യുകെയില്‍ മോട്ടോര്‍വെ വര്‍ക്കിനിടയിലുള്ള സ്പീഡ് ലിമിറ്റ് വര്‍ധിപ്പിച്ചു; ട്രാഫിക് ജാം കാര്യമായി കുറയും !

ലണ്ടന്‍: യുകെയില്‍ മോട്ടോര്‍വെ വര്‍ക്കിനിടയിലുള്ള സ്പീഡ് ലിമിറ്റ്
മണിക്കൂറില്‍ 50 മൈലില്‍ നിന്നും 60 മൈല്‍ ആയി വര്‍ധിപ്പിച്ചു. മോട്ടോര്‍വെ ജോലികള്‍ കാരണം യുകെയിലെ മിക്ക മോട്ടോര്‍വെകളിലും നീണ്ട ക്യു ഒരു നിത്യ കാഴ്ചയായിരുന്നു. ഇതിനു അല്പം ശമനം നല്‍കാന്‍ വേണ്ടിയാണ് സര്‍ക്കാര്‍ വേഗത പരിധി 50 മൈലില്‍ നിന്നും 60 ആക്കി വര്‍ധിപ്പിച്ചത്.

2022 വരെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന M4 അടക്കമുള്ള മോട്ടോര്‍വെകളില്‍ ഈ സ്പീഡ് വര്‍ധനവ്‌ വലിയ ട്രാഫിക്കിന് കാര്യമായ ആശ്വാസം നല്‍കും. ലണ്ടന്‍ മുതല്‍ റെഡ്ഡിംഗ് വരെയുള്ള M4 ലെ നിര്‍മാണപ്രവര്‍ത്തങ്ങള്‍ 2022 അവസാനത്തോടെ മാത്രമാണ് അവസാനിക്കുക. പ്രധാനമായും ഹീത്രു എയര്‍പോര്‍ട്ട് യാത്രക്കാര്‍ ആശ്രയിക്കുന്ന M4ല്‍ ഈ വേഗത മാറ്റം വലിയ ആശ്വാസം ഉണ്ടാക്കും. M1 ആണ് കാര്യമായ നിര്‍മ്മാണപ്രവര്‍ത്തങ്ങള്‍ നടക്കുന്ന മറ്റൊരു മോട്ടോര്‍ വെ. 6 ബില്ല്യന്‍ പൌണ്ട് ആണ് സര്‍ക്കാര്‍ മോട്ടോര്‍വെ വികസനത്തിനായി കഴിഞ്ഞ വര്ഷം മുടക്കിയത്.

കുറഞ്ഞ സ്പീഡില്‍ വാഹനങ്ങള്‍ പരസ്പരം ഉരുമ്മി യാത്ര ചെയ്യുന്നത് കൂടുതല്‍ അപകടങ്ങള്‍ ഉണ്ടാക്കുമെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. RAC നടത്തിയ പഠനത്തില്‍, കുറഞ്ഞ സ്പീഡില്‍ ഡ്രൈവ് ചെയ്യുമ്പോള്‍ ഡ്രൈവര്‍മാരുടെ ശ്രദ്ധ പെട്ടെന്ന് റോഡില്‍ നിന്നും മാറുമെന്നും ഇത് മുന്നിലുള്ള വാഹനത്തില്‍ ഇടിക്കുന്നതിനു കാരണമാകുമെന്നാണ് പഠനം. അത് പോലെ മോട്ടോര്‍വെ വേഗത 50 മൈലില്‍ നിന്നും 60 ആക്കിയത് കൊണ്ട് അപകടനിരക്കില്‍ കാര്യമായ വര്‍ധനവ്‌ ഉണ്ടായിട്ടില്ല എന്നും 2018 ല്‍ നടത്തിയ പഠനത്തില്‍ തെളിഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Next Post

ഇശലുകള്‍ കഥ പറയുന്നു - റംല ബീഗം (ഭാഗം 9)

Fri Jun 26 , 2020
റംലാ ബീഗം :- കിഴക്കിൻ്റെ വെനീസ് എന്നറിയപ്പെടുന്ന ആലപ്പുഴ ഇശൽ ലോകത്തിന് നൽകിയ മറ്റൊരു വരദാനമാണ് എച്ച് റംലാബീഗം.ഐഷാ ബീഗത്തിൻ്റെ പാട്ടുകളും കഥാപ്രസംഗങ്ങളുമാണ് ഇവരെ ഈ വഴിയിലേക്കു നയിച്ചത്.പതിനായിരത്തിലധികം വേദികളിൽ കാപ്രസംഗം അവതരിപ്പിച്ചും പാട്ടുകൾ പാടിയും അൻപതിലധികം ഗ്രാമഫോൺ റിക്കാർഡുകളിൽ പാടിയും അഞ്ഞൂറിലേറെ സിഡികൾ ( കേസറ്റ്, ആൽബം ഉൾപ്പെടെ) പുറത്തിറക്കിയും വലിയ ഒരു തരംഗം തന്നെയാണ് അവർ ഈ രംഗത്ത് സൃഷ്ടിച്ചത്.കഥാപ്രസംഗ രംഗത്തും പാട്ടു രംഗത്തും ഒരുപോലെ തിളങ്ങാൻ […]

Breaking News