മലയാള പ്രവാസത്തിന്‍റെ കണ്ണീര്‍ ചാലുകള്‍ !

-ടി.പി.എ.നസീർ-

പ്രവാസികളുടെ ജീവിതം ഈ കോവിഡ് വൈറസ് കാലത്ത് അത്യന്തം ഭീദിതമാണ്. വൈറസ് ബാധിതർ ഒരു ഭാഗത്ത്, മറുഭാഗത്ത് വേണ്ട രീതിയിൽ ചികിൽസ കിട്ടാതെ മരിച്ചു വീഴുന്ന പ്രിയപ്പെട്ട സ്നേഹിതർ, കുടുംബക്കാർ, ഒരുമിച്ച് ജോലി ചെയ്യുന്നവർ, രോഗബാധിതരായി ഒറ്റപ്പെട്ടു കഴിയുന്നവർ… ഏതു നിമിഷവും ഈരോഗം തങ്ങളെയും തേടിയെത്തുമെന്ന് കരുതി ഭയചകിതരായി ജീവിക്കുന്നവർ.. പുറത്തിറങ്ങി ജോലി ചെയ്യാൻ കഴിയാത്ത അവസ്ഥ, ചെയ്ത ജോലിക്ക് പോലും ശമ്പളം കിട്ടാത്തവർ, ജോലി നഷ്ട്ടപ്പെട്ടവർ, നാട്ടിലെയും വീട്ടിലെയും അവസ്ഥയോർത്ത് വിങ്ങുന്നവർ. ഇത്തരത്തിലുള്ള നിരവധി മാനസിക സംഘർഷങ്ങളിലൂടെയാണ് പ്രവാസികൾ ഇന്ന് കടന്നു പോവുന്നത്.. വൈറസ് ബാധിതരേക്കാൾ ഹൃദയം തകർന്ന് മരിച്ചു വീഴുന്നവരുടെ എണ്ണം പ്രവാസ ലോകത്ത് വർദ്ധിച്ചു വരുന്ന കാലം! മരിച്ചാൽ പോലും പ്രിയപ്പെട്ടവർക്ക് ഒരു നോക്ക് കാണാൻ പറ്റാത്ത സാഹചര്യം! മരണാധിക്യം മൂലം മൃതദേഹങ്ങൾ ‘ഐസ് ബോക്സിൽ’ വെച്ച് ദിവസങ്ങളോളം കാത്തിരിക്കേണ്ട അവസ്ഥ. അന്ത്യകർമ്മങ്ങൾ പോലും നടത്താൻ ആളില്ലാതാവുക! ഇത്തരം വേദനകൾക്ക് നടുവിൽ അവരെ സഹായിക്കേണ്ടവർ പോലും മുഖം തിരിഞ്ഞു പോകുന്നത് നിസ്സഹായരായി കാണേണ്ടി വരുന്നവർ! ശരിക്കും ഒരിക്കലുമില്ലാത്ത വിധം പ്രവാസ ലോകം വേദനയുടേയും വിഹ്വലതയുടേയും നടുവിൽ പ്രതീക്ഷ മങ്ങി നിൽക്കുന്ന കണ്ണുനീർ കാഴ്‌ചകൾ നമ്മെ കരളലിയിപ്പിക്കുന്നു.. രോഗം ബാധിക്കുന്നതിനു മുമ്പ് പ്രിയപ്പെട്ടവരുടെ അരികിലെത്താൻ ഭൂരിപക്ഷം പ്രവാസികളും ഇന്ന് ആഗ്രഹിക്കുന്നു! സ്വന്തമായി ചിറകുകളുണ്ടായിരുന്നെങ്കിലെന്ന് വെറുതെയെങ്കിലും സ്വപ്നം കണ്ടു പോവുന്നവർ! കോവിഡ് കാല യാത്രയും ചികിൽസയുമാണ് പ്രവാസികൾ ഇന്ന് അനുഭവിക്കുന്ന ഏറ്റവും വലിയ പ്രതിസന്ധി. ഈ ഒരു സാഹചര്യത്തിൽ നിന്ന് കൊണ്ടാണ് സ്വന്തം രാജ്യത്തിൻ്റെ ഔദാര്യങ്ങൾക്ക് വേണ്ടി കാത്തിരിക്കുന്ന പ്രവാസികളെ നമ്മൾ വായിക്കേണ്ടത്.. രോഗം പടർത്തുന്നവരെന്നും നിബന്ധനകളും നിർദ്ദേശങ്ങളും ധിക്കരിക്കുന്നവരെന്നും നമ്മൾ മുദ്രകുത്തുമ്പോൾ നമ്മൾ ഒന്നറിയുക അവരുടേതു കൂടിയാണ് ഈ രാജ്യമെന്നത്, അവർക്ക് വരാനുള്ള ഒരേയൊരു ഇടവും ഇതു മാത്രമാണ്. അതു കൊണ്ട് തന്നെ ചില വിട്ടുവീഴ്ചകളിലൂടെ പ്രവാസികളുടെ ആവശ്യങ്ങൾ അംഗീകരിക്കുകയും അവരുടെ സുരക്ഷിതത്വം നമ്മൾ ഉറപ്പു വരുത്തുകയും ചെയ്യേണ്ട കാലം അതിക്രമിച്ചിരിക്കുന്നു!

Leave a Reply

Your email address will not be published. Required fields are marked *

Next Post

കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ 'ഇരുട്ടുകടൈ' ഉടമയെ മരിച്ച നിലയില്‍ കണ്ടെത്തി

Thu Jun 25 , 2020
തിരുനെല്‍വേലി: തിരുനെല്‍വേലിയിലെ പ്രശസ്തമായ മധുരപലഹാര വില്‍പന കേന്ദ്രമായ ഇരുട്ടുകടൈ ഉടമ ഹരിസിംഗിനെ(80) മരിച്ച നിലയില്‍ കണ്ടെത്തി. കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് ഇയാളെ ആശുപത്രിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹരി സിംഗ് ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് അറിയിച്ചു. കടുത്ത പനിയെ തുടര്‍ന്നാണ് ഹരി സിംഗിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പരിശോധനയില്‍ കൊവിഡ് ബാധിച്ചെന്ന് സ്ഥിരീകരിച്ചു. തുടര്‍ന്ന് കൊവിഡ് കെയര്‍ സെന്ററിലേക്ക് മാറ്റാനിരിക്കുകയായിരുന്നു. തമിഴ്‌നാട്ടിലെ പ്രശസ്ത മധുരപലഹാര വില്‍പന കേന്ദ്രമാണ് ഇരുട്ടുകടൈ. […]

Breaking News