ബ്രിട്ടനില്‍ നിന്നും കൊറോണ അപ്രത്യക്ഷമാകുന്നു; മരണനിരക്കും ഇന്‍ഫക്ഷനും ഏറ്റവും കുറഞ്ഞ തോതില്‍ !

ലണ്ടന്‍: ബ്രിട്ടനില്‍ നിന്നും കൊറോണ വൈറസ് ബാധ ക്രമേണ അപ്രത്യക്ഷമാകുന്നുവെന്ന് കണക്കുകള്‍. കൊറോണ ബാധ മൂലമുള്ള മരണനിരക്കും ഇന്‍ഫക്ഷന്‍ റേറ്റും കഴിഞ്ഞ മാര്‍ച്ചിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഇപ്പോഴുള്ളത്. ഒരു രണ്ടാം കൊറോണ വ്യാപനത്തിന്റെ ഭീതി നിലവിലുണ്ടായിരുന്നെങ്കിലും, വൈറസ് ബാധ നിരക്ക് ക്രമേണ കുറഞ്ഞു വരുന്നതിന്റെ ലക്ഷണങ്ങളാണ് ഇപ്പോള്‍ കാണുന്നത്.

കഴിഞ്ഞ മാസം മുതല്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ കോറോണ ബാധക്കെതിരെ ആരംഭിച്ച ചിട്ടയായ പ്രവര്‍ത്തനങ്ങള്‍ ഒരു അളവ് വരെ ഫലം ചെയ്തു തുടങ്ങിയിരിക്കുന്നു. 15 പേര്‍ മാത്രമാണ് തിങ്കളാഴ്ച മരണപ്പെട്ടത്. ഇതോടെ യുകെയിലെ മൊത്തം മരണ സംഖ്യ 42,674 ആയി. മാര്‍ച്ച് 15ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ മരണ നിരക്കാണിത്. ഇന്നലെ മരണപ്പട്ടവരെല്ലാം 55-98 പ്രായ പരിധിയുള്ളവരാണ്. സ്കോട്ട്ലാന്‍ഡില്‍ പുതിയതായി ഒരു മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

അത് പോലെ ആയിരത്തില്‍ താഴെ പേര്‍ക്കാണ് തിങ്കളാഴ്ച പുതിയതായി വൈറസ് ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ ഒരു മാസത്തോളമായി സര്‍ക്കാര്‍ ദിനേന ഒരു ലക്ഷത്തോളം പേരെ കൊറോണ ടെസ്റ്റ്‌ ചെയ്യുന്നുണ്ട്. ഇതില്‍ ഒരു ശതമാനത്തിന് മാത്രമാണ് ഇപ്പോള്‍ കൊറോണ ബാധ റിപ്പോര്‍ട്ട് ചെയ്യുന്നത്. പല യുറോപ്യന്‍ രാജ്യങ്ങളും ലോക്ക് ഡൌണ്‍ ഏതാണ്ട് പൂര്‍ണമായി അവസാനിപ്പിച്ചിട്ടുണ്ടെങ്കിലും, യുകെ ഇപ്പോഴും വളരെ ശ്രദ്ധയോടെയാണ് കാര്യങ്ങള്‍ നീക്കുന്നത്.

സ്കൂളുകള്‍ അടച്ചിട്ടും, സോഷ്യല്‍ ഡിസ്റ്റന്‍സിംഗ് പാലിച്ചും മാസ്ക് ധരിക്കാന്‍ ജനങ്ങളെ പ്രോത്സാഹിപ്പിച്ചും ബ്രിട്ടീഷ് സര്‍ക്കാരിന്റെ ഘട്ടം ഘട്ടമായ പ്രവര്‍ത്തനങ്ങള്‍ ഇന്‍ഫക്ഷന്‍ റേറ്റ് കുറച്ച് കൊണ്ട് വരാന്‍ സഹായകമായിട്ടുണ്ട്. അത് പോലെ NHS വികസിപ്പിച്ചെടുത്ത ‘കോണ്ടാക്ട് ചേസിംഗ് ആപ്പ്’, ടെക്സാമതസോന്‍ ഡ്രഗ് എന്നിവയും ഒരളവു വരെ വൈറസ് ബാധ കുറക്കാന്‍ സഹായകമായിട്ടുണ്ട്.

Next Post

ഹൃദയാഘാതത്തെ തുടര്‍ന്ന് മലയാളി സൗദിയില്‍ മരിച്ചു

Tue Jun 23 , 2020
റിയാദ്: ഹൃദയാഘാതം മൂലം മലയാളി സൗദി അറേബ്യയിലെ അല്‍ഖര്‍ജില്‍ മരിച്ചു. മലപ്പുറം തിരൂര്‍ കോട്ടക്കടവ് സ്വദേശി മുളിയതില്‍ കാദര്‍(61)ആണ് മരിച്ചത്. അല്‍ഖര്‍ജിലെ അല്‍താഹി റെസ്റ്റോറന്‍റില്‍ ജീവനക്കാരനായിരുന്നു.മൃതദേഹം അല്‍ഖര്‍ജ് കിങ് ഖാലിദ് ആശുപതി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Breaking News