ഇശലുകള്‍ കഥ പറയുന്നു – റംല ബീഗം (ഭാഗം 9)

റംലാ ബീഗം :- കിഴക്കിൻ്റെ വെനീസ് എന്നറിയപ്പെടുന്ന ആലപ്പുഴ ഇശൽ ലോകത്തിന് നൽകിയ മറ്റൊരു വരദാനമാണ് എച്ച് റംലാബീഗം.ഐഷാ ബീഗത്തിൻ്റെ പാട്ടുകളും കഥാപ്രസംഗങ്ങളുമാണ് ഇവരെ ഈ വഴിയിലേക്കു നയിച്ചത്.പതിനായിരത്തിലധികം വേദികളിൽ കാപ്രസംഗം അവതരിപ്പിച്ചും പാട്ടുകൾ പാടിയും അൻപതിലധികം ഗ്രാമഫോൺ റിക്കാർഡുകളിൽ പാടിയും അഞ്ഞൂറിലേറെ സിഡികൾ ( കേസറ്റ്, ആൽബം ഉൾപ്പെടെ) പുറത്തിറക്കിയും വലിയ ഒരു തരംഗം തന്നെയാണ് അവർ ഈ രംഗത്ത് സൃഷ്ടിച്ചത്.കഥാപ്രസംഗ രംഗത്തും പാട്ടു രംഗത്തും ഒരുപോലെ തിളങ്ങാൻ കഴിഞ്ഞത് ഇവരുടെ പ്രത്യേകതയാണ്.പ്രായം എഴുപത്തിനാല് ആയിട്ടും ഇന്നും അനാരോഗ്യം പ്രശ്നമിക്കാതെ ക്ഷണിക്കപ്പെടുന്ന വേദികളിൽ നിറഞ്ഞ സാന്നിധ്യമാകാൻ ഇവർക്കു സാധിക്കുന്നു.

ആലപ്പുഴയിലെ ഹുസൈൻ യൂസുഫ് യമാനിയും കോഴിക്കോട് ഫറോക്കിലെ മറിയംബീവിയുമാണ് റംലാബീഗത്തിൻ്റെ മാതാപിതാക്കൾ. ജൻമനാ ലഭിച്ച സിദ്ധിയുടെ ഭാഗമായി കുട്ടിക്കാലം തൊട്ടേ പാടാൻ തുടങ്ങി, എട്ടാം വയസ്സിൽ തന്നെ സജീവമായി രംഗത്തെത്തുകയും ചെയ്തു.ഇവരുടെ കഴിവുകൾ തിരിച്ചറിഞ്ഞ അമ്മാവൻ മുൻകയ്യെടുത്ത് സ്ഥാപിച്ച ആസാദ് മ്യൂസിക്ക് ക്ലബ്ബിൽ പാടി വലിയ ശ്രദ്ധ പിടിച്ചുപറ്റാനും സാധിച്ചു. ഈ ക്ലബ്ബിൽ തബലിസ്റ്റായിരുന്ന കെ.എ അബ്ദുൽ സലാമാണ് പിന്നീട് റംലാബീഗത്തിൻ്റെ വളർച്ചയിൽ വലിയ പങ്കുവഹിച്ചത്.പ്രമുഖ കാഥികൻ സാംബശിവൻ്റെ തബലിസ്റ്റായി പ്രവർത്തിച്ചിരുന്ന ഇദ്ദേഹം എഴുതിയ കഥകളും പാട്ടുകളുമാണ് റംലാബീഗം പിന്നീട് അവതരിപ്പിച്ചത്.ജീവിത വഴിയിൽ തുടർന്ന് സലാമും റംലാബീഗവും ഒന്നിച്ചു.’ കർബല ‘, ‘ബദറുൽ മുനീർ ഹൂസ്നുൽ ജമാൽ” ഉഹദ് പട’, കുമാരനാശാൻ്റെ ‘നളിനി ‘കാളിദാസൻ്റെ ‘ശാകുന്തളം ‘ ഇവയെല്ലാം ഇവരുടെ കഥകളിൽ ചിലതാണ്. പതിനായിരത്തോളം വേദികൾ പിന്നിട്ട റംലാബീഗം യാഥാസ്ഥിതികരിൽ നിന്നും വലിയ എതിർപ്പുകൾ നേരിട്ടിട്ടുണ്ട്. കണ്ണൂരിലും കോഴിക്കോട് കൊടുവള്ളിയിലും ഉണ്ടായ സംഭവങ്ങൾ അവരുടെ മനസ്സിൽ നടുക്കുന്ന ഓർമ്മയായി ഇവരുടെ മനസ്സിലുണ്ട്.

കേരളത്തിലും ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലും ഗൾഫ് രാജ്യങ്ങളിലും മലേഷ്യ തുടങ്ങിയ രാജ്യങ്ങളിലും പ്രോഗ്രാമുകൾ നടത്താൻ ഇവർക്കു സാധിച്ചു.കേരള സംഗീത നാടക അക്കാദമി, കേരള ഫോക് ലോർ അക്കാദമി, മോയിൻകുട്ടി വൈദ്യർ മാപ്പിള കലാ അക്കാദമി, തുടങ്ങിയ സ്ഥാപനങ്ങളും വിദേശ രാജ്യങ്ങളിലെ പല സംഘടനകളും അവാർഡുകൾ നൽകി ആദരിച്ചിട്ടുണ്ട്. തൻ്റെ പാട്ടുകളും പാട്ടോർ മകളുമായി പുതിയ തലമുറക്കു സംഗീതാനുഭവങ്ങൾ പകർന്ന് റംലാബീഗം ഇപ്പോൾ കോഴിക്കോട്ട് മകളുടെ കുടുംബത്തോടൊപ്പം വിശ്രമജീവിതം നയിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Next Post

കോവിഡ് ബാധിച്ച ആളെ സംസ്കരിക്കാന്‍ പി.പി.ഇ കിറ്റ് പോലും ധരിക്കാതെ കര്‍ണാടക എം.എല്‍.എ

Fri Jun 26 , 2020
രാജ്യത്ത് കോവിഡ് 19 വൈറസ് രോ​ഗബാധ വര്‍ദ്ധിക്കുമ്ബോള്‍ എല്ലാ മാനദണ്ഡങ്ങളും ലംഘിച്ച്‌ കര്‍ണാടക എം.എല്‍.എ കോവിഡ് രോ​ഗിയുടെ സംസ്കാര ചടങ്ങില്‍ പങ്കെടുത്തു. മംഗളൂരു എംഎല്‍എയും മുന്‍ ആരോഗ്യ മന്ത്രിയും കൂടിയായ യു ടി ഖാദറാണ് പിപിഇ കിറ്റ് പോലും ധരിക്കാതെ സംസ്കാര ചടങ്ങില്‍ പങ്കെടുത്തത്. മരിച്ചയാളുടെ അടുത്ത ബന്ധുക്കള്‍ പോലും ആരോഗ്യവകുപ്പിന്‍റെ നിര്‍ദ്ദേശങ്ങള്‍ പാലിച്ച്‌ വിട്ടുനില്‍ക്കുമ്ബോഴായിരുന്നു എംഎല്‍എയുടെ നടപടി. എന്നാല്‍ ജനങ്ങളുടെ ഭയം അകറ്റാനാണ് താന്‍ ശ്രമിച്ചതെന്നാണ് എംഎല്‍എയുടെ വിശദീകരണം. […]

Breaking News