ബ്രിട്ടനില്‍ ലോക്ക് ഡൌണ്‍ ലഘൂകരിച്ചു; 2 മീറ്റര്‍ ഡിസ്റ്റന്‍സിംഗ് ഇനി മുതല്‍ ഒരു മീറ്ററിലേക്ക്, മിക്ക ഷോപ്പുകളും തുറക്കും !


ലണ്ടന്‍: ബ്രിട്ടീഷ് സര്‍ക്കാര്‍ അടുത്ത ഘട്ടത്തിലുള്ള ലോക്ക് ഡൌണ്‍ ലഘൂകരണ നയം പ്രഖ്യാപിച്ചു. ഇനി മുതല്‍ 2 മീറ്ററിന് പകരം ഒരു മീറ്റര്‍ സോഷ്യല്‍ ഡിസ്റ്റന്‍സിംഗ് പാലിച്ചാല്‍ മതി. ഇനി മുതല്‍ രണ്ടു വ്യത്യസ്ത വീടുകളില്‍ ഉള്ളവര്‍ക്ക് ഒന്നിച്ചിരിക്കാം. അത് പോലെ മറ്റൊരു വീട്ടില്‍ രാത്രി താമസിക്കാനുമുള്ള നിയന്ത്രണം സര്‍ക്കാര്‍ എടുത്തു മാറ്റി. പ്രധാന മന്ത്രി ബോറിസ് ജോണ്‍സണ്‍ ആണ് ഇത് സംബന്ധമായ വിവരങ്ങള്‍ നല്‍കിയത്.

-ഇന്‍ഡോര്‍ ജിമ്മുകള്‍,സ്വിമ്മിംഗ് പൂളുകള്‍ എന്നിവ അടഞ്ഞു തന്നെ കിടക്കും.
-പബ്ബുകളും ബാറുകളും ഭക്ഷണശാലകളും ഉടനെ തുറക്കും.
-30 പേര്‍ വരെയുള്ള വിവാഹ സംഗമങ്ങള്‍ അനുവദിക്കും.
-ചര്‍ച്ച്,മോസ്ക് തുടങ്ങിയ ആരാധനാലയങ്ങളും തുറക്കാന്‍ അനുമതിയായി.എന്നാല്‍ ചര്‍ച്ചില്‍ പാട്ട് പാടുന്നതിനു വിലക്കുണ്ട്.
-ഹെയര്‍ സലൂണുകലും ബാര്‍ബര്‍ ഷോപ്പുകളും തുറക്കാം
- ലൈബ്രറി, ബിന്ഗോ ഹാള്‍, കമ്മ്യൂണിറ്റി സെന്ററുകള്‍ എന്നിവ തുറക്കും.
- മൃഗ ശാലകള്‍, അക്വേറിയങ്ങള്‍ എന്നിവ തുറക്കും.

എന്നാല്‍ ഈ പുതിയ മാറ്റങ്ങള്‍ ഇംഗ്ലന്ണ്ടില്‍ മാത്രമാണ് ആദ്യ ഘട്ടം നടപ്പാക്കുക. സ്കോട്ട്ലാണ്ടിലും വെയ്ല്‍സിലും 2 മീറ്റര്‍ നിയമം തുടരും.

Next Post

യുകെയില്‍ പബ്ബുകള്‍ രണ്ടാം ഘട്ട കൊറോണ കേന്ദ്രങ്ങള്‍ ആകുമെന്ന് ആശങ്ക; വിവിധ കേന്ദ്രങ്ങളില്‍ നിന്നും സര്‍ക്കാരിനെതിരെ വിമര്‍ശനം !

Wed Jun 24 , 2020
ലണ്ടന്‍: ലോക്ക് ഡൌണ്‍ ലഘൂകരിക്കുന്നതിന്റെ ഭാഗമായി പബ്ബുകളും ബാറുകളും തുറക്കുന്നതിനെതിരെ വിവിധ കോണുകളില്‍ നിന്നും വിമര്‍ശനം ഉയരുന്നു. 2 മീറ്ററില്‍ നിന്നും ഒരു മീറ്ററിലേക്ക് ഡിസ്റ്റന്‍സിംഗ് കുറയ്ക്കുമ്പോള്‍ പബ്ബുകള്‍ അടക്കമുള്ള സ്ഥലങ്ങളില്‍ ഇത് പാലിക്കാന്‍ സാധിക്കില്ലെന്ന് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കൊറോണ ബാധ വീണ്ടും തീവ്രമാകുന്നതിനെ പരാമര്‍ശിച്ചു കൊണ്ട് ബുധനാഴ്ച ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട് വന്നതിനു പിന്നാലെയാണ് ബ്രിട്ടീഷ് പ്രധാന മന്ത്രി ബോറിസ് ജോണ്‍സണ്‍ പുതിയ ഇളവുകള്‍ പ്രഖ്യാപിച്ചത്. […]

Breaking News