യുകെയില്‍ ചെരുപ്പിട്ട് വാഹനമോടിച്ചാല്‍ ഇനി മുതല്‍ 5000 പൌണ്ട് ഫൈനും 9 പോയിന്‍റും വരെ ലഭിക്കാം !

ലണ്ടന്‍: യുകെയില്‍ ചെരിപ്പിട്ട് വാഹനമോടിച്ച് പിടിക്കപ്പെട്ടാല്‍ കര്‍ശന പിഴയുമായി DVLA. ചെരിപ്പിട്ട് വാഹനമോടിച്ച് അപകടത്തില്‍ പെട്ടാല്‍ പോലീസില്‍ നിന്നും 100 പൌണ്ട് ഫൈനും 3പോയിന്റും ലഭിക്കും. എന്നാല്‍ പോലീസിന്റെ ഈ തീരുമാനത്തിനെതിരെ അപ്പീല്‍ പോയാല്‍ കോടതിയില്‍ നിന്നും 5000 പൌണ്ട് ഫൈനിന് പുറമെ, 9 പോയിന്റ്‌, ഡ്രൈവിംഗ് ബാന്‍ എന്നിവ ലഭിക്കുന്ന രീതിയില്‍ DVLA നിയമം നവീകരിച്ചു.

ചെരിപ്പിട്ട് വാഹനമോടിക്കുന്നത് അപകടം ക്ഷണിച്ച് വരുത്തുമെന്നാണ് DVLA വാദം. ചെരുപ്പ് നനഞ്ഞ അവസ്ഥയില്‍ ബ്രേക്ക്‌, ക്ലച് പെഡലുകള്‍ അമര്‍ത്തുമ്പോള്‍ അപകട സാധ്യത വളരെ കൂടുതല്‍ ആണെന്ന് DVLA വിശദീകരിക്കുന്നു.

RAC ഗൈഡ് ലൈന്‍ പ്രകാരം വാഹനമോടിക്കുമ്പോള്‍ ധരിക്കേണ്ട ഷൂസുകള്‍ താഴെ പറയുന്നവയാണ്.

– ഷൂ സോളിന് 10mm എങ്കിലും കനമുണ്ടായിരിക്കണം.
– ഷൂ സോള്‍ സോഫ്റ്റ്‌ ആയിരിക്കരുത്
– പെഡലില്‍ നിന്നും സ്ലിപ്പ് ആകാതിരിക്കാന്‍ ഷൂവിന്റെ അടി ഭാഗത്തിന് ഗ്രിപ്പ് ഉണ്ടായിരിക്കണം
– ഷൂ വളരെ ഭാരമുള്ളതായിരിക്കരുത് .
– ഷൂ ഞെരിയാണിയുടെ ചലനത്തെ തടയുന്നതായിരിക്കരുത്.

ഔട്ട്‌ ഡോര്‍ ജോലികളും പിക്നിക്കുകളും കഴിഞ്ഞു വരുന്നവര്‍ ചെരുപ്പ് ധരിച്ചു കൊണ്ട് വാഹനമോടിക്കുന്നത് സര്‍വ സാധാരണമാണ്. എന്നാല്‍ ഇതിന് കടിഞ്ഞാനിടാനാണ് DVLA തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *

Next Post

ജൂണ്‍ 30 വരെ കേരളത്തിലേക്ക് വരുന്നത് 154 വിമാനങ്ങള്‍

Fri Jun 26 , 2020
തിരുവനന്തപുരം : ജൂണ്‍ 25 മുതല്‍ 30 വരെ കേരളത്തിലേക്ക്154 വിമാനങ്ങളെത്തും. അതില്‍ 111 ചാര്‍ട്ടേര്‍ഡ് ഫ്‌ളൈറ്റുകളും 43 വന്ദേഭാരത് ഫ്‌ളൈറ്റുകളുമാണ് വിദേശ മന്ത്രാലയം ചാര്‍ട്ട് ചെയ്തിട്ടുള്ളത്. 26 മുതല്‍ ഒരു ദിവസം 40, 50 വിമാനങ്ങളാണ് പ്രതീക്ഷിക്കുന്നത്. കൊച്ചിയിലേക്കും കോഴിക്കോട്ടേക്കുമാണ് കൂടുതല്‍ വിമാനങ്ങള്‍ മുഖ്യ മന്ത്രി വ്യക്തമാക്കി . എല്ലാ വിമാനത്താവളത്തിലും വിപുലമായ സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. കോവിഡ് പരിശോധനയ്ക്കുള്ള ആന്റിബോഡി കിറ്റ് എല്ലായിടത്തും എത്തിച്ചു. വിമാനത്താവളങ്ങളില്‍ പ്രത്യേക ബൂത്തുകള്‍ […]

You May Like

Breaking News