വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി; ചരിത്രത്തിലേക്കൊരു തിരിഞ്ഞുനോട്ടം

കോഴിക്കോട്; പൃഥ്വിരാജിനെ നായകനാക്കി ആഷിഖ് അബു പ്രഖ്യാപിച്ച ചിത്രം ‘വാരിയം കുന്നന്‍’ സമൂഹ മാധ്യമങ്ങളില്‍ ഏറെ വിവാദത്തിനിടയാക്കിയിരിക്കുകയാണ്. പൃഥ്വിരാജിനെ യും അമ്മ മല്ലിക സുകുമാരനേയും ഉള്‍പ്പെടെ സമൂഹമാധ്യമങ്ങളില്‍ ചിലര്‍ വേട്ടയാടുന്നു. സംഘപരിവാര്‍ ഉള്‍പ്പെടെയുള്ള കക്ഷികള്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടിയ, മലയാളരാജ്യം എന്ന സ്വതന്ത്ര രാഷ്ട്രം രൂപീകരിച്ച ഈ പോരാളി ക്കെതിരെ രംഗത്തെത്തുന്നു. ചിത്രത്തിനെ അനുകൂലിച്ചും പ്രതികൂലിച്ചും അനവധിപേര്‍ രംഗത്തു വന്നിരിക്കുന്ന ഈ സാഹചര്യത്തില്‍, സത്യത്തില്‍ വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ആരാണെന്ന് അറിയേണ്ടേ. ചരിത്രത്തിലേക്ക് ഒന്ന് തിരിഞ്ഞു നോക്കാം.

ബ്രിട്ടീഷ് വാഴ്ചക്കെതിരെ പോരാടിയ ഒരു ഇന്ത്യന്‍ സ്വാതന്ത്ര്യ സമര നേതാവ്, സാമ്രാജ്യ ശക്തികള്‍ക്കെതിരെ യുദ്ധംചെയ്ത് മലയാളരാജ്യം എന്ന സ്വതന്ത്ര രാഷ്ട്രം രൂപീകരിച്ച പോരാളി, എന്നീ നിലകളിലാണ് വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ചരിത്രത്തില്‍ ഇടംനേടിയത്.

മലബാര്‍ ജില്ലയിലെ വള്ളുവങ്ങാട് താലൂക്കിലെ സമ്ബന്ന തറവാടായ ചക്കിപറമ്ബനിലാണ് കുഞ്ഞഹമ്മദ് ഹാജി ജനിച്ചത്. ബ്രിട്ടീഷ് വിരുദ്ധ പോരാളിയായിരുന്ന ചട്ടിപ്പറന്‍ മൊയ്തീന്‍ കുട്ടി ഹാജി ആണ് പിതാവ്. പണ്ടുകാലം മുതല്‍ തന്നെ ബ്രിട്ടീഷ് വിരുദ്ധ നിലപാടുകള്‍ പുലര്‍ത്തുന്നവരായിരുന്നു ചക്കിപറമ്ബന്‍ കുടുംബക്കാര്‍.

പലപ്പോഴായി ബ്രിട്ടീഷ് വിരുദ്ധ ലഹളകളില്‍ അവര്‍ മുന്‍നിരയില്‍ നിന്നിട്ടുണ്ട്. ബ്രിട്ടീഷ് വിരുദ്ധ നിലപാട് എടുത്തതിനെതിരെ 3 തവണ അദ്ദേഹത്തിന് ജന്മനാട് വിടേണ്ടി് വന്നു . 1894 ലെ മണ്ണാര്‍ക്കാട് ലഹളയില്‍ ഹാജിയുടെ പിതാവ് ഉള്‍പ്പെടെയുള്ളവര്‍ക്ക് നാടുകടക്കേണ്ട സ്ഥിതിഉണ്ടാക്കി. . ബ്രിട്ടീഷ് വിരുദ്ധ നിലപാടിനെതിരെ നാട് കടക്കേണ്ടി വന്ന കുഞ്ഞഹമ്മദ് ഹാജിയുടെ രണ്ടാംവരവ് ബ്രിട്ടീഷുകാര്‍ക്കെതിരെയുള്ള അടങ്ങാത്ത പ്രതികാരദാഹവുമായിട്ടായിരുന്നു . സ്വപ്രയത്‌നത്തിലൂടെ കച്ചവടം നടത്തി സമ്ബന്നനായ കുഞ്ഞഹമ്മദ് ഹാജി പിന്നീട് സാമൂഹിക പ്രശ്‌നങ്ങളില്‍ സജീവമായി ഇടപെടാന്‍ തുടങ്ങി. തന്റെ സമ്ബത്തിന്റെ ഒരു വിഹിതം ദരിദ്രര്‍ക്കും കുടിയാന്മാര്‍ക്കും കീഴാളര്‍ക്കും നല്‍കി .

ലോകപരിചയം, വിവിധ ഭാഷകളിലുള്ള അറിവ്, കുടിയാന്‍ പ്രശ്‌നങ്ങളിലും സമൂഹത്തിന്റെ വിവിധ തലങ്ങളിലും ചെലുത്തിയ സാന്നിധ്യം ഇവയെല്ലാം കുഞ്ഞഹമ്മദ് ഹാജിക്ക് ജാതിമതഭേദമന്യേ മനുഷ്യ മനസ്സില്‍ ഇടം നേടിക്കൊടുത്തു. ഡെപ്യൂട്ടി കളക്ടര്‍ ആയിരുന്ന സി ഗോപാലന്‍ നായര്‍ കുഞ്ഞഹമ്മദ് ഹാജിയെ, ഹിന്ദുക്കളുടെ രാജാവും മുഹമ്മദീയരുടെ അമീറും ഖിലാഫത്ത് സേനയുടെ കേണലും ആയിട്ടായിരുന്നു അഭിസംബോധന ചെയ്തത്. അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരില്‍ പ്രധാനികളായിരുന്നു മാധവന്‍നായരും ബ്രഹ്മദത്തന്‍ നമ്ബൂതിരിപ്പാടും.

ചൈനീസ് വിപ്ലവകാരിയായ മാവോസേതൂങ്, സോവിയറ്റ് യൂണിയന്‍ നേതാവ് ലെനിന്‍ എന്നിവരുടെ കുറിപ്പുകളില്‍ മലബാറിലെ ഉള്‍ഗ്രാമങ്ങളില്‍ ബ്രിട്ടീഷ് പട്ടാളത്തെ ധീരതയോടെ നേരിട്ട കുഞ്ഞഹമ്മദ് ഹാജി യെക്കുറിച്ച്‌ പരാമര്‍ശിച്ചിരുന്നു. ഗാന്ധിജിയുടെ ആശയങ്ങളില്‍ ആകൃഷ്ടനായ അദ്ദേഹം 1905ല്‍ കോണ്‍ഗ്രസില്‍ എത്തി. മലബാര്‍ ഖിലാഫത്ത് പ്രസ്ഥാനത്തിന് ചുക്കാന്‍ പിടിച്ചവരില്‍ പ്രമുഖനായിരുന്നു കുഞ്ഞഹമ്മദ് ഹാജി.

മലബാറില്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ പുറപ്പെട്ട കലാപത്തിന് മുന്‍നിരയില്‍ നിന്നവരില്‍ ഹാജിയും ഉണ്ടായിരുന്നു.

ബ്രിട്ടീഷ് പട്ടാളത്തെയും അധികാരികളെയും വിരട്ടിയോടിച്ച്‌ ഏറനാട്, വള്ളുവനാട്, പൊന്നാനി ,കോഴിക്കോട് താലൂക്കുകളില്‍ ‘മലയാളരാജ്യം’ എന്ന സ്വതന്ത്രരാജ്യം അദ്ദേഹം നിര്‍മ്മിച്ചു. കുടിയാന്മാരെ ഭൂവുടമകളാക്കി. ബ്രിട്ടീഷുകാരുടെ ഭിന്നിപ്പിക്കല്‍ നയം അവര്‍ മലബാറിലും ഇറക്കി. എന്നാല്‍ അതൊന്നും ഹാജിയുടെ മുന്നില്‍ വില പോയില്ല. ബ്രിട്ടീഷ് ഭരണകൂടത്തിന്റെ ഉദ്ദേശം മനസ്സിലാക്കിയ ഹാജി ജാതിമതഭേദമന്യേ ഏവരുടെയും ഒപ്പം നിന്നു. ഹിന്ദുക്കളെ ഉപദ്രവിക്കരുതെന്ന് അദ്ദേഹം ജനങ്ങളെ ഉപദേശിച്ചു. ജനങ്ങളെ ശല്യപ്പെടുത്തുകയും കൊള്ള നടത്തുകയും ചെയ്യുന്നവരെ ഹാജി ശിക്ഷിച്ചു. പള്ളിയുടെ മുന്നില്‍ പന്നിയുടെ ശവവും, അമ്ബലത്തിനു മുന്നില്‍ പശുവിനെ ജഡവും കൊണ്ട് ഇട്ടപ്പോള്‍ ബ്രിട്ടീഷുകാരുടെ നീക്കങ്ങള്‍ മുന്‍കൂട്ടി മനസ്സിലാക്കിയ ഹാജി, നാനാമതസ്ഥരെ ഒരുമിച്ചു

കൂട്ടി അതിന് തടയിട്ടു. മേലാറ്റൂരിലെ നായര്‍ ജന്മിമാര്‍ ഖിലാഫത്ത് പ്രവര്‍ത്തകരോട് അനുഭാവം പുലര്‍ത്തിയിരുന്നവരായിരുന്നു. ബ്രിട്ടീഷുകാരുടെ ആക്രമണത്തെ ഭയപ്പെട്ട മേലാറ്റൂരുകാര്‍ക്ക് ഹാജി ശക്തമായ സംരക്ഷണം ഏര്‍പ്പെടുത്തിയതും സാമൂഹിക സമത്വം എന്ന ആശയത്തോട് ഹാജി എത്രത്തോളം അനുഭാവം പുലര്‍ത്തിയിരുന്നു എന്നതിനുള്ള തെളിവാണ്.

മഞ്ചേരിയിലെ നമ്ബൂതിരിയുടെ ബാങ്ക് കൊള്ള ചെയ്തവരെ പിടികൂടുകയും നഷ്ടപരിഹാരമായി നമ്ബൂതിരിക്ക് തന്റെ സ്വന്തം ഖജനാവില്‍ നിന്ന് പണം നല്‍കിയതും, ഇല്ലത്തിന് കാവല്‍ ഏര്‍പ്പെടുത്തിയതും എല്ലാം മലബാര്‍ വിപ്ലവത്തെ വഴിതിരിച്ചുവിടാനുള്ള ബ്രിട്ടീഷുകാരുടെ തന്ത്രത്തെ ഹാജി മനസ്സിലാക്കി എന്നതിന് ഉദാഹരണം ആയിരുന്നു.

മലബാര്‍ കലാപത്തെ ഹിന്ദുക്കളും മുസല്‍മാനും തമ്മിലുള്ള യുദ്ധമായി പറഞ്ഞുപരത്തി നാടിനെ ഭിന്നിപ്പിച്ച്‌ ജനങ്ങളെ അടിമകളാക്കി ഭരിക്കുവാനുള്ള ബ്രിട്ടീഷ് നയത്തിനെതിരെ ആണ് അദ്ദേഹം വാള്‍ ഓങ്ങിയത്. ‘നമുക്ക് ഹിന്ദുക്കളോട് പകയില്ല, എന്നാല്‍ ബ്രിട്ടീഷ് ഗവണ്‍മെന്റിന്റെ സഹായിക്കുകയോ ദേശത്തെ ഒറ്റ കൊടുക്കുകയോ ചെയ്യുന്നവര്‍ അതാരായാലും ശിക്ഷിക്കും, ഹിന്ദുക്കള്‍ നമ്മുടെ നാട്ടുകാരാണ്, അനാവശ്യമായി ഹിന്ദുക്കളെ ആരെങ്കിലും ഉപദ്രവിക്കുകയോ സ്വത്ത് കവരുകയോ ചെയ്താല്‍ ഞാന്‍ അവരെ ശിക്ഷിക്കും, ഇത് മുസല്‍മാന്റെ രാജ്യമാക്കാന്‍ ഉദ്ദേശമില്ല, ഹിന്ദുക്കളെ ഭയപ്പെടരുത്, അവരുടെ അനുവാദമില്ലാതെ അവരെ ദീനില്‍ ചേര്‍ക്കരുത്,…. തുടങ്ങി സാമൂഹിക സമത്വം ഉയര്‍ത്തിക്കാട്ടിക്കൊണ്ട് മഞ്ചേരിയില്‍ കുഞ്ഞഹമ്മദ് ഹാജി നടത്തിയ പ്രഖ്യാപനത്തില്‍ നിന്നും വ്യക്തമാണ് അദ്ദേഹത്തിന്റെ നിലപാട്.

തികച്ചും ഒരു പ്രത്യേക മതത്തിനു വേണ്ടി മാത്രം നിലകൊണ്ട വ്യക്തിയല്ല വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി എന്ന് ചരിത്രത്തില്‍ വ്യക്തമാണ്. എന്നിട്ടും, ആ സ്വാതന്ത്ര്യ സമര സേനാനിയുടെ വീര പോരാട്ടം സിനിമയായി ചിത്രീകരിക്കുമ്ബോള്‍, അതിനെ എതിര്‍ക്കുന്നവര്‍ ചരിത്രത്തെ പറ്റി എത്രത്തോളം അറിവും വിവേകവും ഉള്ളവരാണെന്ന് ആലോചിക്കേണ്ടിയിരിക്കുന്നു. വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി എന്ന വ്യക്തി ഹൈന്ദവ വിരുദ്ധ നയങ്ങള്‍ വെച്ചുപുലര്‍ത്തിയിരുന്ന ആളാണെന്ന് ചരിത്രം പറയുന്നില്ല. പിന്നെയോ, പറഞ്ഞിരുന്നത് ബ്രിട്ടീഷുകാരാണ്, അതും ജാതിയും മതവും പറഞ്ഞ് മനുഷ്യനെ ഭിന്നിപ്പിച്ച്‌ ഭരിക്കാന്‍ ഉള്ള ബ്രിട്ടീഷ് തന്ത്രത്തിന്റെ ഭാഗമായി മാത്രം.

Next Post

ഓടിക്കൊണ്ടിരുന്ന ലോറിയിലെ മേശ റോഡില്‍ വീണു; ഇടിക്കാതിരിക്കാന്‍ വെട്ടിച്ച കാര്‍ തലകീഴായി മറിഞ്ഞു

Wed Jun 24 , 2020
കൊല്ലം: ഓടിക്കൊണ്ടിരുന്ന ലോറിയില്‍ നിന്നു പറന്നു വീണ മേശയില്‍ ഇടിക്കാതിരിക്കാന്‍ വെട്ടിച്ച കാര്‍ തലകീഴായി മറിഞ്ഞ് അപകടം. മറിഞ്ഞ കാര്‍ ഏറെ ദൂരം നിരങ്ങി നീങ്ങിയെങ്കിലും പാലത്തിന്റെ കൈവരിയില്‍ ഇടിച്ചു നിന്നതിനാല്‍ കായലില്‍ വീഴാതെ രക്ഷപ്പെട്ടു. മീയ്യണ്ണൂര്‍ അസീസിയ ആശുപത്രിയിലെ ഡോ. ഗോപകുമാറാ(38)ണ് അപകടത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടത്. ചൊവ്വാഴ്ച രാവിലെ കൊല്ലം ബൈപാസിലെ മങ്ങാട് പാലത്തിലായിരുന്നു അപകടം. മേവറം ഭാഗത്തേക്കു ഗോപകുമാര്‍ പോകുന്നതിനിടെ എതിര്‍ദിശയിലെത്തിയ ലോറിയില്‍ നിന്നും മേശ […]

Breaking News