കോവിഡ് ബാധിച്ച ആളെ സംസ്കരിക്കാന്‍ പി.പി.ഇ കിറ്റ് പോലും ധരിക്കാതെ കര്‍ണാടക എം.എല്‍.എ

രാജ്യത്ത് കോവിഡ് 19 വൈറസ് രോ​ഗബാധ വര്‍ദ്ധിക്കുമ്ബോള്‍ എല്ലാ മാനദണ്ഡങ്ങളും ലംഘിച്ച്‌ കര്‍ണാടക എം.എല്‍.എ കോവിഡ് രോ​ഗിയുടെ സംസ്കാര ചടങ്ങില്‍ പങ്കെടുത്തു.

മംഗളൂരു എംഎല്‍എയും മുന്‍ ആരോഗ്യ മന്ത്രിയും കൂടിയായ യു ടി ഖാദറാണ് പിപിഇ കിറ്റ് പോലും ധരിക്കാതെ സംസ്കാര ചടങ്ങില്‍ പങ്കെടുത്തത്.

മരിച്ചയാളുടെ അടുത്ത ബന്ധുക്കള്‍ പോലും ആരോഗ്യവകുപ്പിന്‍റെ നിര്‍ദ്ദേശങ്ങള്‍ പാലിച്ച്‌ വിട്ടുനില്‍ക്കുമ്ബോഴായിരുന്നു എംഎല്‍എയുടെ നടപടി. എന്നാല്‍ ജനങ്ങളുടെ ഭയം അകറ്റാനാണ് താന്‍ ശ്രമിച്ചതെന്നാണ് എംഎല്‍എയുടെ വിശദീകരണം.

പിപിഇ കിറ്റ് ധരിക്കാതെ സംസ്കാര ചടങ്ങില്‍ പങ്കെടുത്തത് തെറ്റാണെന്നും അദ്ദേഹം സമ്മതിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Next Post

ഈ വര്‍ഷം അവസാനത്തോടെ കൊവിഡ് വാക്സിന്‍ ലഭ്യമാക്കാന്‍ യുഎഇ; പരീക്ഷണം മൂന്നാം ഘട്ടത്തില്‍

Fri Jun 26 , 2020
അബുദാബി: കൊവിഡിനെതിരായ വാക്സിന്‍ ഈ വര്‍ഷം അവസാനത്തോടെയോ അടുത്ത വര്‍ഷം ആദ്യത്തിലോ ലഭ്യമാക്കാനാവുമെന്ന് യുഎഇ. ക്ലിനിക്കല്‍ പരീക്ഷണങ്ങളുടെ മൂന്നാം ഘട്ടം ആരംഭിച്ചതായും ബുധനാഴ്ച യുഎഇ അധികൃതര്‍ അറിയിച്ചു. ചൈനയുമായുള്ള സഹകരണത്തിന്റെ ഭാഗമായാണ് യുഎഇയുടെ പരീക്ഷണം. ലോകത്ത് ആദ്യമായാണ് ഒരു കൊവിഡ് വാക്സിന്‍ മൂന്നാം ഘട്ട ക്ലിനിക്കല്‍ പരീക്ഷണങ്ങളിലേക്ക് കടക്കുന്നതെന്നും യുഎഇ അധികൃതര്‍ അവകാശപ്പെടുന്നു. ചൈനീസ് കമ്ബനിയായ സിനോഫാം, അബുദാബി ആസ്ഥാനമായ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സ്ഥാപനമായ ഗ്രൂപ്പ് 42 (ജി42) എന്നിവ […]

You May Like

Breaking News