണ്‌ ഇയാളെ ക്രൂരതയ്‌ക്കു പ്രേരിപ്പിച്ചതെന്നു പോലീസ്‌ […]

Breaking News

error: Content is protected !!