ബ്രേക്കിംഗ്; പ്രകോപനവുമായി നേപ്പാള്‍ വീണ്ടും ഇന്ത്യക്കെതിരെ; നേപ്പാളി സൈന്യം ബിഹാർ ഡാമിന്‍റെ അറ്റകുറ്റപ്പണി തടഞ്ഞു !

പാറ്റ്ന: കാലാപാനിയടക്കമുള്ള ഇന്ത്യന്‍ പ്രദേശങ്ങളില്‍ അവകാശവാദം ഉന്നയിച്ചതിന് പിന്നാലെ ഇന്ത്യന്‍ ഭൂമിയിലെ ഡാം നിര്‍മ്മാണവും തടഞ്ഞ് നേപ്പാള്‍. ബിഹാറിലെ ഗണ്ഡക് ഡാമിന്‍്റെ അറ്റകുറ്റപ്പണിയാണ് നേപ്പാള്‍ തടഞ്ഞത്. ബിഹാര്‍ ജലവിഭവവകുപ്പ് മന്ത്രി സഞ്ജയ് ജായാണ് ഇക്കാര്യം അറിയിച്ചത്.

അതിര്‍ത്തിയിലെ ലാല്‍ബക്യ നദിയിലെ ജലനിരപ്പ് ഉയരുന്നത് ബീഹാറില്‍ പ്രളയത്തിനുള്ള സാധ്യത കൂട്ടും. ഇതു മുന്‍കൂട്ടി കണ്ട് നടത്തിയ അറ്റകുറ്റപ്പണിയാണ് നേപ്പാള്‍ അതിര്‍ത്തി രക്ഷാസേന തടഞ്ഞതെന്നും മന്ത്രി പറഞ്ഞു. ഇതാദ്യമായാണ് ഇങ്ങനെയൊരു നടപടി നേപ്പാളിന്‍്റെ ഭാഗത്തു നിന്നുണ്ടാവുന്നതെന്നും വിഷയത്തില്‍ അടിയന്തരമായി ഇടപെടണം എന്ന് ആവശ്യപ്പെട്ട് വിദേശകാര്യമന്ത്രാലയത്തെ സമീപിച്ചിട്ടുണ്ടെന്നും സഞ്ജയ് ജാ വ്യക്തമാക്കി.

കഴിഞ്ഞ വ്യാഴാഴ്ച്ച ഇന്ത്യയുടെ പ്രദേശങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയുള്ള പുതുക്കിയ ഭൂപടത്തിന് നേപ്പാള്‍ പാര്‍ലമെന്‍്റിന്‍്റെ ഉപരിസഭ അംഗീകാരം നലകിയിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ത്യയുടെ ഡാം നിര്‍മ്മാണം തടയാനും നേപ്പാള്‍ ഒരുമ്ബെട്ടത്. ഇന്ത്യയ്ക്കെതിരായ നേപ്പാളിന്‍്റെ പൊടുന്നനെയുള്ള പ്രകോപനത്തിന് പിന്നില്‍ ചൈനയാണെന്നാണ് വിലയിരുത്തപ്പെടുന്നത്.

Next Post

റെഡ്ഡിംഗ് ആക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ ഒരു അമേരിക്കക്കാരനും; കൊലയാളിയെ ചോദ്യം ചെയ്യുന്നത് തുടരുന്നു !

Tue Jun 23 , 2020
ലണ്ടന്‍ : റെഡ്ഡിംഗ് ആക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ ഒരു അമേരിക്കക്കാരനുമുണ്ടെന്നു റിപ്പോര്‍ട്ട്. ഫിലാഡെല്‍ഫിയ സ്വദേശിയായ ജോ റിച്ചിബെന്നെറ്റ് ആണ് കൊല്ലപ്പെട്ട അമേരിക്കകാരന്‍. 36 കാരനായ ജോ കഴിഞ്ഞ 15 വര്‍ഷമായി യുകെയില്‍ സ്ഥിര താമസക്കാരനാണ്. റെഡ്ഡിംഗ് ആക്രമണത്തില്‍ അമേരിക്കന്‍ പൌരന്‍ കൊല്ലപ്പെട്ടെന്ന് ലണ്ടനിലെ അമേരിക്കന്‍ എംബസ്സി സ്ഥിരീകരിച്ചു. ഇദ്ദേഹത്തിന്റെ സുഹൃത്തായ ജെയിംസ്‌ ഫര്‍ലോങ്ങും കൊലയാളിയുടെ ആക്രമണത്തില്‍ കൊല്ലപെട്ടിരുന്നു. തെയിംസ് വാലി പോലിസ് ഇപ്പോഴും കൊലയാളിയെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. കൊലയാളി ഖൈറി […]

Breaking News