ഒടുവില്‍ വല്‍സല നാട്ടിലേക്ക്​ മടങ്ങുന്നു; നാലു മാസത്തിന്​ ശേഷം

മസ്​കത്ത്​: ഇറാനിലെ കിഷ്​ ദ്വീപില്‍ കുടുങ്ങിയ മലയാളി സ്​ത്രീക്ക്​ നാലുമാസത്തെ അനിശ്​ചിതത്വത്തിന്​​ ഒടുവില്‍ നാട്ടിലേക്ക്​ എത്താനുള്ള വഴി തെളിഞ്ഞു. കോഴിക്കോട്​ അടിവാരം താമരശേരി കളക്കുന്നുമ്മല്‍ സ്വദേശി വല്‍സല 25ന്​ തെഹ്​റാനില്‍ നിന്ന്​ പുറപ്പെടുന്ന ഇന്ത്യന്‍ നാവിക സേനയുടെ കപ്പലിലാണ്​ നാട്ടിലേക്ക്​ മടങ്ങുന്നത്​. വിസ മാറുന്നതിനായി ഫെബ്രുവരി അവസാനമാണ്​ ഇവര്‍ മസ്​കത്തില്‍ നിന്ന്​ കിഷ്​ ദ്വീപിലേക്ക്​ പോയതും അവിടെ കുടുങ്ങിയതും.

ചൊവ്വാഴ്​ച രാവിലെ കിഷ്​ ദ്വീപില്‍ നിന്ന്​ ടെഹ്​റാനിലേക്ക്​ എത്തുന്ന വല്‍സല അവിടെ എംബസിയുടെ അഭയകേന്ദ്രത്തിലാകും കഴിയുക. വല്‍സലയുടെ ദുരിത ജീവിതത്തെ കുറിച്ച്‌​ ഗള്‍ഫ്​ മാധ്യമം അടക്കം വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചിരുന്നു.

വിഷയം സാമൂഹിക പ്രവര്‍ത്തകനും ലോക കേരള സഭാംഗവുമായ ഹബീബ്​ തയ്യില്‍ മാധ്യമ പ്രവര്‍ത്തകനായ റെജി മോന്‍ കുട്ടപ്പന്‍ വഴി കേന്ദ്രമന്ത്രി വി.മുരളീധര​​െന്‍റ ശ്രദ്ധയില്‍ പെടുത്തിയതിനെ തുടര്‍ന്നാണ്​ തിരിച്ചുവരവിന്​ വഴി തെളിഞ്ഞത്​. കപ്പലില്‍ തൂത്തുക്കുടിയിലെത്തുന്ന അവര്‍ അവിടെ നിന്ന്​ റോഡുമാര്‍ഗമാണ്​ നാട്ടിലെത്തുക.

വിസിറ്റിങ്​ വിസയിലാണ്​ വല്‍സല ഒമാനിലെത്തിയത്​. അമിറാത്തില്‍ ജോലി ശരിയായ ശേഷമാണ്​ വിസ മാറാനായി കിഷിലേക്ക്​ പോയത്​. തൊഴില്‍ വിസയടിച്ച ശേഷം കഴിഞ്ഞ ഫെബ്രുവരി 26ന്​ ഇവര്‍ തിരിച്ചുവരാനായി ടിക്കറ്റ്​ ബുക്ക്​ ചെയ്​തതാണ്​. എന്നാല്‍ ഇറാനിലേക്കുള്ള വിമാന സര്‍വീസുകള്‍ ഫെബ്രുവരി 25 മുതല്‍ റദ്ദാക്കിയതോടെയാണ്​ ഇവര്‍ക്ക്​ തിരികെ വരാന്‍ കഴിയാതെ പോയത്​. ഒമാനിലെ ആദ്യ കോവിഡ്​ ബാധ ഇറാനിലേക്ക്​ യാത്ര ചെയ്​ത സ്വദേശി സ്​ത്രീകള്‍ക്ക്​ സ്​ഥിരീകരിച്ചതിനെ തുടര്‍ന്നായിരുന്നു വിമാന സര്‍വീസുകള്‍ റദ്ദാക്കിയത്​.

ഹോട്ടല്‍ അപ്പാര്‍ട്ട്​മ​െന്‍റില്‍ കുടുങ്ങിയ ഇവര്‍ക്ക്​ ഒരു മാസത്തെ ചെലവിനുള്ള പൈസ ഒമാനിലെ തൊഴിലുടമയാണ്​ അയച്ചു നല്‍കിയത്​. പിന്നീടുള്ള മാസങ്ങളില്‍ ഒമാനിയുടെ സഹായത്തോടെ ഇവര്‍ക്ക്​ താമസത്തിനും ഭക്ഷണത്തിനുമുള്ള തുക ഹോട്ടല്‍ അപ്പാര്‍ട്ട്​മ​െന്‍റുകാരുടെ അക്കൗണ്ടിലേക്ക്​ അയച്ചുനല്‍കിയിരുന്നതായി ഹബീബ്​ തയ്യില്‍ പറഞ്ഞു. കിഷില്‍ ജോലി ചെയ്യുന്ന മലയാളിയായ മനുവാണ്​ ഇവരെ ടെഹ്​റാനില്‍ എത്തിക്കുന്നതടക്കം യാത്രക്കായുള്ള സഹായങ്ങള്‍ ചെയ്യുന്നത്​​. സഹായിച്ച എല്ലാവരോടും നന്ദിയുണ്ടെന്നും ദൈവാനുഗ്രഹമുണ്ടാകുമെന്നും വല്‍സല പറഞ്ഞു.

Next Post

റിയാദ് മലപ്പുറം ജില്ലാ കെ എം സി സി യുടെ രണ്ട് അഭിമാന വിമാനങ്ങള്‍ അഞ്ഞൂറ്റിയെട്ട് യാത്രക്കാരുമായി നാടണഞ്ഞു.

Wed Jun 24 , 2020
റിയാദ്: മലപ്പുറം ജില്ല കെഎംസിസി കമ്മിറ്റി ചാര്‍ട്ടര്‍ ചെയ്ത രണ്ട് വിമാനത്തിലായി അഞ്ഞൂറ്റിയെട്ട് യാത്രക്കാരുമായി ഇന്നലെ നാടണഞ്ഞു. പരിപൂര്‍ണ്ണമായും മലപ്പുറം ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചാര്‍ട്ടേഡ് ചെയ്ത സൗദി എയര്‍ലൈന്‍സിന്റെ രണ്ട് വിമാനങ്ങളാണ് റിയദ് കിംഗ് ഖാലിദ് ഇന്റര്‍നാഷണല്‍ വിമാനത്താവളത്തില്‍ നിന്നും നാട്ടിലേക്ക് പറന്നുയര്‍ന്നത്. ആദ്യ വിമാനം പുലര്‍ച്ചെ നാലുമണിക്ക് 256 യാത്രക്കാരുമായി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് യാത്ര തിരിക്കുകയും ഇന്ത്യന്‍ സമയം 11 മണിക്ക് ഇറങ്ങുകയും ചെയ്തു. രാവിലെ […]

Breaking News

error: Content is protected !!