വാരിയന്‍കുന്നന്‍ വീണ്ടും ഉയിര്‍ത്തെഴുന്നേല്‍ക്കുമ്പോള്‍ !

-ടി.പി.എ.നസീർ-

വാരിയൻ കുന്നത്തിൻ്റെ ചരിത്രം പറയുമ്പോൾ നമ്മൾ കൂട്ടി വായിക്കേണ്ട മറ്റൊരു ചരിത്രമുണ്ട്. ടിപ്പുവിനു ശേഷമുള്ള മലബാറിൻ്റെ സാമൂഹ്യ സാമ്പത്തിക ചരിത്രം! ടിപ്പു മലബാർ കയ്യേറുമ്പോൾ ബ്രിട്ടീഷുകാർക്ക് വേണ്ടി നികുതി പിരിച്ചിരുന്നത് ഭൂരിഭാഗവും സവര്‍ണ ജന്മിമാരായിരുന്നു. എന്നാൽ ടിപ്പു മലബാറിലെ ഭരണമേറ്റടുത്തതോടെ നികുതി പിരിവ് കർഷകരിൽ നിന്ന് നേരിട്ടാക്കുകയും ഇടനിലം നിന്ന ജന്മിമാരിൽ ഭൂരിഭാഗവും കൊച്ചി- തിരുവിതാംകൂറിലേക്ക് ഓടിപ്പോവുകയോ അധികാരം പൂർണ്ണമായി നഷ്ട്ടപ്പെടുകയോ ചെയ്തു.

എന്നാൽ ടിപ്പുവിൻ്റെ പതനത്തിനു ശേഷം വീണ്ടും ബ്രിട്ടീഷുകാർ നികുതി പിരിക്കാനുള്ള അവകാശം സവര്‍ണ ജന്മിമാർക്ക് തിരിച്ചുനൽകി. അതു കൊണ്ട് തന്നെ ഒറ്റപ്പെട്ടതും അല്ലാത്തതുമായ നിരവധി ജന്മി- കുടിയാൻ സമരങ്ങൾക്ക് മലബാർ വേദിയായി. ഇത്തരം സമരങ്ങൾക്ക് ജന്മി കുടിയാൻ തർക്കത്തോടൊപ്പം തന്നെ മറ്റൊരു സാമുദായിക നിറം കൂടിയുണ്ടായിരുന്നു. ഭൂരിഭാഗം ജന്മിമാർ ഹിന്ദുക്കളായിരുന്നപ്പോൾ കുടിയാന്മാരിൽ ഭൂരിഭാഗവും മാപ്പിളമാരായിരുന്നു. ഇത്തരത്തിലുള്ള മതപരമായ വേർതിരിവ് പിൽക്കാലത്ത് മലബാർ കലാപത്തെ പോലും സ്വാതന്ത്ര്യ സമരത്തോടൊപ്പം കൂട്ടി വായിക്കുന്നതിൽ നിന്നും ബോധപൂർവ്വം ചില ചരിത്രകാരന്മാരെമാറ്റി നിർത്തി. മലബാർ കലാപത്തിലെ മുഖ്യ പോരാളികളിൽ ഒരാളായ വാരിയൻ കുന്നത്ത് അഹമ്മദാജിയെ കുറിച്ചുള്ള ചരിത്രം വാരിയം കുന്നൻ എന്ന ടൈറ്റിലിലൂടെ അപ്രഭാളികളിലെത്തുമ്പോൾ
(എത്തില്ലെന്നാണ് ഞാനിപ്പോഴും വിശ്വസിക്കുന്നത്) ചരിത്രം എന്തായിരുന്നു എന്നതിനേക്കാൾ ചരിത്രം എങ്ങിനെ അവതരിപ്പിക്കുന്നു എന്നതിനെ ആശ്രയിച്ചായിരിക്കും സിനിമയുടെ നിലനിൽപ്പും ഭാവിയും!

മലബാർ കലാപമെന്ന പേരു പോലും ഏറ്റവും തെറ്റിദ്ധരിക്കപ്പെട്ട ഒരു പദപ്രയോഗമാണ്. ചില ചരിത്രകാരന്മാർ ഈ കലാപത്തെ ഹിന്ദു വിരുദ്ധമെന്ന് മുദ്രകുത്തുമ്പോൾ ഭൂരിഭാഗം ചരിത്രകാരന്മാരും മലബാർ കലാപം സ്വാതന്ത്ര്യ സമരത്തിൻ്റെ ഭാഗമായി ബ്രിട്ടീഷുകാർക്കെതിരെ നടത്തിയ ധീരമായ ചെറുത്തുനിൽപ്പും പോരാട്ടവുമായി വിലയിരുത്തുന്നവരാണ്. ഖിലാഫത്ത് പ്രസ്ഥാനവും കോൺഗ്രസും ഈ ഘട്ടത്തിൽ ഒരുമിച്ച് ചേർന്നത് കലാപത്തിന് ദേശീയ ശ്രദ്ധ നേടിക്കൊടുത്തിരുന്നുവെന്നത് ഒരു യാഥാർത്ഥ്യമാണ്. ഈ കലാപത്തെ കുറിച്ചുള്ള വിത്യസ്ത കാഴ്ചപ്പാടുകൾ ചരിത്രത്തിൽ രേഖപ്പെടുത്തുമ്പോൾ തന്നെ ഒരു കാര്യത്തിൽ എല്ലാവരും യോജിക്കുന്നു ഇത് ഒരംഹിസാ സമരമായിരുന്നില്ല മറിച്ച് രക്തരൂക്ഷിതമായിരുന്നു എന്നതിൽ! മലബാർ കലാപമൊരിക്കലും ഹിന്ദു വിരുദ്ധമായിരുന്നില്ല എന്നതാണ് ചരിത്ര യാഥാർത്ഥ്യം, മറിച്ച് വാരിയൻ കുന്നത്ത് അഹമ്മദ് ഹാജിയുൾപ്പെടെയുളള പോരാളികൾ ബ്രിട്ടീഷുകാരെ
വകവരുത്തിയതോടൊപ്പം അവരെ പിന്തുണച്ച ഹിന്ദു ജന്മിമാരെയും പ്രമാണിമാരെയും കൊല ചെയ്തിരുന്നു എന്നത് ഒരു യാഥാർത്ഥ്യമാണ്. ചേക്കുട്ടിയെന്ന മുസ്ലിം പ്രമാണിയെയും ബ്രിട്ടീഷുകാരെ പിന്തുണച്ച പല മുസ്ലിം ജന്മിമാരെയും കലാപത്തിലുടനീളം അവർ വക വരുത്തിയിരുന്നു.

പൃഥ്വിരാജ് നിർമ്മിക്കുന്ന വാരിയൻ കുന്നൻ എന്ന സിനിമയുടെ പ്രഖ്യാപനം വന്ന നാൾ തന്നെ സിനിമാ നിർമ്മാണം വിവാദമായി കഴിഞ്ഞു. അസഹിഷ്ണുതയുടെ ആദ്യ വെടി പൃഥ്വിരാജിൻ്റെ അമ്മയെ തെറി വിളിച്ചു കൊണ്ട് തന്നെ തുടങ്ങിയിരിക്കുന്നു! സിനിമയെ സിനിമയായി കാണുന്നതിനു പകരം വർത്തമാനകാലത്ത് ഇനി ചരിത്ര യാഥാർത്ഥ്യങ്ങൾക്ക് ഇടം നൽകുന്നത് ഫാസിസ്റ്റ് അനുകൂല വർത്തമാനങ്ങളിലൂടെ മാത്രമാണെന്ന വെല്ലുവിളികളിലേക്കാണ് കാര്യങ്ങൾ പോയികൊണ്ടിരിക്കുന്നത് എന്ന് അനുമാനിക്കേണ്ടിയിരിക്കുന്നു!

Next Post

വീണ്ടും മലക്കം മറിഞ്ഞ് കേരള സര്‍ക്കാര്‍; പ്രവാസികള്‍ക്ക് ഇനി ടെസ്റ്റ്‌ വേണ്ട, PPE ഉപകരണങ്ങള്‍ ‌ ധരിച്ചാല്‍ മതി !

Wed Jun 24 , 2020
കോവിഡ‍് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ പ്രവാസികള്‍ക്ക് നാട്ടിലേക്ക് വരാനാകില്ലെന്ന നിബന്ധനയില്‍ ഇളവ് വരുത്തി സംസ്ഥാന സര്‍ക്കാര്‍. പരിശോധനാ സംവിധാനമില്ലാത്ത നാല് രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ പിപിഇ കിറ്റുകള്‍ ധരിച്ചാല്‍ മതിയെന്ന് മന്ത്രിസഭായോഗം തീരുമാനിച്ചു. വിമാന കമ്പനികളോട് പിപിഇ കിറ്റ് സൌകര്യം ഏര്‍പ്പെടുത്തണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെടും. ട്രൂനാറ്റ് പരിശോധന നടത്തണമെന്ന ആവശ്യത്തോട് ഗള്‍ഫ് രാജ്യങ്ങള്‍ അനുകൂലമായി പ്രതികരിക്കാതിരുന്നതോടെയാണ് മുന്‍നിലപാടില്‍ അയവ് വരുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്. പരിശോധനാ സൗകര്യമില്ലാത്ത സൗദി, കുവൈത്ത്, […]

You May Like

Breaking News