ഭക്ഷണം കഴിക്കാന്‍ മുറിയില്‍ പോയ സുഹൃത്ത് തിരിച്ചുവന്നില്ല, സുഹൃത്തുക്കൾ അന്വേഷിച്ച്‌ ചെന്നപ്പോള്‍ കണ്ടെത് മരിച്ചുകിടക്കുന്നത്

റിയാദ്: ( 23.06.2020) ഭക്ഷണം കഴിക്കാന്‍ മുറിയില്‍ പോയ പ്രവാസി ഹൃദയാഘാതം മൂലം മരിച്ചു. കര്‍ണാടക ബംഗളൂരു ശിവാജി നഗര്‍ സ്വദേശി അഹമ്മദ് ബാഷ(59) ആണ് മരിച്ചത്. ബുറൈദ കേരളമാര്‍ക്കറ്റില്‍ ദീര്‍ഘകാലമായി ജിദ്ദ ടെക്‌സ് എന്ന റെഡിമെയ്ഡ് വസ്ത്ര സ്ഥാപനം നടത്തിവരികയായിരുന്നു. തിങ്കളാഴ്ച വൈകിട്ട് ഭക്ഷണം കഴിക്കാന്‍ മുറിയിലേക്ക് പോയ ബാഷയെ ഏറെനേരം കഴിഞ്ഞിട്ടും കാണാതിരുന്നതിനെ തുടര്‍ന്ന് സുഹൃത്തുക്കള്‍ അന്വേഷിച്ചുചെന്നപ്പോഴാണ് മരിച്ചുകിടക്കുന്നത് കണ്ടത്.

ദീര്‍ഘകാലം കുടുംബവുമൊത്ത് പ്രവാസ ജീവിതം തുടര്‍ന്നതിനാല്‍ 16 വര്‍ഷമായി ഇദ്ദേഹം നാട്ടില്‍ പോയിട്ടില്ല. നാല് മാസം മുമ്ബാണ് കുടുംബത്തെ നാട്ടിലയച്ചത്. ഒരു മകളും രണ്ട് ആണ്‍മക്കളുമടക്കം മൂന്ന് മക്കളുണ്ട്. റിയാദിലുള്ള മകന്‍ മരണ വാര്‍ത്തയറിഞ്ഞ് ബുറൈദയില്‍ എത്തിയിട്ടുണ്ട്. നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിനായി ബുറൈദ കെ എം സി സി വെല്‍ഫെയര്‍ വിങ് ചെയര്‍മാന്‍ ഫൈസല്‍ ആലത്തൂരും സഹപ്രവര്‍ത്തകരും രംഗത്തുണ്ട്.

Next Post

കോവിഡ് 19: കോട്ടയം സ്വദേശി സൗദിയിലെ റിയാദില്‍ നിര്യാതനായി

Wed Jun 24 , 2020
റിയാദ് : സൗദിയിലെ റിയാദില്‍ കോട്ടയം ഏറ്റുമാനൂര്‍ സ്വദേശിയും ഇന്ത്യന്‍ ഓവര്‍സീസ് ഫോറം റിയാദ് പ്രൊവിന്‍സ് ജനറല്‍ സെക്രട്ടറിയുമായ പ്രസാദ് അത്തംപള്ളി (59) കോവിഡ് ബാധിച്ച്‌ നിര്യാതനായി. കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കിംഗ് സല്‍മാന്‍ ആശുപത്രിയിലും ശുമൈസി കിംഗ് സൗദ് മെഡിക്കല്‍ സിറ്റിയിലും കിംഗ് ഖാലിദ് ഹോസ്പിറ്റലിലും ഒരു മാസമായി ചികിത്സയിലായിരുന്നു. ഗോപിയാണ് പിതാവ്. ഭ്യാര്യ സുമ പ്രസാദ് സൗദിയില്‍ നേഴ്‌സ് ആയി ജോലി ചെയ്യുന്നു. ആസ്‌ട്രേലിയയില്‍ […]

You May Like

Breaking News