ബ്രിട്ടനില്‍ പാര്‍ക്കുകളും ബീച്ചുകളും നിറഞ്ഞു കവിഞ്ഞു; രണ്ടാം ഘട്ട കൊറോണ ബാധയുടെ പേടിയില്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ !

1

ലണ്ടന്‍: യുകെയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ വെയില്‍ കനത്തതോടെ ജനങ്ങള്‍ കൂട്ടം കൂട്ടമായി ലോക്ക് ഡൌണ്‍ പരിധികള്‍ പാലിക്കാതെ പാര്‍ക്കുകളിലും ബീച്ചുകളിലും ഒരുമിച്ചു കൂടുന്നു. ആയിരക്കണക്കിന് പേരാണ് വ്യാഴാഴ്ച ബോണ്‍മൌത്ത് ബീച്ചില്‍ വെയില്‍ കായാനെത്തിയത്. ഇതേ തുടര്‍ന്ന് ബോണ്‍ മൌത്തില്‍ പോലിസ് ‘മേജര്‍ ഇന്സിഡന്റ്റ്’ പ്രഖ്യാപിച്ചു. ഡോര്‍സെറ്റിലെ പൂള്‍ ബീച്ചിലും അഭൂതപൂര്‍വമായ ജനപ്പെരുപ്പമാണ് അനുഭവപ്പെട്ടത്.

വാഹനങ്ങള്‍ അനധികൃതമായി പാര്‍ക്ക് ചെയ്തതുമായി ബന്ധപ്പെട്ട് 500 ല്‍ അധികം ഫൈനുകള്‍ ബോണ്‍മൌത്ത് കൌണ്‍സില്‍ ഇഷ്യൂ ചെയ്തു. താന്‍ കണക്കിന് മാലിന്യങ്ങളാണ് സന്ദര്‍ശകര്‍ പാര്‍ക്കിലും പരിസര പ്രദേശങ്ങളിലും തള്ളിയത്.

ലോക്ക് ഡൌണ്‍ എടുത്തു കളഞ്ഞതിനെ തുടര്‍ന്ന് പല യുറോപ്യന്‍ രാജ്യങ്ങളിലും കഴിഞ്ഞ ദിവസങ്ങളില്‍ കൊറോണ ബാധനിരക്കും മരണ നിരക്കും വര്‍ധിച്ചിരുന്നു. ലോക്ക് ഡൌണ്‍ നിയന്ത്രണങ്ങള്‍ പാലിച്ചില്ലെങ്കില്‍ ഇതേ മാതൃകയില്‍ യുകെയിലും മരണ നിരക്ക് കൂടുമോയെന്ന ആശങ്കയിലാണ് NHS അടക്കമുള്ള സര്‍ക്കാര്‍ ഏജന്‍സികള്‍.

One thought on “ബ്രിട്ടനില്‍ പാര്‍ക്കുകളും ബീച്ചുകളും നിറഞ്ഞു കവിഞ്ഞു; രണ്ടാം ഘട്ട കൊറോണ ബാധയുടെ പേടിയില്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ !

Leave a Reply

Your email address will not be published. Required fields are marked *

Next Post

യുകെയില്‍ മോട്ടോര്‍വെ വര്‍ക്കിനിടയിലുള്ള സ്പീഡ് ലിമിറ്റ് വര്‍ധിപ്പിച്ചു; ട്രാഫിക് ജാം കാര്യമായി കുറയും !

Fri Jun 26 , 2020
ലണ്ടന്‍: യുകെയില്‍ മോട്ടോര്‍വെ വര്‍ക്കിനിടയിലുള്ള സ്പീഡ് ലിമിറ്റ് മണിക്കൂറില്‍ 50 മൈലില്‍ നിന്നും 60 മൈല്‍ ആയി വര്‍ധിപ്പിച്ചു. മോട്ടോര്‍വെ ജോലികള്‍ കാരണം യുകെയിലെ മിക്ക മോട്ടോര്‍വെകളിലും നീണ്ട ക്യു ഒരു നിത്യ കാഴ്ചയായിരുന്നു. ഇതിനു അല്പം ശമനം നല്‍കാന്‍ വേണ്ടിയാണ് സര്‍ക്കാര്‍ വേഗത പരിധി 50 മൈലില്‍ നിന്നും 60 ആക്കി വര്‍ധിപ്പിച്ചത്. 2022 വരെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന M4 അടക്കമുള്ള മോട്ടോര്‍വെകളില്‍ ഈ സ്പീഡ് വര്‍ധനവ്‌ […]

Breaking News