യുകെയില്‍ എയര്‍പോര്‍ട്ട് ജോലികളില്‍ വന്‍ പിരിച്ചുവിടല്‍; ലെ-ഓഫ്‌ മറ്റു മേഖലകളിലേക്കും വ്യപിച്ചേക്കാം !

ലണ്ടന്‍ : യുകെയില്‍ എയര്‍പോര്‍ട്ട് ജോലികളില്‍ വന്‍ പിരിച്ചുവിടല്‍. ബ്രിട്ടനിലെ ഏറ്റവും വലിയ എയര്‍പോര്‍ട്ട് ജോലി ദാതാക്കളായ ‘സ്വിസ്സ് പോര്‍ട്ട്‌’ മൊത്തം ജോലിക്കാരില്‍ പകുതി പേരെയും പിരിച്ചു വിടും. 4556 ജോലികള്‍ ആണ് കമ്പനി യുകെയില്‍ വെട്ടിക്കുറയ്ക്കുന്നത്. ഹീത്രു,ഗാറ്റ്വിക് എന്നീ പ്രധാന എയര്‍പോര്‍ട്ടുകളിലെ പ്രധാന എംപ്ലോയര്‍ ആണ് ‘സ്വിസ് പോര്‍ട്ട്‌’. കഴിഞ്ഞ വര്ഷം ഇതേ സമയവുമായി താരതമ്യപ്പെടുത്തുമ്പോള്‍ അമ്പത് ശതമാനത്തോളം വരുമാനക്കമ്മിയാണ് കമ്പനിക്കുണ്ടായിരിക്കുന്നത്.

കൊറോണ ബാധ തടയുന്നതിന്‍റെ ഭാഗമായി വിവിധ സര്‍ക്കാരുകള്‍ വിമാന യാത്ര രംഗത്ത്‌ ശക്തമായ നിയന്ത്രണങ്ങള്‍ നടപ്പാക്കിയിരുന്നു. ഇത് കാരണം വിമാന യാത്രക്കാരുടെ എണ്ണത്തില്‍ കാര്യമായ കുറവാണ് ഇപ്പോള്‍ അനുഭവപ്പെടുന്നത്.
അടുത്ത തിങ്കളാഴ്ച മുതല്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ ‘യാത്ര ഇടനാഴികള്‍’ തുറക്കാനുള്ള ശ്രമത്തിലാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുത്ത രാജ്യങ്ങളില്‍ നിന്ന് 14 ദിവസത്തെ ഐസോലെഷന്‍ കൊടാതെ യുകെയില്‍ പ്രവേശിക്കാനാകും. പ്രധാന യുറോപ്യന്‍ രാജ്യങ്ങളിലേക്കാണ് ഈ യാത്ര സൗകര്യം ഉണ്ടാകുക.

എന്നാല്‍ എയപോര്‍റ്റ് ജോലികളിലെ പിരിച്ചുവിടല്‍ ഒരു തുടക്കം മാത്രമാണെന്നും, വരും മാസങ്ങളില്‍ ഇത് റീട്ടയ്ല്‍ അടക്കമുള്ള മറ്റു മേഖലകളിലേക്കും വ്യാപിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Next Post

സാമൂഹിക മാധ്യമങ്ങളിലൂടെ വിദ്വേഷപ്രചാരണം; വാരിയന്‍കുന്നന്‍റെ കുടുംബം നിയമനടപടിക്ക്

Thu Jun 25 , 2020
മലപ്പുറം: സ്വാതന്ത്ര്യസമര പോരാളിയും ഖിലാഫത്ത് നേതാവുമായിരുന്ന വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം സിനിമയാക്കുന്നുവെന്ന പ്രഖ്യാപനത്തിനു പിന്നാലെ സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള വിദ്വേഷപ്രചാരണത്തിനെതിരേ കുടുംബം നിയമനടപടിക്കൊരുങ്ങുന്നു. വാരിയന്‍കുന്നന്റെ പിന്‍മുറക്കാരായ ചക്കിപ്പറമ്ബന്‍ ഫാമിലി അസോസിയേഷനാണ് നിയമനടപടിക്കു തയ്യാറെടുക്കുന്നത്. കമ്മിറ്റികൂടി ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്ന് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് സി പി ഇബ്രാഹീം അറിയിച്ചു. ആഷിഖ് അബു സംവിധാനം ചെയ്യുന്ന ചിത്രത്തെ കുറിച്ച്‌ നായകന്‍ പൃഥ്വിരാജ് സാമൂഹികമാധ്യമങ്ങളിലൂടെ അറിയിച്ചതിനെ തുടര്‍ന്നാണ് സംഘപരിവാര്‍ അനുകൂലികള്‍ വിദ്വേഷപ്രചാരണവുമായെത്തിയത്. പ്രിഥ്വിരാജിനെതിരേ സൈബര്‍ […]

Breaking News

error: Content is protected !!